ജഗപൊഗ എന്ന ഹാസ്യ സീരിയലിൽ നിന്നും ഗ്രെറ്റ്‌ ഇന്ത്യൻ കിച്ചനിലെ ഭർത്താവിലെത്തി നിൽക്കുമ്പോൾ

57

Aghilesh M

സുരാജ് മാറ്റത്തിന്റെ പ്രതീകമാണ്, സിനിമയ്ക്കും മനുഷ്യർക്കും

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കൂടി, വലിയ ചർച്ചകൾ സൃഷ്ടിച്ചു കടന്ന് പോകുമ്പോൾ, ഞാൻ ഓർക്കുന്നത് സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കുറിച്ചാണ്. തന്റെ പ്രൊഫഷനിൽ അപ്ഡേഷൻ കൊണ്ട്, പഠനം കൊണ്ട് എത്ര മാത്രം മികച്ചതാകാം എന്ന് തെളിയിക്കുന്നു അയാൾ.

പണ്ട് കൈരളിയിൽ ജഗപൊഗ എന്ന, ഹാസ്യ അനുകരണ സീരിയലിൽ നിന്നും ഇന്ന് ഗ്രെറ്റ്‌ ഇന്ത്യൻ കിച്ചനിലെ, അമ്പേ മലയാളി പുരുഷത്വം തുളുമ്പുന്ന ഭർത്താവിലേക്ക് എത്തുമ്പോൾ അഭിനയം കൊണ്ട് അയാൾ എവിടെ വന്ന് നിൽക്കുന്നു എന്ന് ആലോചിക്കുക. പുരുഷ്വത്തതിന് നേരെ ചോദ്യം ഉയരുമ്പോൾ, കലഹം ഉയർത്തുകയും മാപ്പ് ചോദിച്ചു മേടിച്ചു ലഹരി കണ്ടെത്തുകയും, ഒടുവിൽ പെട്ടന്ന് വേണ്ട മറ്റൊരു ലഹരിക്ക് വേണ്ടി, ശൃംഗാരം വിരിയിക്കുകയും ചെയ്യുന്ന ക്രൂരനായ, എന്നാൽ അങ്ങനെ തോന്നാത്ത, ഭർത്താവായി മാറാൻ, അയാൾക്ക് അനായാസം സാധിക്കുന്നു. ആ അവസരങ്ങളിൽ വൃത്തികെട്ട ഒരു ചിരി കൊണ്ട്, പെട്ടന്ന് കേട്ട് പോയ മുഖത്തെ പ്രകാശം കൊണ്ട്, നല്ല കഥകൾക്ക് അരങ്ങൊരുക്കാൻ പറ്റുന്നവൻ ആണ് താനെന്ന് അയാൾ തർക്കം ഇല്ലാതെ തെളിയിക്കുന്നു.

Inaugural ceremony of tapioca cultivation backfires: Suraj Venjaramoodu,  MLA told to go under quarantine - KERALA - GENERAL | Kerala Kaumudi Onlineആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ, അൽപ നേരം കൊണ്ട്, ഒരുപാട് സങ്കടം പ്രേക്ഷകന് മുന്നിലേക്ക് ഇട്ട് തന്ന പ്രകടനം കൊണ്ടാണ് തിരുവനന്തപുരം ഭാഷയിൽ മിമിക്രി കാണിക്കുന്ന, ഒരാൾ മാത്രമല്ല താനെന്ന് സുരാജ് തെളിയിച്ചു തുടങ്ങുന്നത്. ആ സിനിമയിലെ ആരാഷ്ട്രീയതക്കും വിയോജിപ്പിനും അപ്പുറം സൂരാജ് എന്ന, നടന്റെ അച്ഛൻ ജീവിതം നമ്മളെ വന്ന് തൊടുന്നുണ്ട്.
അതിനും മുൻപേ, 2014ൽ പേരറിയാത്തവർ എന്ന സിനിമയിലൂടെ, ദേശിയ പുരസ്‌കാരം കൂടി അയാളിൽ എത്തിയിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും പ്രസാദിൽ നിന്നും വേറിട്ട് ഫഹദ് ഫാസിൽ എന്ന കള്ളന് നില നിൽപ്പില്ല. പ്രസാദ് എന്ന സാധാരണ നാട്ടിൻപുറതുകാരൻ കർഷകന്റെ, ആശങ്കകളും ഒത്തുതീർപ്പും ഇല്ലെങ്കിൽ കള്ളനും തോണ്ടി മുതലിനും സ്ക്രീനിൽ പ്രസക്തി ഇല്ലാതാകുന്നു. സിനിമയിൽ ഫഹദ് ഫാസിലോളം, നിറഞ്ഞു നിൽക്കുന്നു സുരാജും.

