Aguirre, der Zorn Gottes(1972)
Country :Germany 🇩🇪
7 Cities of Gold -കളിൽ ഒന്നായ “El Dorado”-യെ പറ്റി കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല….ആമസോൺ നദിയുടെ അത്യുന്നതഭാഗങ്ങളിലെ ചതുപ്പിൽ എവിടെയോ സ്ഥിതി ചെയ്യുന്ന ഈ സുവർണഭൂമി മിത്ത് ആണോ! റിയൽ ആണോ എന്ന ആർക്കും തന്നെ അറിയില്ല.. ആസ്ടെക് സാമ്രാജ്യത്തിന്റെയും ഇൻക സാമ്രാജ്യത്തിന്റെയും അതുപോലെ മുയിസ്ക കോൺഫെഡറേഷന്റെയും കൈവശമുണ്ടായിരുന്ന വമ്പിച്ച സ്വർണ്ണശേഖരം കണ്ട് അന്താളിച്ച പോയ സ്പെയിൻകാർ ഇത്രയും സ്വർണ്ണശേഖരത്തിന്റെ ഉറവിടം എവിടെ നിന്നാണ് അറിയാനുള്ള ജിജ്ഞാസയിൽ അവർക്ക് മുൻപിൽ കിട്ടിയ ഉത്തരമായിരുന്നു “El Dorado”…
അതിന്റെ കഥയിലേക്ക് കൂടുതൽ പോകുന്നില്ല… സിനിമയിലോട്ട് വരാം..1560-കളുടെ അവസാനങ്ങളിൽ Inca Empire അക്രമിച്ചും കൊള്ളയടിച്ചതിനെ ശേഷം സ്പാനിഷ് conquistador “Gonzalo Pizarro-“യുടെ നേതൃത്വത്തിൽ ഒരു വലിയ സാഹസിക പര്യവേക്ഷണസംഘം എൽ ഡൊറാഡോ എന്ന ഐതിഹ്യ സുവർണഭൂമിയെ തേടി Peruvian Highlands -ൽ നിന്നും ഒരു യാത്ര ആരംഭിക്കുകയാണ്..ഇടുങ്ങിയ പർവത പാതകളിലൂടെയും ഇടതൂർന്ന ചെളി നിറഞ്ഞ വനത്തിലൂടെയുമുള്ള ആ ദുസഹമായ അലക്ഷ്യയാത്ര അവസാനം ഫലം കാണാതെ വന്നപ്പോൾ പുതിയ പദ്ധതിയനുസരിച് പര്യവേക്ഷണസംഘം രണ്ടായി തിരിയുകയാണ്… പുതുതായി രൂപീകരിച്ച ഗ്രൂപ്പിനെ Pizarro, 3 Orders കൊടുക്കുകയാണ്..to get food and information about hostile Indians and the location of El Dorado.. അത് കഴിയുന്നതും പൂർത്തീകരിച്ച ഒരാഴ്ചക്കുള്ളിൽ എല്ലാവരും തിരിച്ച എത്തുകയും വേണം..
അങ്ങനെ ആ ടീം കര്‍ത്തവ്യത്തിനായി ആമസോൺ നദിയിലൂടെ സഞ്ചാരം ആരംഭിക്കുകയാണ്.. എന്നാൽ കൃത്യം നിറവേറ്റാൻ അവർക്ക് കഴിയാതെ വരുന്ന സാഹചര്യത്തിൽ അവർ അതിൽ നിന്നും പിൻവാങ്ങാൻ തീരുമാനിക്കുന്നു.. എന്നാൽ ഈ തീരുമാനത്തെ ശക്തമായി എതിർത്ത ഗ്രൂപ്പിന്റെ Ruthless ആയ second-in- commander, Lope de Aguirre ഈ യാത്ര നിർത്തരുതെന്ന്, മുൻപോട്ട് പോകണമെന്നും അണികളോട് ആവശ്യപ്പെടുന്നു.. അതൊരു സംഘർശത്തിൽ കലാശിച്ച അയാൾ ആ ഗ്രൂപ്പിന്റെ നേതാവായി മാറുന്നു..
El Dorado -യോടുള്ള അയാളുടെ അടുങ്ങാത്ത അഭിനിവേഷവും ആർത്തിയും കാരണം യാത്ര പുനരാരംഭിക്കുകയാണ്.. വെല്ലുവിളികൾ നിറഞ്ഞ ആ യാത്ര അയാളെ ലക്ഷ്യത്തിൽ എത്തിക്കുകയോ ഇല്ലയോ എന്നതാണ് ബാക്കി കഥാതന്തു…
full movie youtube
Lope de Aguirre എന്ന ഈ ചരിത്രപുരുഷന്റെ ഈ യഥാർത്ഥ സാഹസിക സംഭവത്തെ ആസ്പദമാക്കി Werner Herzog സംവിധാനം ചെയ്ത ഒരു epic historical adventure ചിത്രമാണ് “Aguirre, the Wrath of God(English title )… ആമസോൺ കാടുകളിലെ ദുർഘടകമായ അന്തരീക്ഷത്തിലാണ് അദ്ദേഹം ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്..
ഒരു ക്ലാസ്സിക് കൾട്ട് പദവി അലങ്കരിക്കുന്ന ഈ adventure ചിത്രം എത്ര പേർക്ക് പിടിക്കുമെന്ന് അറിയില്ല.. കഥ സാവധാനം സഞ്ചാരിച്ച ആമസോൺ കാടുകളുടെ ദൃശ്യഭംഗി നന്നായി ഒപ്പിയെടുത്ത, ശേഷം ഈ ചിത്രം കാണിക്കാൻ ശ്രമിക്കുന്ന മറ്റൊരു യാഥാർത്ഥമായ കാഴ്ച മനുഷ്യമനസിന്റെ ഇരുണ്ട വശങ്ങളെയാണ്..ഒപ്പം അതിന്റെ പ്രത്യാഘാതങ്ങളും..the film’s final images are among the most memorable ever seen…
Lope de Aguirre ആയിട്ടുള്ള Klaus Kinski-യുടെ പ്രകടനം 🔥👌👌 Historical Adventure സിനിമകൾ ഇഷ്ട്ടപെടുന്നവർ മാത്രം ഈ ചിത്രം കാണുക