സമ്പന്നന്റെ മരണങ്ങൾ ദുരന്തങ്ങളും ദരിദ്രന്റെ മരണങ്ങൾ സ്വാഭാവികതയുമായ ലോകം

102

Ahmmed.

രോഗവും മരണവും മനുഷ്യരുടെ മനസ്സിനെ വല്ലാതെ കീഴ്പെടുത്തിയ ഒരു കാലത്തെ ഒരു പക്ഷെ നാം കാണുന്നത് ഇതാദ്യമായിരിയ്ക്കും. കോവിഡ് ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. എല്ലാ ഭൂഖണ്ഡങ്ങളിലും മരണം പ്രചണ്ഡ നൃത്തമാടുന്നു. പക്ഷെ, സ്വാഭാവികമല്ലാത്ത മരണം ലോകത്ത് സാധാരണ സംഭവമാണെന്ന വസ്തുത നമ്മൾ അറിയാതെ അല്ലെങ്കിൽ ഗൗനിക്കാതെ പോവുന്നു. ഒരു ദിവസം പട്ടിണി കൊണ്ട് 25000 ആളുകളാണ് ലോകത്ത് മരിച്ചുവീഴുന്നത്. ഈ മരണങ്ങളധികവും ആഫ്രിക്ക പോലെയുളള മൂന്നാം ലോക രാജ്യങ്ങളിലാണ്.

പക്ഷെ , ലോകം കടന്നു പോകുന്ന ഈ മരണവഴിയെക്കുറിച്ച് ചിന്തിക്കാൻ ഈ കൊറോണക്കാലം നിമിത്തമാവേണ്ടതാണ് . ഭരണകൂടങ്ങൾക്കും മാനവിക പ്രസ്ഥാനങ്ങൾക്കും പട്ടിണി മരണത്തെ ഇന്നത്തെ വൈറസ് പ്രതിരോധം പോലെ ഗൗരവമായ ഒരു സാമൂഹ്യ ദുരന്തമായി ഉയർത്തിക്കാട്ടാനോ കരുതലോടെ കാണാനോ കഴിയുന്നില്ല. ഒരു പക്ഷെ, മരണം ധനികനെയാണ് ഏറെ ഭയപ്പെടുത്തുന്നതും നിരാശനാക്കുന്നതും എന്നാണ് തോന്നുന്നത്. ദരിദ്രന്റെ ദു:ഖങ്ങളൊ സന്തോഷമോ ഫോക്കസ് ചെയ്യപ്പെടുന്നില്ല എന്നതുമാവാം. ധനികൻറെ വൻ മാളികകളിൽ ഭക്ഷണം വേവിക്കുന്നതിന് മൂന്നോ നാലോ അടുക്കളകൾ. അത്രയും ഡൈനിംഗ് സൗകര്യങ്ങൾ. ആധുനിക ഉപകരണങ്ങൾ. ധനികൻറെ രസഗുളയെ കൊതിപ്പക്കുന്ന മുന്തിയ തരം വിഭവങ്ങൾ. ആഘോഷിക്കുകയാണ് സമ്പന്നത

ഉണ്ടാക്കുന്നതിലേറെ ഭക്ഷണം പാഴാകുന്നു. ധനികൻറെ വാസ സ്ഥലം \ദരീദ്രൻറെ ചേരികളിൽ നിന്ന് എത്രയോ അകലത്തായിരിക്കും എന്നത് ഈ ക്രൂരമായ അസമത്വത്തിൻറ യാദൃശ്ചിമായ ഒരു വിപര്യയമല്ല നേരെ മറിച്ച് അതും രാഷ്ട്രങ്ങളുടെ തന്നെ സൃഷ്ടിയാണ് എന്ന വസ്തുത മനുഷ്യത്വത്തെ വേദനിപ്പിക്കുന്നു.