രാഗീത് ആർ ബാലൻ

ജോസൂട്ടിയുടെ കല്യാണ ദിവസം.. കല്യാണം കൂടാൻ ആയി എത്തിയ ആളുകൾ പള്ളിലേക്ക് പോകാൻ ഒരുങ്ങുമ്പോഴും… ജോസൂട്ടിയുടെ അമ്മാവൻ പള്ളിയിൽ പോകാൻ ആയി ജോസൂട്ടിയെ നിർബന്ധിക്കുമ്പോഴും ജോസൂട്ടി ആളുകൾക്കിടയിൽ അയാളുടെ ഉറ്റ സുഹൃത്തു ആയ ഗീവർഗീസ്സിനെ തിരയുകയായിരുന്നു..

അമ്മാവൻ : രമേശാ ചെറുക്കനെ കയറ്റി കാറ്‌ വിടടാ..
ജോസൂട്ടി: അല്ല അമ്മാവാ ഗീവർഗീസും കൂടെ ഒന്ന് വന്നിട്ടു..
അമ്മാവൻ : ഗീവർഗീസ്സ് പുണ്യാളനും ഔസേപ്പ് പിതാവും ഒക്കെ പള്ളിയിൽ വന്നോളൂമെടാ.. എടാ വണ്ടി എടുക്കട നീ..

ഈ സമയം ഗീവർഗീസ് ജോസൂട്ടിയുടെ അടുത്തേക്ക് ഓടി വരുന്നതിനൊപ്പം പറയുന്നു “രമേശാ വണ്ടി എടുക്കല്ലേ..വണ്ടി എടുക്കരുതെന്ന് ..
ഗീവർഗീസ് : രമേശാ നീയും ഗോപിയും കൂടെ ഇതു പെട്ടന്ന് ഫിറ്റ്‌ ചെയ്തേ..(കയ്യിൽ ഇരുന്ന കടലാസ് മാറ്റി രണ്ടു നമ്പർ പ്ലേറ്റുകൾ രമേശനു നൽകികൊണ്ട് ഗീവർഗീസ് പറയുന്നു )

ജോസൂട്ടി നോക്കുമ്പോൾ ജോസൂട്ടിക്കു പോകാൻ ഉള്ള രമേശന്റെ ടാക്സി കാറിനു വെയ്ക്കാൻ വേണ്ടി ഗീവർഗീസ് രണ്ടു നമ്പർ പ്ലേറ്റുകൾ കൊണ്ടുവന്നേക്കുന്നു
ജോസൂട്ടി : എന്നാടാ ഇത് ?
ഗീവർഗീസ് : ജോസൂട്ടി ഈ ഗീവർഗീസ് ജീവനോടെ ഇരിക്കുമ്പോ.. നിന്നെ ഈ ടാക്സി കാറിൽ കല്യാണത്തിന് പോകാൻ ഞാൻ സമ്മതിക്കില്ലെടാ.അത് എന്റെ അഭിമാനത്തിന്റെ പ്രശ്നമാ …

ജോസൂട്ടി അപ്പോൾ നിസ്സാഹയനായി ഗീവർഗീസിനെ ഒന്ന് നോക്കും അതിനൊപ്പം ഒരു ചെറിയ ബാക്ക്ഗ്രൗണ്ട് സ്കോറും. എത്ര മനോഹരം ആയിട്ടാണ് ഈ ഒരു രംഗത്തിൽ സൗഹൃദത്തെ ദൃശ്യവത്കരിച്ചിരിക്കുന്നത്.. ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ രംഗം.. ഒരുപാട് തവണ വീണ്ടും വീണ്ടും കണ്ട ഒരു രംഗം… സ്വന്തം കൂട്ടുകാരൻ മറ്റുള്ളവരുടെ മുൻപിൽ വില കുറഞ്ഞവനായി പോകരുതെന്ന് ആഗ്രഹിക്കുന്ന നമ്മുടെയൊക്കെ നല്ലത് കാണാൻ ആയി മാത്രം കാത്തിരിക്കുന്ന ഒരുപാട് ഗീവർഗീസുമാർ നമുക്ക് ചുറ്റുമുണ്ട്.ചിലർക്ക് ഈ രംഗം കാണുമ്പോൾ ഇതിൽ എന്താണ് ഇതിനും മാത്രം ഉള്ളതെന്ന് തോന്നാം. പക്ഷെ ഞാൻ എന്ന പ്രേക്ഷകന് ഒത്തിരി ഇഷ്ടമാണ് ഈ രംഗം.

