സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നത് വളരെ നല്ല തീരുമാനം

164

സൈഫ് തൈക്കണ്ടി

സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സ്‌ ആക്കുന്ന കാര്യം തീരുമാനിക്കുവാൻ ഒരു കമ്മിറ്റിയെ വയ്ക്കുന്നു.വളരെ നല്ല തീരുമാനം.തീരുമാനം വന്നാലും ഇല്ലെങ്കിലും എന്റെ കുട്ടികൾ അതിന് മുമ്പേ ഏതായാലും സമ്മതിക്കില്ല എന്നത് വേറെ കാര്യം. പെൺകുട്ടികൾ ജനിക്കുന്നത് എന്തോ ഒരു അപരാധമായി കാണുന്ന ഒരു ജനവിഭാഗം ഇന്നും ഈ നൂറ്റാണ്ടിലും ഉണ്ട്‌ എന്നത് ഒരു യാഥാർഥ്യമാണ്. എന്തോ ഒരു ബാധ്യത തലയിലേറി എന്നാണ് ഇന്നും പലരുടെയും ധാരണ. കുറച്ചു കാലം മുമ്പ് വരെ പെൺകുട്ടികളുടെ കാര്യത്തിൽ അനാവശ്യമായി വേവലാതിപ്പെടുന്ന പലരെയും കണ്ടിട്ടുണ്ട്. പക്ഷേ അതിന് കുറച്ചു മാറ്റം വന്നത് വിദ്യാസമ്പന്നരായ ന്യൂ ജനറേഷൻ പെൺകുട്ടികൾ ലോകം അറിഞ്ഞപ്പൊഴാണ്. അല്ല അവർ ലോകം കീഴടക്കി കൊണ്ടിരിക്കുന്നത് കണ്ടു തുടങ്ങിയപ്പോഴാണ് .വിവാഹം കഴിക്കലും കുട്ടികളെ പ്രസവിക്കലും മാത്രമാണ് സ്ത്രീയുടെ ജീവിത ലക്ഷ്യം എന്ന പഴഞ്ചൻ ചിന്തയൊക്കെ വലിയ വിഭാഗം പെൺകുട്ടികളും എടുത്തു ദൂരേക്ക് എറിഞ്ഞിട്ട് കാലം ഏറെയായി. ശരിക്കും പറഞ്ഞാൽ വിവാഹത്തിന് മിനിമം 18 വയസ്സ് എന്ന നിയമം ഈ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട് സത്യത്തിൽ ആ നിയമം വരുന്നതിനു മുമ്പ് വിവാഹം കഴിഞ്ഞു പോയ വിവിധ മേഖലകളിൽ ശോഭിക്കാൻ പറ്റുന്ന പല സ്ത്രീകളെയും നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. അവരുടെ പഠനം അവര് തുടര്ന്നിട്ടുണ്ടെങ്കിൽ അവരിന്ന് ഏതോ ഉന്നത സ്ഥാനത് എത്തിയേനെ എന്ന് നമ്മൾ നമ്മോട് തന്നെ പറഞ്ഞിട്ടുണ്ട് .ഒന്ന് ആലോചിച്ചു നോക്കിയാൽ എത്രയോ സ്ത്രീകളുടെ വിവിധ മേഖകളിലുള്ള അവരുടെ കഴിവുകളാണ് തുലഞ്ഞു പോയത് അല്ല തുലച്ചു കളഞ്ഞത് ഇനിയെങ്കിലും അത് മാറണം. കല്യാണം എപ്പോ വേണമെന്ന് എങ്കിലും അവർ അവർ തീരുമാനിക്കട്ടെ. 21 വയസ്സ്‌ ആകുമ്പോൾ ആരെ വേണമെന്നും അവർക്ക് ബോധം വരും…!