ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി പൊന്നിയിൻ സെൽവൻ രണ്ടാംഭാഗവും മുന്നേറുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തിലെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അഗ നഗ’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത് . പൂർണമായും സംഗീത പ്രേമികൾക്ക് വിരുന്ന് നൽകുന്ന രീതിയിലാണ് ഗാനം പോകുന്നത്. എആർ റഹ്‌മാൻ സംഗീതം പകർന്ന ഗാനം ശക്തിശ്രീ ഗോപാലൻ ആണ് ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി ആർ ഒ – ശബരി

Leave a Reply
You May Also Like

അടിയോ വഴക്കോ കൊണ്ട് തുടങ്ങുന്ന സൗഹൃദങ്ങൾ പലപ്പോഴും കുറെ കൂടി ശക്തമായിരിക്കും

Faisal K Abu ഈ സിനിമ തീയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ഒരു പക്കാ നോൺ…

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും…

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

RAJESH SHIVA വിനോദ് കണ്ണോൾ സംവിധാനം ചെയ്ത ‘ഇടവപ്പാതി‘ നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ കഥയാണ്. അതിന്റെ…

യുവത്വത്തെ ത്രസിപ്പിച്ച പ്രിയനായികയുടെ ജന്മദിനമാണിന്ന് ….

ഇന്ന് സിൽക്ക് സ്മിതയുടെ ജന്മവാർഷികദിനം…. Muhammed Sageer Pandarathil ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ…