രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ് അഹാന കൃഷ്ണ . അഹാന മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. , അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന് ആണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് ഒരു ബീച്ചില്‍ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ്. ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍ അഹാന പ്രത്യക്ഷപ്പെടുന്നത്
ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മോശമായി കമന്റിട്ടൊരു ഞരമ്പുരോഗിക്കു താരം നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിതാവിന്റെ രാഷ്ട്രീയം കാരണം മലയാള സിനിമയിൽ ഏറ്റവുമധികം അവഹേളനങ്ങൾ അനുഭവിക്കുന്ന താരമാണ് അഹാന. അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു താഴെ വന്ന കമന്റ്. അതിനു അഹാന നൽകിയ മറുപാടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഹാനയുടെ മറുപടി ഇങ്ങനെ …
നിങ്ങളെപ്പോലുള്ളവരെ ഞാൻ സാധാരണയായി ബ്ലോക്കുകയാണ് ചെയുന്നത് എങ്കിലും ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.. ഏതൊരാൾക്കും മനുഷ്യനെന്ന നിലയിൽ അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസമൂഹത്തിൽ പറഞ്ഞുകൊണ്ട് നിങ്ങൾ നിങ്ങളെ താനെ സ്വയം അപമാനിക്കുകയും വിഡ്ഢിയാകുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക”. -ഇതൊരു ഒന്നൊന്നര മറുപടിയാണ് എന്നാണു പലരും പറയുന്നത്. താരത്തിന് അനവധിപേരുടെ സപ്പോർട്ടും കിട്ടുന്നുണ്ട്.