നടൻ കൃഷ്ണകുമാറും കുടുംബവും മാതൃകയാകുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
284 VIEWS

നടൻ കൃഷ്ണകുമാറും കുടുംബവും മാതൃകയായ്ക്കുകയാണ്. ഒൻപതു വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചുകൊടുത്തിരിക്കുന്നു കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക ഇവരുടെ പേരിലുള്ള ‘അഹാദിഷിക’ ഫൗണ്ടേഷൻ. അമ്മു കെയർ എന്ന സംഘടനയ്‌ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. വലിയകാല ട്രൈബൽ സെറ്റിൽ മെന്റിലെ ഇരുപതു കുടുംബങ്ങൾ ഒരുപാട് നാളുകളായി ശൗചാലയത്തിനായി അപേക്ഷകൊടുത്തിട്ടു കാത്തിരിക്കുകയായിരുന്നു എന്ന് കൃഷ്ണകുമാർ പറയുന്നു. കൃഷ്ണകുമാറും കുടുബവും നേരിട്ട് സ്ഥലം സന്ദർശിച്ച ശേഷം തിരഞ്ഞെടുത്ത വീടുകൾക്കായിരുന്നു ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയത്. പ്രായമായവരും സ്ത്രീകളും ഒക്കെ ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകി ആയിരുന്നു നിർമ്മാണം. പൂർത്തിയായ കെട്ടിടങ്ങൾ മാർച്ച് 15 ന് കൃഷ്ണകുമാറും മക്കളും ചേർന്ന് കൈമാറി കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ .

“നമസ്കാരം സഹോദരങ്ങളെ. 💐🙏
കഴിഞ്ഞ ദിവസം ദൈവം എനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തന്നു. നന്ദി 🙏
രണ്ടു മാസം മുൻപ് സേവാഭാരതിയുടെ വനപാലകനായ എന്റെ സുഹൃത്ത്‌ വിനു, വിതുര വലിയകാല ട്രൈബൽ സെറ്റ്‌ലെമെന്റിലെ 32 കുടുംബങ്ങളുടെ ശൗചാലയവുമായി ബന്ധപ്പെട്ട ഒരു വിഷയം പറയുകയും, തുടർന്നു അവിടം സന്ദർശിച്ചു അവിടുത്തെ സഹോദരങ്ങളിൽ നിന്നും നേരിട്ടു വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ സ്ത്രീകൾ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തിരഞ്ഞെടുത്തു, ഭാര്യ സിന്ധുവും രണ്ടാമത്തെ മകൾ ദിയയും ചേർന്ന് ആരംഭിച്ച ആഹാദിഷിക ഫൌണ്ടേഷൻന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമ്മിച്ചു ഈ മാസം 15നു കൈമാറാൻ സാധിച്ചു.
വലിയകാലയിലെ സഹോദരങ്ങൾക്കുണ്ടായ സന്തോഷം ഞങ്ങളിൽ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഈ അവസരത്തിൽ അമ്മുകെയറിന്റെയും ലോകമൊട്ടുക്കു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മോഹൻജി ഫോണ്ടഷന്റെയും, സ്ഥാപകനും എന്റെ സഹോദരതുല്യനായ ശ്രീ മോഹൻജിയോട് ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും സഹായങ്ങൾക്കും നന്ദി പറയുന്നു.

ഇന്നലെ വിനുവുമായി ഫോണിൽ സംസാരിച്ചപ്പോൾ വലിയകാലയിലെ വീട്ടുകാർ ആകെ സന്തോഷത്തിലാണ് ഒപ്പം ഒരു പ്രശ്നവും.. അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം.. അത്ഭുതവും വിഷമവും തോന്നി..🙏രാത്രി മക്കളോടൊത്തിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു.. നമ്മൾ രാവിലെ ഉറക്കമെണീറ്റ് ഒരു സ്വിച്ചിടുമ്പോൾ ലൈറ്റ് കത്തുന്നു, ബ്രഷ് ഉണ്ട്, പേസ്റ്റുണ്ട്, പൈപ്പ് തിരിച്ചാൽ വെള്ളമുണ്ട്, കുളികഴിഞ്ഞു വന്നാൽ അലമാരയിൽ ധാരാളം വസ്ത്രങ്ങളുണ്ട്….. ഓർത്താൽ ചെറിയ കാര്യങ്ങൾ.. എന്നാൽ ഇതൊന്നും ഇല്ലാതെ ഭൂമിയിൽ കോടിക്കണക്കിനു മനുഷ്യരുണ്ട്.. അവരെ കുറിച്ചൊർത്താൽ നമുക്ക് ദൈവം തന്നിരിക്കുന്നു സൗഭാഗ്യങ്ങൾ എണ്ണിയാൽ തീരില്ല..

ദൈവം നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ സ്മരിച്ചു നന്ദി പറയാനായി ഇന്നുരാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി.. നന്ദി അറിയിച്ചു അതീവ സന്തുഷ്ടമായി വീട്ടിലേക്ക് മടങ്ങി..കാറിലിരിക്കുമ്പോൾ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ വന്നു..GRATITUDE IS RICHES, COMPLAINT IS POVERTY..
ഉപകാരസ്മരണ ധനമാണ്… പരാതി ദാരിദ്യവും….അതിനാൽ ദൈവം നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞു സന്തുഷ്ടമായി ജീവിക്കാം.. ഏവർക്കും നന്മകൾ നേരുന്നു..🙏❤💐”

ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ ആണ് കൃഷ്ണകുമാർ ഈയൊരു പ്രവർത്തനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. അന്നത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

“പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റ് സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു, അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി.

വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച ‘അഹാദിഷിക ഫൗണ്ടേഷൻ’ എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമിക്കാമെന്നു പറഞ്ഞു. പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ മോഹൻജിയെ ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, ‘അമ്മുകെയർ’ എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്ന്.

‘അഹാദിഷിക ഫൗണ്ടേഷനും’ ‘അമ്മുകെയറും’ ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റിൽമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രീമതി സൂര്യ സുജന് പ്രത്യേക നന്ദി.”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