ലോകത്തു എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നത് ഭരിക്കുന്നവരുടെ അടിമകളാകാൻ കൂട്ടാക്കാത്തവരെയാണ്

86

നമ്മുടെ രാജ്യത്തെയോ നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ രാജ്യത്തെയോ മനുഷ്യരെ  മനുഷ്യരായി ഗണിക്കുന്നതിനു പകരം ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇഷ്ടപെടുകയോ അത് പോലെ വെറുക്കുകയോ ചെയ്യുകയാണെങ്കിൽ മനുഷ്യനെന്ന നിലയിൽ നിങ്ങൾ അപഹാസ്യരാണ്. എന്നാൽ ഇപ്പോൾ ഒരു കൂട്ടം ആളുകൾ പറയുന്നത് പീഡിപ്പിക്കപ്പെടുന്ന വർഗത്തെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് അതിൽ ജാതിയും മതവും കാണുന്നതാണ് തെറ്റ് എന്നും ഭൂരിപക്ഷക്കാർ അയൽ സംസ്ഥാനത്തു സുരക്ഷിതരാണ് എന്നൊക്കെയാണ് .

എന്നാൽ ലോകത്തു എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നത് ഭരിക്കുന്നവരുടെ അടിമകളാകാൻ കൂട്ടാക്കാത്തവരെയാണ് . ഭരിക്കുന്നവരുടെ അടിമകളായാൽ ഭൂരിപക്ഷം എന്നോ ന്യൂനപക്ഷം എന്നോ സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ കണക്കാക്കാതെ ഇളവുകളും തട്ടിപ്പുകളും അനുവദിക്കും അത് ജനാധിപത്യ രാജ്യമെന്നോ മുതലാളിത്യ രാജ്യമെന്നോ ഇല്ല . ഇത് പലർക്കും അറിയുന്ന കാര്യമാണ് . എന്നിരുന്നാലും ഭരിക്കാൻ വേണ്ട സുഖത്തിനു വേണ്ടി ഭിന്നിപ്പിച്ചു നിർത്തുക എന്ന അജണ്ട എന്നും മുൻപിൽ നിർത്തുകയും ചെയ്യും .

ലോക ചരിത്രം എടുത്തു നോക്കിയാൽ ഭരിച്ചവരുടെ ഭരിക്കുന്നവരുടെ ശിങ്കിടികളായി നിന്നിട്ടുള്ള വ്യക്തികൾക്കോ ഗ്രൂപ്പിനോ സമൂഹത്തിനോ ഗുണമുണ്ടായതായി കാണാം .എന്തിനു ലോക ചരിത്രം പരതി സമയം കളയണം ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാരിൽ നിന്ന് നേടിയ സ്ഥാപനങ്ങളിൽ ഭരിക്കുന്നവരുടെ താല്പര്യത്തിനു

( ഇവിടെ താല്പര്യം നൽകുന്ന സംഖ്യയുടെ വലുപ്പം ) അനുസരിച്ചു നിയമനം നൽകുന്നു എന്നത് ഭൂരിപക്ഷം ,ന്യൂനപക്ഷം ,മതം ,ജാതി അതൊക്കെ കടലാസിലെ കാര്യമെന്ന് എല്ലാവര്ക്കും അറിയാമെല്ലോ . എന്നിട്ടും ഞങ്ങളുടെ ജാതിക്കാർ , ഞങ്ങളുടെ വർഗക്കാർ , ഞങ്ങളുടെ മതക്കാർ എന്നൊക്കെ പറഞ്ഞു അവരുടെ മൂടും താങ്ങി നടക്കുന്ന വർഗ്ഗത്തെ കാണുമ്പോൾ സഹതാപം തോന്നുന്നു . കഴുത ക്കു മുൻപിൽ കെട്ടിയ കാരറ്റ് കണ്ടു മുന്നോട്ടു കുതിക്കുന്ന വെറും കഴുതകൾ .