Ahnas Noushad
അവിവാഹിതയായ ഒരു യുവതി ഹോട്ടലിൽ ഒറ്റക്കൊരു റൂം ബുക്ക് ചെയ്താൽ പന്തികേട് തോന്നുന്ന, യാതൊരു മുൻപരിചയവുമില്ലാത്ത പെൺകുട്ടിയോട് “നിന്റെ മുടി മറച്ചു വെക്കൂ” എന്ന് ആധികാരികമായി പറയുന്ന മനുഷ്യരുള്ള നാട്ടിൽ പതിനാറോളം വേശികൾ ക്രൂരമായി കൊല്ലപ്പെടുന്നു, പതിനാറു കൊലകളും
ചെയ്തത് ഒരാൾ തന്നെ !!
കൊലപാതകിയെ കണ്ടെത്തുന്നത് അവിടെയുള്ള പോലീസ് ഒന്നുമല്ല കേട്ടോ ‘റഹ്മി’ എന്ന ജേർണലിസ്റ്റാണ് മാധ്യമപ്രവർത്തകരൊക്കെ കൊലപാതകിയെ ഒരു പക്കാ സീരിയൽ കില്ലർ എന്ന് അഭിസംബോധന ചെയ്യുമ്പോഴും മതവെറിയിൽ മുങ്ങി കിടക്കുന്ന ആ നാടിനും, നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ അയാൾ ഹീറോയായി മാറുന്ന കാഴ്ച !!ചെയ്തുപോയ കൊലപാതകങ്ങളിൽ യാതൊരു പശ്ചാത്താപവും ഇല്ലാതെ, ഒരു ദൈവപുത്രനായി നെഞ്ചും വിരിച്ചു നിൽക്കുകയാണ് അദ്ദേഹം.
മോശം സ്ത്രീകളെ വക വരുത്തിയ തന്റെ ഭർത്താവിന്റെ നല്ല മനസ്സിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഭാര്യ !!തന്റെ പിതാവ് ചെയ്ത പുണ്യ പ്രവർത്തിയെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്ന മകൻ !!’നീ ഒരിക്കലും തലതാഴ്ത്തി നടക്കരുത് തല ഉഴർത്തി പിടിച്ച് നടക്കണം, നിന്റെ പിതാവ് ഈ നാടിന്റെ നല്ലതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തത്, നിനക്ക് എന്ത് സഹായം വേണമെങ്കിലും ഞങ്ങളോടു ചോദിക്കാമെന്ന്” പറഞ്ഞ് കൊലപാതകിയുടെ മകനേ ചേർത്ത് പിടിക്കുന്ന നാട്ടുകാർ !എന്താല്ലേ..!
മത വെറിയുടെ ആഴമൊന്ന് ആലോചിച്ചു നോക്കണേ..!ഇതിനൊന്നും ഒരു അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല .തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഇതിങ്ങനെ പറിച്ചു നട്ടു കൊണ്ടേയിരിക്കും..ആരോട് പറയാൻ ആര് കേൾക്കാൻ..2000-2001 വർഷങ്ങളിൽ ഇറാനിൽ നടന്ന കുറച്ച് സംഭവങ്ങളെ ആസ്പദമാക്കി
Ali Abbasii സംവിധാനം ചെയ്ത ചിത്രമാണ് ‘HOLY SPIDER’ ❤️🎬ഇറാനി സിനിമകളിലെ പെർഫോമൻസിനെ കുറിച്ച് എടുത്ത് പറയണ്ട കാര്യമില്ലല്ലോ അത്യുഗ്രൻ പടമാണ് ❤️മിസ്സാക്കരുത്.
NB: കുറച്ച് ന്യൂഡിറ്റി, സെക്സ് സീനുകൾ ഉണ്ട് എന്ന് കരുതി കാണാതെ ഇരിക്കരുത്…അതിന് വേണ്ടി മാത്രം കാണാനും ഇരിക്കണ്ട അത്രക്കൊന്നും ഇല്ലാ