After yang
2022/English
Vino
Colin Farrell പ്രധാന വേഷത്തിൽ വന്നു ഈ വർഷം മികച്ച അഭിപ്രായം നേടിയ ഒരു സൈ ഫൈ ഡ്രാമ പരിചയപ്പെടാം. ജെയ്ക്ക്-കൈറ ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്, മകൾ മികയെ അവര് ദത്തു എടുത്തത് ആണെങ്കിൽ അവരുടെ മകൻ യാങ് ഒരു ആൻഡ്രോയ്ഡ് റോബോട്ട് ആണ്, മനുഷ്യനെ പോലെ രൂപത്തിലും പെരുമാറ്റത്തലും ഒരേപോലെ തന്നെയുള്ള ഒരു യന്ത്രം.അങ്ങനെയുള്ള യാങ് ഒരു ദിനം പ്രവർത്തനരഹിതമാകുന്നു. യാങ് എന്നുന്നേക്കുമായി ഷട്ട് ഡൌൺ ആയിരിക്കുന്നു,കുട്ടിയായ മകൾ മികക്ക് യാങ്ങിനെ ജീവിനായിരുന്നു,അതുകൊണ്ട് തന്നെ യാങ്ങിനെ പഴയ രീതിയിൽ റിപ്പയർ ചെയ്തു മികക്ക് അരികിലെത്തിക്കാൻ ഗൃഹനാഥനായ ജേക് ഇറങ്ങുമ്പോൾ യാങ് എന്ന റോബോർട്ടിൽ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ പലതും അയാൾ മനസ്സിലാക്കുന്നതാണ് സിനിമ പറയുന്നത്.
പടത്തിന്റെ തുടക്കം ഒരു സോങ് വിത്ത് ഡാൻസോടെയാണ് തുടങ്ങുന്നത്, അത് കാണുമ്പോൾ ഭയങ്കര ഫാസ്റ്റ് മൂവിങ് പടം ആണെന്ന് തോന്നാം, എന്നാൽ അങ്ങനെയല്ല, പതിയെ പതിയെ സഞ്ചരിച്ചു യാങ്ന്ന് പിന്നിൽ എന്താണ്? എന്ന് ജെയ്ക്ക് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആകാംഷയുണ്ടല്ലോ, ആ സംഗതി നമ്മുക്കും അനുഭവിപ്പിക്കും രീതിയിൽ പോകുന്ന വളരെ സ്ലോ പേസ് മൂവിയാണിത്.
പൂർണ്ണമായും ഡ്രാമയിൽ ഊന്നി മനുഷ്യന്റെ വൈകാരിക നിമിഷങ്ങളെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. ജീവിതത്തിന്റെ വിവിധ തലങ്ങൾ,നമ്മുടെ ദുഃഖം ,നമ്മുടെ നഷ്ടങ്ങൾ അങ്ങനെ എല്ലാവർക്കും പെട്ടന്ന് ഉൾകൊള്ളാൻ പറ്റുന്ന കാര്യങ്ങൾ മനോഹരമായി പറയുകയാണ് സംവിധായകൻ.ടെക്നിക്കലി പടത്തിന്റെ സൗണ്ട് ട്രാക്ക് ഏറ്റവും മനോഹരം എന്ന് പറയാവുന്ന സംഗതി, അതിന്റെ ഇമോഷണൽ പോർഷനിലെല്ലാം ആ സൗണ്ട് ട്രാക്ക് നമ്മളെ വല്ലാത്തൊരു നിർവികാരതയിലേക്ക് എത്തിക്കുന്നുണ്ട്.സൈ ഫൈ ഡ്രാമകളിൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് എന്ന് പറയാം “ആഫ്റ്റർ യാങ്” നെ. സിനിമയുടെ വേഗത എന്തും ആകട്ടെ നല്ല ഒരു പടം ആയിരിക്കണം വേണ്ടത് എന്ന് ആഗ്രഹിക്കുന്നു ഒരു കൂട്ടം മെച്വർ സിനിമപ്രേമികൾക്ക് പറ്റിയ പടമാണ്.