Entertainment
ജോ & ജോയിലെ ഈ സംഭവം ജീവിതത്തിൽ സംഭവിച്ചത്, കുറിപ്പ്

Ahnas Noushad
ഇന്നലെ ജോ & ജോ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീനായിരുന്നു ഇത്. ശെരിക്കും ഈ സീൻ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഉണ്ടായ ഒരു സംഭവം പെട്ടെന്ന് ഓർമ്മ വന്നു 😆 സംഭവം ഇതുപോലെ ഒന്നും അല്ല കേട്ടോ എന്നാലും ഇതിന് സമാനമായ ഒരു സംഭവം റിയൽ ലൈഫിൽ ഉണ്ടായത് കൊണ്ടാണോന്ന് എന്നറിയില്ല ഈ സീൻ ശെരിക്കും ചിരിപ്പിച്ചു കളഞ്ഞു കുറച്ച് വലിയ പോസ്റ്റാണ് സമയവും താല്പര്യവുമുള്ളവർ മാത്രം വായിക്കുക..
സെന്റ് ജൂഡിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം..പത്താം ക്ലാസ്സെന്ന് കേൾക്കുമ്പഴേ ഊഹിക്കാമല്ലോ ചോരയൊക്കെ ഇങ്ങനെ തിളച്ചു മറിഞ്ഞു നിക്കുന്ന സമയം നമ്മൾ എന്തോ വലിയ സംഭവമാണ് എന്നൊക്കെ സ്വയം ഒരു തോന്നലൊക്കെയുള്ള പ്രായം .മാത്രമല്ല LKG മുതൽ പത്താം ക്ലാസ്സുവരെ സെന്റ് ജൂഡിൽ തന്നെയായിരുന്നു പഠനം. അതിന്റെ ഒരു അഹങ്കാരം വേറെ, അംഗബലം കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും സെന്റ് ജൂഡ് സ്കൂളും പരിസരവും എനിക്കും എന്റെ കൂട്ടുകാർക്കും സ്വന്തം വീടും പരിസരവും പോലെ ആയിരുന്നു. നമ്മുടെ സ്ഥിരം ഡയലോഗ് ഇല്ലേ…!!
ഇത് നമ്മുടെ ഏരിയയാണ് പുറത്തെന്ന് ഒരുത്തനും വന്ന് ഷോ കാണിക്കാൻ നമ്മൾ സമ്മതിക്കില്ലാ അതുപോലൊരു ലെവൽ. ഇപ്പോ ഓർക്കുമ്പോ ഒടുക്കത്തെ കോമഡി ആയി തോന്നുമെങ്കിലും, അന്നത്തെ കാലത്ത് ശെരിക്കും അതൊരു ഹരം തന്നെ ആയിരുന്നു .ഒരു ക്ലാസ്സിൽ മാത്രമായി ഒതുങ്ങി നിന്ന ഒരു സൗഹൃദ കൂട്ടായ്മ അല്ലായിരുന്നു എന്റേത് പല പല ക്ലാസ്സുകളിലെ ഒട്ടുമിക്ക എല്ലാ ഉടായിപ്പുകളും ഒരുമിച്ചുള്ള ഒരു കൂട്ടം . സാറന്മാരുടെ സ്ഥിരം നോട്ടപുള്ളികൾ എന്ത് പ്രശ്നം വന്നാലും ഈ കൂട്ടത്തിലുള്ള ആരെയെങ്കിലുമൊക്കെ സ്റ്റാഫ് റൂമിൽ വിളിപ്പിക്കും നല്ല അസ്സല് പഠിപ്പി മുതൽ ഉഴപ്പന്മാർ വരെയുള്ള ഒരു ഒന്നൊന്നര ടീം ❤️
വ്യത്യസ്ത ക്ലാസ് മുറികളിൽ ആയിരുന്നെങ്കിലിം സ്കൂളിൽ വരുന്നതും, തിരിച്ചു പോകുന്നതും എല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു. രാവിലെ വളരെ മാന്യന്മാരായി കുരീപ്പള്ളിയിൽ വന്ന് ഇറങ്ങും, ഇനി അതല്ല മറുതായത്ത് ബസിലാണ് വരുന്നതെങ്കിൽ CBSE സ്കൂളിന്റെ ഫ്രണ്ടിൽ ഇറങ്ങും.തിരിച്ചു വീട്ടിൽ പോകുന്നത് മിക്കപ്പോഴും പാലമുക്ക് വഴി ആയിരിക്കും കാരണം ഒരുപാട് നടക്കാൻ ഉണ്ട്, പോകുന്ന വഴിക് പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും അന്നത്തെ ദിവസം പാലമുക്ക് ബസ് സ്റ്റാൻഡിൽ അവസാനിക്കും…!!