ജീത്തു ജോസഫ് ഈ സിനിമക്ക് മുൻപായി ചെയ്ത ദൃശ്യം, മെമ്മറീസ് പോലുള്ള സസ്‌പെന്‍സ് ത്രില്ലറോ അല്ലെങ്കില്‍ നേരത്തെ ദിലീപിനൊപ്പം ഒന്നിച്ച മൈ ബോസ് പോലെ ഒരു കോമഡി എന്റര്‍ടൈന്‍മെന്റോ അല്ല ലൈഫ് ഓഫ് ജോസൂട്ടി. ടാഗ് ലൈനില്‍ പറഞ്ഞതുപോലെ ട്വിസ്‌റ്റോ സസ്‌പെന്‍സോ ഒന്നും തന്നെയില്ല മറിച്ച് പേരില്‍ പറയുന്നതുപോലെ ജോസൂട്ടിയുടെ ജീവിതം മാത്രം.

ജോസൂട്ടിയുടെ ജീവിതത്തിലെ സന്തോഷങ്ങളും ഉയര്‍ച്ചകളും താഴ്ചകളും വീഴ്ചകളും ഒരു ജീവചരിത്രം പോലെ അവതരിപ്പിച്ച സിനിമ.ഒരുപാട് ആളുകൾക്ക് ഈ സിനിമ ഇഷ്ടമല്ലായിരിക്കാം. പക്ഷെ എന്നിലെ പ്രേക്ഷകനു ഇഷ്ടമാണ് ജോസൂട്ടിയെയും ഗീവർഗീസിനെയും ജോസഫിനേയും എല്ലാം.. കാരണം അവരെല്ലാം നമുക്ക് ചുറ്റുമുള്ളവർ തന്നെ ആണ്.

Leave a Reply
You May Also Like

“വെല്ലുവിളിയുയർത്തുന്ന കഥാപാത്രങ്ങൾ തേടിയലയാനോ തന്റെ ഇമേജിനെ നിരന്തരം പുതുക്കി പണിയാനോ സുരേഷ് ഗോപി മെനക്കെട്ടില്ല “

Bineesh K Achuthan രാജാവിന്റെ മകനിലെ കുമാർ ,അതാണ് വെള്ളിത്തിരയിൽ ഞാൻ ആദ്യമായി കണ്ട ഒരു…

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ. Bineesh K Achuthan സൗത്തിന്ത്യൻ പ്രേക്ഷകർക്ക് ഒരുകാലത്ത് ബ്രഹ്മാണ്ഡം എന്ന…

“ഒരച്ഛൻ മകൾക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല”

മകൾക്കൊപ്പം ആദ്യമായി വേദി പങ്കിട്ടതിന്റെ സന്തോഷത്തിലാണ് സംവിധായകൻ പ്രിയദർശൻ . മകൾ കല്യാണിയുമൊത്ത് തൃശൂർ പൂങ്കുന്നം…

പക്രുവാണ് സിനിമയിലെ നായകനടൻ എന്ന് നുണപറഞ്ഞു വിനയൻ പൃഥ്വിരാജിനെ രക്ഷിക്കാൻ കൂടി ചെയ്ത സിനിമ

അജയ് പള്ളിക്കര വിനയന്റെ ഒരു ഇന്റർവ്യൂ. 2003 അല്ലെങ്കിൽ 2004 സമയത്ത് നിർമ്മാതാക്കൾ എഗ്രിമെന്റ് വേണം…