Ahnas Noushad
എന്നെ സംബന്ധിച്ചടുത്തോളം ശബരിമല എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്നത് അരവണയും, ആ കട്ടിയുള്ള ഉണ്ണിയപ്പവുമൊക്കെയാണ് അതിനപ്പുറത്തേക്ക് ദൈവീകമായിട്ടൊന്നും അന്നും ഇന്നും ചിന്തിച്ചിട്ടില്ല ചിന്തിക്കാൻ ശ്രമിച്ചിട്ടുമില്ല .സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരിൽ പലരും മാല ഇട്ടിരിക്കുന്ന സമയം ഇവന്മാർ ലേറ്റ് ആയി വന്നാലും സാറന്മാർ വഴക്ക് പറയില്ല, അടിക്കില്ല നോക്കുമ്പോൾ സംഗതി കൊള്ളാം. ഞങ്ങൾക്ക് സാധാരണ ഈ ഒരു പ്രിവിലേജ് കിട്ടുന്നത് നോമ്പ് സമയത്താണ് നോമ്പ് ഇല്ലേൽ പോലും ഉണ്ടെന്ന് പറഞ്ഞ് എസ്കേപ്പ് ആകാറുണ്ട്.
പറഞ്ഞ് വന്നത് മല കേറുന്നതൊക്കെ ഇത്ര പാടാണോടെയ്??? പോയിട്ട് വരുമ്പോൾ എനിക്കുള്ള അരവണ കിട്ടണം അത്രേയുള്ളൂ എന്ന് പറഞ്ഞിരുന്ന, ശബരിമലയോടും അയ്യപ്പനോടുമൊന്നും യാതൊരു ഇമോഷണൽ അറ്റാച്ച്മെന്റും ഇല്ലാത്ത എന്നെ പോലെ ഒരുത്തന്റെ മനസ്സ് നിറക്കാൻ ഈ സിനിമക്ക് പറ്റിയെങ്കിൽ ആത്മാർത്ഥമായി വൃതമെടുത്ത് അത്രമേൽ ആഗ്രഹത്തോട് കൂടി മല കയറുന്ന ഒരാൾക്ക് ഈ സിനിമ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും മാളികപ്പുറം അത്യാവശ്യം നല്ലൊരു പടമാണ്.
മമ്മൂട്ടിയുടെ വോയിസ് ഓവറോടു കൂടിയുള്ള തുടക്കം നുറുങ്ങ് തമാശകളും കുറച്ച് ഇമോഷണൽ മൊമെന്റ്സുമായി ഡീസന്റായി പൊക്കോണ്ടിരുന്ന ഫസ്റ്റ് ഹാഫ്, ഇന്റർവെൽ ബ്ലോക്കിൽ ഉണ്ണിയുടെ ഇൻട്രോ അവിടെന്ന് അങ്ങോട്ട് പടത്തിന്റെ വേഗത കൂടും നല്ല ക്വാളിറ്റി വിഷ്വൽസ് ,അതിന് പറ്റിയ ബാക്ക്ഗ്രൗണ്ട് സ്കോറും പെർഫോമൻസിന്റെ കാര്യത്തിൽ ആ രണ്ട് പിള്ളേരും ഞെട്ടിച്ചു പ്രത്യേകിച്ച് കല്യാണിയായി അഭിനയിച്ച ആ കുട്ടി, ഇമോഷണൽ സീനുകളൊക്ക എന്ത് കയ്യടക്കത്തോട് കൂടിയാണ് ചെയ്ത് വെച്ചിരിക്കുന്നത് അതും ഈ ചെറു പ്രായത്തിൽ സമ്മതിക്കണം
കൊടുത്ത റോൾ നല്ല നീറ്റായി ചെയ്തിട്ടുണ്ട് ഉണ്ണി..പുള്ളിയെ കാണാനും ഒരു പ്രത്യേക ഭംഗി ആയിരുന്നു .സെക്കന്റ് ഹാഫ് കാട്ടിൽ വെച്ചുള്ള ഫയിറ്റിന് ശേഷം അൾട്ടിമേറ്റ്ലി വേറൊരു വൈബായിരുന്നു തിയേറ്ററിൽ അതിനുള്ള കാരണം ആ കുട്ടിയുടെ പെർഫോമൻസും, രഞ്ജിൻ രാജിന്റെ സംഗീതവുമാണ്
ക്ലൈമാക്സിൽ മനസ്സ് നിറഞ്ഞുള്ള കല്യാണിയുടെ ചിരി കാണുമ്പോൾ കണ്ടിരിക്കുന്ന നമുക്കും ഒരു ആശ്വാസം അത്രേയുള്ളൂ ❤️
പിന്നെ എല്ലാം കഴിഞ്ഞ് ഉണ്ണി മനോജ് കെ ജയനോട് പറയുന്ന ഒരു ഡയലോഗ് ആ ഒരൊറ്റ ഡയലോഗ് അത് മനഃപൂർവം തിരുകികേറ്റിയ ഒരു ഡയലോഗ് ആയിട്ട് തന്നെയാണ് തോന്നിയത്…ആ ഡയലോഗിനോടു ഒട്ടും യോജിക്കാനും കഴിയില്ല .എന്തായാലും പുതുവർഷത്തെ ആദ്യ തിയേറ്റർ എക്സ്പീരിയൻസ് ഒട്ടും മോശമാക്കിയില്ല .അപ്പൊ ശബരിമല, അയ്യപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ ചൊറിഞ്ഞു പൊട്ടി ഒലിക്കുന്നവർ ദയവ് ചെയ്ത് ഈ പടത്തിന്റെ പരിസരത്തോട്ട് പോകരുത്. അതുപോലെ തന്നെ ശബരിമലയും, അയ്യപ്പനും ഞങ്ങൾ കുറച്ച് പേരുടെ മാത്രമാണ്, ഇത് ഞങ്ങളുടെ സിനിമയാണ് എന്ന് പറഞ്ഞ് വരുന്നവരെ ആട്ടി ഓടിക്കുക.