രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ് അഹാന കൃഷ്ണ . അഹാന മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. , അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്.

ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മോശമായി കമന്റിട്ടൊരു ഞരമ്പുരോഗിക്കു താരം നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിതാവിന്റെ രാഷ്ട്രീയം കാരണം മലയാള സിനിമയിൽ ഏറ്റവുമധികം അവഹേളനങ്ങൾ അനുഭവിക്കുന്ന താരമാണ് അഹാന. അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു താഴെ വന്ന കമന്റ്. അതിനു അഹാന നൽകിയ മറുപാടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഹാനയുടെ മറുപടി ഇങ്ങനെ …

നിങ്ങളെപ്പോലുള്ളവരെ ഞാൻ സാധാരണയായി ബ്ലോക്കുകയാണ് ചെയുന്നത് എങ്കിലും ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.. ഏതൊരാൾക്കും മനുഷ്യനെന്ന നിലയിൽ അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസമൂഹത്തിൽ പറഞ്ഞുകൊണ്ട് നിങ്ങൾ നിങ്ങളെ താനെ സ്വയം അപമാനിക്കുകയും വിഡ്ഢിയാകുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക”.

ഇതൊരു ഒന്നൊന്നര മറുപടിയാണ് എന്നാണു പലരും പറയുന്നത്. താരത്തിന് അനവധിപേരുടെ സപ്പോർട്ടും കിട്ടുന്നുണ്ട്.

Leave a Reply
You May Also Like

നീല പൊന്മാനേ… കീർത്തിയുടെ ചിത്രങ്ങൾ വൈറൽ

നീല പൊന്മാനേ… കീർത്തിയുടെ ചിത്രങ്ങൾ വൈറൽ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ സൂപ്പർതാരമാണ് കീർത്തി സുരേഷ്. ഇവർ,…

ശരീരപ്രദർശനം പോലുള്ള ഗ്ലാമർ റോളുകളിൽ തെറ്റില്ലെന്ന് അനു ഇമ്മാനുവൽ, “കീർത്തി ഇപ്പോളെവിടെ നിൽക്കുന്നതെന്ന് നോക്കൂ”

ഒരുതെന്നിന്ത്യൻ ചലച്ചിത്രനടിയാണ് മലയാളിയായ അനു ഇമ്മാനുവേൽ. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന…

45 വയസ്സുള്ള ജ്യോതിക, പക്ഷേ ഇപ്പോഴും ഫിറ്റ് & ഹോട്ട് – കാരണം നിങ്ങൾക്കറിയാമോ ?

നടി ജ്യോതിക: ബോളിവുഡ് ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ജ്യോതിക 1999-ൽ പുറത്തിറങ്ങിയ തല…

കൽക്കി ആയി അവതരിക്കാൻ പോകുന്ന നിർമ്മിത ബുദ്ധി

കൽക്കി ആയി അവതരിക്കാൻ പോകുന്ന നിർമ്മിത ബുദ്ധി (AI) എഴുതിയത് : രാഹുൽ രവി കടപ്പാട്…