അഖിൽ അക്കിനേനി നായകനായ ‘ഏജന്റ്’ റിലീസ് അനൗൺസ്മെന്റ് . ഏപ്രിൽ 28 ന് റിലീസ്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, സാക്ഷി വൈദ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിപ് ഹോപ് തമിഴ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
നാഗാര്‍ജുന-അമല ദമ്പതികളുടെ മകനാണ് അഖിൽ അക്കിനേനി.ചിത്രം പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തും . ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത്. സാക്ഷി വിദ്യയാണ് നായിക. എകെ എന്റർടെയ്ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ് നിർമാണം.രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.