മാത്രമല്ല അടി നടക്കുമെന്ന് ഉറപ്പുള്ള ചില ദിവസങ്ങളിലും ഞങ്ങൾ പലമുക്ക് വഴിയേ പോകാറുള്ളൂ 😂
നല്ല രാശിയുള്ള വഴിയാണ്.അങ്ങനെ ഞങ്ങൾ പത്താം ക്ലാസ് ആസ്വദിച്ചു വരുവായിരുന്നു !!
ഞങ്ങളുടെ കൂട്ടത്തിലെ കുറച്ചുപേർ മാസ്റ്റർ സ്റ്റഡി സെന്ററിലാണ് ട്യൂഷൻ പഠിക്കുന്നത് (കൊല്ലം കോയിക്കൽ )ഞാനും വേറെ കുറച്ചുപേരും(ആശുപത്രിമുക്ക് വേണൂസിലായിരുന്നു) ട്യൂഷൻ !!!
അപ്പൊ TKM സ്കൂളിലുള്ള കുറച്ച് പിള്ളേരുമായിട്ട് മാസ്റ്ററിൽ വെച്ച് എന്തോ ഒരു ഉടക്ക് (reason എനിക്ക് ഇപ്പോ കറക്റ്റ് ഓർമ്മയില്ല കുറേ നാളായില്ലേ )സംഭവം നമ്മൾ സെന്റ് ജൂഡിൽ കിടന്ന് ഇത്രയും പൊളപ്പ് കാണിച്ചട്ട് ഒരുത്തനും ചൊറിയാൻ വന്നിട്ടില്ല,അപ്പോഴല്ലേ വൈകിട്ട് ട്യൂട്ടോറിയൽ വരുന്ന കുറച്ചവന്മാർ കേറി ചൊറിയുന്നത് !!നമ്മൾ വെറുതെ വിടുവോ? ഇല്ലാ! പണിയും അങ്ങോട്ട് ചെന്ന് പണിയും. സംഭവം സിമ്പിളാണ്
വൈകിട്ട് നമ്മുടെ ടീം എല്ലാവരും ഒരുമിച്ച് അങ്ങോട്ട് പോകുന്നു.കല്ലുംതാഴത്തു ബസ് ഇറങ്ങുന്നു ലവന്മാരെ അടിക്കുന്നു തിരിച്ചു വീട്ടിൽ പോകുന്നു സിമ്പിൾ !!
yes we can do it,For the first time ഞങ്ങളുടെ കരുത്ത് സെന്റ് ജൂഡിന് വെളിയിൽ കാട്ടാൻ പോകുന്നു…!!!
പോട്രാ അന്ത ബിജിഎം .അങ്ങനെ അന്ന് ലാസ്റ്റ് ബെല്ല് അടിച്ചു ഞാൻ നേരെ അച്ചായന്റെ കടയിലോട്ട് പോയി ഉമ്മായെ ഫോൺ വിളിച്ചു
“ഹലോ ഉമ്മാ, വൈകിട്ട് സ്പെഷ്യൽ ക്ലാസ്സുണ്ട് വരാൻ കുറച്ചു താമസിക്കും””
പാവം അത് വിശ്വസിച്ചു ഫോൺ കട്ടാക്കി !!!
അവിടെന്ന് നേരെ ബസ് സ്റ്റാൻഡിലോട്ട് AVK ബസ് വരുന്ന സമയം വരെ പ്ലാനിംഗ്
എങ്ങനെ?? എന്ത്?? എപ്പോൾ???
റാം ഗോപാൽ വർമ്മയുടെ ഗ്യാങ്സ്റ്റർ സിനിമകളിൽ പോലും കാണാത്ത തരത്തിലുള്ള സ്കെച്ച് ഇടൽ !!
