ഒമ്പതു മാസങ്ങള്‍ക്കുശേഷം
തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു.
194 total views, 1 views today

തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു. കാറില്‍ ആവശ്യത്തിനു വേണ്ട സാധനങ്ങളും ലോഡു ചെയ്ത് അവര്‍ യാത്രയായി. മഞ്ഞു മൂടിക്കിടന്ന മലനിരകളിലൂടെ കാര്‍ പൊയ്ക്കൊണ്ടിരുന്നു.രാത്രിയാവാന്‍ തുടങ്ങി.
പെട്ടെന്ന് ഒരു മഞ്ഞുമഴ ആരംഭിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ മഴ ശക്തമായി. റോഡു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നു തോന്നിയപ്പോള്‍ അവര്‍ അടുത്തു കണ്ട കുറെ വീടുകളുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി.
അവിടെയുണ്ടായിരുന്ന വലുതും മനോഹരവുമായ വീടിന്റെ വാതിലില്‍ ചെന്നു മുട്ടി. അതി സുന്ദരിയായ ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു.
‘ഞങ്ങള്‍ ഒരു സ്കീയിംഗ് ഹോളിഡേക്കു വന്നവരാണ്. ഈ മഞ്ഞുമഴ കാരണം റോഡ് കാണാന്‍ വയ്യാത്ത അവസ്ഥയിലായിരിക്കുന്നു. ഇന്നു രാത്രി ഞങ്ങളിവിടെ കഴിഞ്ഞോട്ടേ..?’
‘അതു പറ്റില്ല…കാരണം എന്റെ ഭര്‍ത്താവ് ഈയിടെ മരിച്ചുപോയി. നിങ്ങളിവിടെ താമസിച്ചാല്‍ അയല്‍ക്കാര്‍ അതുമിതും പറയും.. എന്നോട് ക്ഷമിക്കണം..’
‘എന്നാല്‍ ഞങ്ങളാ ഔട്ട് ഹൌസില്‍ ഇന്നു രാത്രി കഴിഞ്ഞോട്ടേ.. അതിരാവിലെ തന്നെ പൊയ്ക്കോളാം..’
‘ശരി..താമസിച്ചോളൂ..’
അന്നു രാത്രി അവരവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ സ്കീയിംഗിനായി പോവുകയും ചെയ്തു. രണ്ടു പേരും ഹോളിഡേ ശരിക്കും ആസ്വദിച്ചു.
ഒമ്പതു മാസങ്ങള്‍ക്കു ശേഷം തോമസ്സിന് ഒരു വക്കീലിന്റെ കത്തു ലഭിച്ചു.
എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് കത്തിന്റെ ഉറവിടം മനസ്സിലായില്ല. അവസാനം ആ സുന്ദരിയായ വിധവയുടെ വക്കിലില്‍ നിന്നുമായിരുന്നു ആ കത്തു വന്നതെന്ന് അയാള്‍ക്കു മനസ്സിലായി. ഉടന്‍ തന്നെ തോമസ്സ് ഫ്രെഡിയുടെ അടുത്തു ചെന്നു.
‘ഫ്രെഡീ..നീ ഒരു സത്യം പറയണം..അന്നു നീയാ സ്ത്രീയുടെയടുത്ത് ഞാനുറങ്ങിക്കിടന്നപ്പോള് പോയിരുന്നുവോ..?’
‘ഏതു സ്ത്രീയുടെയടുത്ത്..?’
‘നമ്മളാ സ്കീയിംഗിനു പോയപ്പോള്‍….?’
‘നീ എന്നോട് ക്ഷമിക്കണം..ഞാന്‍ പോയിരുന്നു..അതിരിക്കട്ടെ നീയെങ്ങിനെ അതറിഞ്ഞു..?’
‘എന്നിട്ട് നീ നിന്റെ പേരിനു പകരം എന്റെ പേരാ അവരോട് പറഞ്ഞു കൊടുത്തത് അല്ലേ..?’
ഫ്രെഡിയുടെ മുഖം ചുവന്നു തുടുത്തു. കുറ്റബോധത്താല്‍ അയാള്‍ തലതാഴ്ത്തി.
‘അതേ..ഞാന്‍ നിന്റെ പേരാ എന്റെ പേരിനു പകരം പറഞ്ഞത്..’ വിറച്ചു കൊണ്ട് അയാളതു സമ്മതിച്ചു.
‘അവര്‍ കഴിഞ്ഞയാഴ്ച മരിച്ചു. വീടും സ്വത്തുക്കളുമെല്ലാം എന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നതെന്നും പറഞ്ഞ് അവരുടെ വക്കീല്‍ എനിക്കയച്ചുതന്ന കത്തില്‍ നിന്നുമാണ് എനിക്കിതെല്ലാം മനസ്സിലായത്..!’
തോമസ്സ് പറഞ്ഞു.
An internet story translation.
195 total views, 2 views today