Suraj Venjaramoodu gets a different makeover for Android Kunjappan- The New  Indian Expressആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ എത്തുമ്പോൾ, ഭാസ്ക്കര പൊതുവാൾ ആയി സുരാജ് പകർന്നാട്ടം നടത്തുകയാണ്. ഒന്ന് തെറ്റി മാറിയാൽ അത്യന്തം നാടകീയമായി മറിയേക്കാവുന്ന വൃദ്ധ വേഷത്തെ സുരാജ് കൃത്യമായി നെയ്തെടുത്തു. അയാളുടെ പ്രണയം, നിരാശ, മുറുമുറുക്കൽ, സ്നേഹം, വാത്സല്യം ഒക്കെയും സുരാജിൽ ഭദ്രമായിരുന്നു.തികച്ചും സുരാജിന്റെ സിനിമയാണ് അത്.ഒന്നു കൂടി, പറയാതെ വയ്യ, സുരാജ് സിനിമകളിൽ ഒക്കെയും, വിദഗ്ദ്ധമായി “കൈ”കാര്യം ചെയ്യുന്ന തന്റെ കൈയ്യുടെ സ്വാധീന കുറവ്. സുരാജ് തന്നെ അത് പറഞ്ഞിട്ടും ഉണ്ട്. പക്ഷെ അതിനെ ഒക്കെ, മറി കടന്നാണ്, തല്ലുകൊള്ളിയും തിരോന്തരം ഭാഷക്കാരനും ആയ ഈ വെഞ്ഞാറമൂട് കാരൻ സൈഡിൽ നിന്നും നായകനിലേക്ക് തന്റെ പേര് എഴുതി ചേർക്കുന്നത്.

Action Hero Biju: A Delightfully Low-Voltage Cop Film | PinkLungiഅവരവരുടെ പണിയിൽ, എത്രത്തോളം കരുത്തും ആത്‍മവിശ്വാസവും ഉള്ളവരാകാം എന്നുള്ളതിന്റെ തെളിവാണ് സുരാജ്. മിമിക്രി വേദിയിൽ നിന്നും തട്ട് പൊളിപ്പൻ സീരിയലിൽ നിന്നും, അടി കൊള്ളി വേഷത്തിൽ നിന്നും ഇന്ന് അയാൾ എഴുതി ചേർക്കുന്നത്, ആ അധ്വാനത്തിന്റെ കഥ കൂടിയാണ്. ആ പ്രൊഫഷണൽ മികവ് കൊണ്ട് കൂടിയാണ്.സുരാജ് സിനിമയ്ക്ക് മാത്രം പഠിക്കപ്പെടേണ്ട ഒന്നല്ല, വേണമെങ്കിൽ കരിയറിൽ ഒരു പ്രൊഫഷണൽ ഉദാഹരണം കൂടിയാണ്. അത് കൊണ്ടാണ്, സിനിമയെ മറന്നവരും ദശമൂലം ദാമുവിനെ മറക്കാത്തത്. ഒരു പൂച്ചയ്ക്ക് എഡിറ്റ് ചെയ്ത് ചേർത്താൽ പോലും, ആ രംഗം , ആ ട്രോൾ കോമഡിക്ക് മുതൽക്കൂട്ടായി മാറുന്നത്. ഭാസ്ക്കര പൊതുവാളിന്റെ ചിരി നോവായും ഗ്രെറ്റ് ഇന്ത്യൻ കിച്ചനിലെ ഭർത്താവിന്റെ ചിരി, രോഷമായും മാറുന്നത്.