ആദ്യം കൂടെ ഉള്ളവരിൽ മാസ്റ്ററിൽ പഠിക്കുന്നവർ എക്സാം എഴുതാൻ കേറണം എക്സാം ഹാളിൽ TKM ലെ പിള്ളേർ ഉണ്ടെങ്കിൽ പുറത്ത് നിൽക്കുന്ന ഞങ്ങൾക്ക് ഒരു സിഗ്നൽ തരണം…!ഒരു വലിയ സിഗ്നൽ💥
അവന്മാർ എക്സാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങളും അവന്മാരുടെ കൂടെ ഇറങ്ങണം
പിന്നെ സംസാരം ഒന്നുമില്ല നമ്മൾ എല്ലാംകൂടി അവന്മാരെ പഞ്ഞിക്കിടുന്നു തിരിച്ച് വീട്ടിൽ പോകുന്നു സിമ്പിൾ !അങ്ങനെ ഞങ്ങൾ എല്ലാവരും കോയിക്കൽ എത്തി ഒരു 10 -13 പേരുണ്ട് ഞങ്ങൾ കുറച്ചുപേർ എക്സാം ഹാളിലോട്ട് പോയി…കുറച്ച് കഴിഞ്ഞ് സിഗ്നൽ കിട്ടി അവന്മാർ അകത്തുണ്ട് !ഞങ്ങൾ എല്ലാരും കൂട്ടമായിട്ട് നിൽക്കാതെ മാറി മാറി നിൽക്കാൻ തീരുമാനിച്ചു!അന്നത്തെ കാലത്തെ ബ്രില്ലിയൻസ് ആയിരുന്നു അതൊക്കെ..!5 മണി ആയി…. 5.15 ആയി 5.30 ആയി ആരും പുറത്തു വന്നില്ല….!!
എക്സാം ഹാളിൽ നിക്കുന്ന സർ ജനലിലൂടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.. പുല്ല് ആ മുഖം ഞാൻ ഇന്നും മറന്നിട്ടില്ല !!!!
പേരറിയില്ല ഒരു കഷണ്ടിയുള്ള സാർ പുള്ളി ആരെയോ ഫോൺ വിളിക്കുന്നുണ്ടായിരുന്നു ഇടക്ക്
കുറച്ച് കഴിഞ്ഞപ്പോൾ ആ ഏരിയയിൽ ആള് കൂടുന്നത് പോലെ ഒരു തോന്നൽ കൂടുതലും ലോഡിങ്ങ് തൊഴിലാളികളാണ് അവരിങ്ങനെ ചിതറി നിൽക്കുന്ന ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കുന്നു!!
എനിക്ക് ആകെയൊരു പന്തികേട് തോന്നി ഞാൻ ചുറ്റും ഒന്ന് നോക്കി ഹേയ് വിഷയം ഒന്നുമില്ല എല്ലാരുമില്ലേ ഒരുത്തനും ഒന്നും ചെയ്യൂല്ല എന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് ലോഡിങ്ങ് തൊഴിലാളികൾ എന്റെ നേർക്ക് വന്നു അതിൽ ഒരാൾ നൈസായിട്ട് എന്റെ ബാഗിൽ പിടിച്ചിട്ട് ചോദിച്ചു
“ഡേയ്, ഡേയ് കുറേനേരമായല്ലോ നിക്കാൻ തുടങ്ങിട്ട് എന്തോന്നാ?? ഏഹ് എവിടെ ഉള്ളതാ?? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ??
“ചേട്ടാ ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ വന്നതാ അവൻ അകത്തു എക്സാം എഴുതുവാ “”
ഞാൻ ഇത് പറഞ്ഞ് തീർന്നതും എക്സാം നടക്കുന്ന ബിൽഡിംഗിന് മുകളിൽ നിന്ന് ആ സാർ ഉറക്കേ വിളിച്ച് പറഞ്ഞു
“അവന്മാരെ എല്ലാം പിടിച്ചോ ഒറ്റ ഒരെണ്ണത്തിനെ വിടരുത് വഴക്കിന് വന്നതാ”
അപ്പൊ തന്നെ അങ്ങേര് എന്റെ ബാഗും പിടിച്ചെടുത്ത് കോളറിൽ ഒരു പിടി.. ശുഭം !!
