ഷെരീഫ് നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരാളാണ്

55

Aghil Madathil

ചില എഴുതാപുറങ്ങൾ!!

ഇന്ദ്രജിത് എന്ന നായകൻ നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരാളാണ്.. ഭാര്യയോടുള്ള കർത്തവ്യം നിർവഹിച്ചു എന്ന് സ്വയം മനസിലാക്കി ✅️ ഇട്ട് പോകുന്നവർ, അത് തിരുത്താൻ ഒരു തുറന്ന് പറച്ചിൽ ആവശ്യമായി വരുന്നു എന്നതും അത് ന്യായീകരിച്ച് ഒരു തെറ്റിഫ് ആവുകയാണ് പലരും ചെയ്യുന്നത്, അവ തിരുത്തുമ്പോൾ മാത്രമാണ് നമ്മളൊരു ഷെരീഫ് ആവുന്നതെന്ന ഒരു സന്ദേശം സിനിമയിലുണ്ട്.. കുട്ടികളോടും ഭാര്യയോടും കടമ പുലർത്തുന്ന കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്.. ഒരു സിനിമയിലൂടെ അത് തിരിച്ചറിയാൻ ഷെരീഫിനായി…ഇനിയും അത് മനസിലാക്കാത്തവർക്ക് ഒരു തിരിച്ചറിവുണ്ടാക്കാൻ ഈ സിനിമ സഹായിക്കും.. Brilliance🌹

ആദ്യ സീനിലും അവസാന സീനിലും ഗ്രേസ് എന്തോ ആലോചിച്ചു നിൽക്കുന്നു!! ആദ്യത്തെ സീനിൽ ഇന്ദ്രജിത്ത് നാടകം പ്രാക്ടീസ് ചെയ്ത് ഞെട്ടിക്കുന്നു, അവസാന സീനിൽ അത്രയും നാൾ ലൈംഗികതയുടെ ഭാഗമാണെന്ന് കരുതിയിരുന്ന, എന്നാൽ സിനിമയിലൂടെ അതൊരു സ്നേഹ പ്രകടനമാണെന്ന് മനസിലാക്കിയ നല്ലൊരു ഭർത്താവായി ഭാര്യയെ കെട്ടിപിടിച്ചു ഞെട്ടിക്കുന്നു..
ആദ്യ സീനിലും ഗ്രേസ് ആഗ്രഹിച്ചിരുന്നിട്ടുണ്ടാവുക ഭർത്താവിന്റെ കരുതലോ സ്നേഹമോ ഒക്കെ ആവില്ലേ??

പെട്ടെന്നൊരു മാറ്റം സാധ്യമല്ലാത്ത ഒരു സംഘടനയുടെ വക്താവായ റഹീം സാഹിബ് കരുതിയിരുന്നില്ല സിനിമയും വിശ്വാസവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുമെന്ന്, അത്കൊണ്ട് തന്നെയാണ് ചുരം ഇറങ്ങുന്ന ബസിൽ നിന്ന് ഇറങ്ങി നടന്നാൽ കൂട്ടം തെറ്റുമെന്ന് കരുതിയിരുന്നത്,അതേ വ്യക്തിയിൽ സിനിമ വിശ്വാസങ്ങളിൽ മാറ്റം കൊണ്ട് വരുന്നില്ല അതുകൊണ്ടാണ് സിനിമ തീരുന്നതിനു ശേഷം നിസ്കരിക്കാൻ മക്കളെ സമ്മതിക്കാതെ സിനിമ mute ചെയ്ത് നിസ്കരിക്കുന്നത്.. സിനിമ ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന മുറിയിൽ നിസ്കരിക്കുക.. സിനിമ സിനിമയുടെ വഴിക്ക് നടക്കും വിശ്വാസങ്ങൾ അതിന്റെ വഴിക്ക് നടക്കണം/നടക്കും.. അല്ലെങ്കിൽ ഒന്നിൽ നിന്നും ഒളിച്ചോടേണ്ട എന്നും ചിലതൊക്കെ കണ്ടില്ലാ നടിക്കുന്നതിൽ തെറ്റില്ല എന്നുമാവാം 😜😅

സിനിമ ഹറാമാണ് എന്ന് പറയുന്നവരിൽ,സിനിമ തിയറ്ററിൽ കാണുന്നത് ഹറാമാണെന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷം പേരും, മിക്കവരും സിനിമ mobile/tv _യിൽ കാണുന്നത് കുഴപ്പമില്ല എന്ന് കരുതുന്നവരാണ്.. അതുകൊണ്ടാണ് സിനിമ തിയറ്ററിൽ റിലീസ് ചെയ്യാതെ ott ആയി release ചെയ്തതെന്നും കൂട്ടി ചേർക്കുന്നു..
ചിലപ്പോൾ, സിനിമ എടുത്തോണ്ട് സംവിധായകൻ ഹറാം ആയിട്ടില്ല, സിനിമ ഹറാമിനും ഹലാലിനും ഇടയിൽ നിന്ന് കൊണ്ട് എടുക്കാൻ പറ്റും എന്ന് സിംപൊളിക്കായി കാണിച്ചതാവും 😅
ഒരു സിനിമയിൽ ഇത്രയൊക്കെ കുത്തിനിറച്ച സംവിധായകൻ പോത്തേട്ടൻ ബ്രില്യൺസിനും മേലെ ആണെന്നാണെന്റെ പക്ഷം,
പല പല കീറിമുറിക്കൽ നടന്നതായത് കൊണ്ട് ഇങ്ങനെയും ആരെങ്കിലുമൊക്കെ കീറിയിട്ടുണ്ടോ അറിയില്ല, എന്നാലും നന്ദി നമസ്കാരം😜