ഇത്രയും കണ്ണിൽ ചോരയില്ലാത്ത വില്ലന്മാരെ കണ്ടിട്ടില്ല !

383

Ahnas Noushad ന്റെ കുറിപ്പ്

മദ്യലഹരിയിൽ കൂട്ടുകാരന്റെ കാമുകിയെ റേപ്പ് ചെയ്ത ശേഷം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുക!!സാക്ഷിയായ നായകന്റെ അച്ഛനെ അന്നേവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിൽ സ്കെച്ച് ഇട്ട് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് കുത്തികൊല്ലുക!!തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാതെ പകച്ചു നിൽക്കുന്ന നായകൻ !നായകനെ സഹായിക്കാൻ വന്ന നാട്ടിലെ പ്രധാന ഗുണ്ടാ തലവനെയും ടീമിനെയും നിമിഷ നേരം കൊണ്ട് കൊന്ന് തള്ളിയ ശേഷം നായകന് വേണ്ടി കാത്തു നിൽക്കുന്ന വില്ലന്മാർ !!ഹോ!! പത്തു കൊല്ലം മുൻപ് കലൈഞ്ചർ ടിവിയിൽ “””ഇറഗൈ പോലെ അലൈഗിറേനെ ഉൻതൻ പേചെയ് കേട്ട്കയില്ലേ “””എന്ന പാട്ട് കേട്ട് നല്ലൊരു റൊമാന്റിക്‌ സിനിമ കാണാൻ ടിക്കറ്റ് എടുത്തപ്പോൾ കണ്ട് കാഴ്ചകളാണ് മേല്പറഞ്ഞതൊക്കെ ഒന്ന് ആലോചിച്ച് നോക്കേ എന്റെയൊക്കെ ഒരു അവസ്ഥ🤦🏻‍♀

May be an image of 7 people, people standing and outdoorsഅതുവരെ വളരെ റീലാക്സിഡ് ആയി കണ്ട് കൊണ്ടിരുന്ന സിനിമയാണ് സെക്കന്റ്‌ ഹാഫിൽ മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് പണ്ടാരമടക്കി കളഞ്ഞു !അന്നത്തെ തമിഴ് സിനിമയിലെ വില്ലന്മാർ എത്ര Terror ലുക്കിൽ വന്നാലും നായകൻ ഇടിച്ചിടും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.പക്ഷേ ‘ഞാൻ മഹാൻ അല്ല’ തിയേറ്ററിൽ കണ്ട് കൊണ്ടിരുന്നപ്പോൾ ഇതിൽ നായകൻ ജയിക്കാൻ യാതൊരു സാധ്യതയുമില്ല എന്ന് തോന്നിപോയ നിമിഷങ്ങൾ ഉണ്ട് !!കാരണം ഇത്രയും കണ്ണിൽ ചോരയില്ലാത്ത വില്ലന്മാരെയൊന്നും അന്നത്തെ കാലത്ത് ഞാൻ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടില്ല.

ശ്വാസം അടക്കിപിടിച്ചിരുന്ന് കണ്ട ക്ലൈമാക്സ്‌ ഫയിറ്റ് !അവസാനം എല്ലാവൻമാരെയും ജീവനോടെ കുഴിച്ചിടുന്നത് കാണുമ്പോൾ കുറച്ച് ആശ്വാസം ഉണ്ടേലും നാലഞ്ച് ഇടിയും മൂന്നാല് വെട്ടും രണ്ട് കുത്തുമൊക്കെ കൊടുത്തിട്ട് കുഴിച്ചിട്ടാരുന്നേൽ കുറച്ചൂടെ സമാധാനമായേനെ.ഒരുപക്ഷേ അന്നത്തെ കാലത്ത് സോഷ്യൽ മീഡിയയും സിനിമ ഗ്രൂപ്പുകളുമൊക്കെ ഇന്നത്തെ പോലെ സജീവമായിരുന്നു എങ്കിൽ സിദ്ധാർഥ് അഭിമന്യുവും, ഭവാനിയെയുമൊക്കെ ആഘോഷിക്കപ്പെട്ടതു പോലെ ഈ അഞ്ച് മുഖങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം ആയേനെ