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും കാണാൻ വയ്യ ഫുൾ പൊടി !!!
സംഭവം കൂടെ വന്നവന്മാർ ഓടിയപ്പോൾ പറന്ന പൊടിയാണ്!!
അവസാനം അങ്ങേര് എന്നെ കോളറിൽ പിടിച്ച് ഈ ഉത്സവത്തിനൊക്കെ
ആനയെ എഴുന്നള്ളിച്ചുകൊണ്ട് പാപ്പാൻ പോകില്ലേ അതുപോലെ എന്നെ ആ ട്യൂഷൻ സെന്ററിന്റെ ഓഫിസിൽ കൊണ്ട് എത്തിച്ചു
ഓഫിസിന്റെ മുൻവശത്തു ഇൻഷർട്ട് ഒക്കെ ചെയ്ത് ഒരാൾ നിൽക്കുന്നു എന്നെ കണ്ടതും പുള്ളിയുടെ കണ്ണൊക്കെ ചുവന്ന് കട്ട ഡാർക്ക് സീൻ !ഞാൻ ഇങ്ങനെ മനസ്സിൽ ആലോചിക്കുവായിരുന്ന് എനിക്ക് എന്തിന്റെ കേടായിരുന്ന്?? അല്ല ഇങ്ങേര് എന്തിനാ ഇങ്ങനെ നോക്കുന്നേ!!
ലോഡിങ്ങ് തൊഴിലാളി :
“സാറേ ബാക്കി എല്ലാവന്മാരും ഓടി കളഞ്ഞു… കല്ലുംതാഴത്തു പോയാൽ അവന്മാരെ കിട്ടും””
പുള്ളിക്കാരൻ മുറ്റത്തോട്ട് ഇറങ്ങി വന്നിട്ട് പറഞ്ഞു
“ഇവനെ ആ തെങ്ങിൽ കെട്ടി ഇട് എന്നിട്ട് പോലീസിനെ വിളിക്ക്,
ഇവിടെ വന്നു എന്റെ പിള്ളേരെ അടിക്കാൻ നീ ആരാടാ ഗുണ്ടയോ??? നീ എവിടെ ഉള്ളതാടാ പറയടാ കൂടെ ഉള്ളവന്മാരൊക്കെ ആരാടാ… നിന്നെയൊക്കെ ആരാടാ ഇങ്ങോട്ട് കൊണ്ട് വന്നേ പറയടാ @#%#&#%&#&#…”
അങ്ങനെ എന്റെ ഡീറ്റെയിൽസ് പറയുന്നതിനിടക്ക് ഞാൻ വേണൂസിലാ ട്യൂഷൻ പഠിക്കുന്നതെന്ന് പറഞ്ഞു !!
എന്റെ ട്യൂട്ടോറിയിലെ പ്രിൻസിപ്പലും പുള്ളിക്കാരുനും കട്ട ചങ്ക്സ് ആയിരുന്നു അപ്പൊ തന്ന പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു!
പിന്നീട് എല്ലാം സിമ്പിൾ ആയിരുന്ന ഒരു മണിക്കൂറിനുള്ളിൽ ഉമ്മയും വാപ്പയും സ്പോട്ടിൽ എത്തി !!
സ്പെഷ്യൽ ക്ലാസെന്ന് പറഞ്ഞ് പോയ മോനാണേ .ഉമ്മായും വാപ്പയും വന്നപ്പോൾ ഷാനവാസ് സാർ കാര്യങ്ങൾ വളരെ മയത്തിൽ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിക്ക് പറഞ്ഞൊതുക്കി ഞാൻ വീട്ടിലും പോയി 😌
ഹാ അങ്ങനെ അന്ന് ആ ലോഡിങ്ങ് തൊഴിലാളികളും വീട്ടുകാരും കൂടെ വളർന്നു വന്ന ഒരു റോക്കി ഭായിയെ മുളയിലെ നുള്ളി കളഞ്ഞു ഗയ്സ്. അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടി പടുത്തേനെ! ബൈ ദി ബൈ അന്ന് ഓടി തള്ളിയവന്മാരൊക്കെ പിൽക്കാലത്ത് കോളേജിലും നാട്ടിലും വലിയ ദാതാക്കന്മാരായി വിലസി.
1,932 total views, 4 views today