Ahnas Noushad 

ഒന്ന് ആലോചിച്ചു നോക്കെ..ഒരു സിനിമക്ക് വേണ്ടി നമ്മൾ മൂന്ന് മണിക്കൂർ തിയേറ്ററിൽ സ്പെൻഡ്‌ ചെയ്യുന്നു ഈ മൂന്ന് മണിക്കൂർ കഴിഞ്ഞ് ഇറങ്ങുമ്പോൾ ഓർത്ത് വെക്കാൻ നല്ലൊരു കഥാപാത്രമില്ല. ത്രില്ലടിപ്പിച്ച ഒരൊറ്റ സീനില്ലാ. പടം കണ്ട് ഇറങ്ങുമ്പോൾ അടുത്ത ഷോയ്ക്ക് നിൽക്കുന്ന ആളുകൾ, “പടം എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ” എന്ത്‌ പറയണമെന്ന് അറിയാതെ ബ്ലാങ്ക് ആയി നിൽക്കുക !എന്തിന് അധികം പറയുന്നു, വണ്ടി പാർക്ക് ചെയ്തത് എവിടാണെന്ന് പോലും മറന്നു പോകുന്ന അവസ്ഥ. ഈ വർഷം തിയേറ്ററിൽ ഇത്രത്തോളം ടോർച്ചർ ചെയ്ത ഒരു സിനിമ വേറേ ഇല്ല ! നായകന്റെ പ്രണയം, നായകന്റെ ഭൂതകാലം, നായകന്റെ മാനസിക സംഘർഷം, ഞാൻ ഭയങ്കര കലിപ്പനാണേ എന്ന് സ്വയം കരുതുന്ന നല്ല തക്കുടു വില്ലൻ, ഇന്റർപോൾ, CBI, ഇതിനൊക്കെ പുറമേ അണ്ണന്റെ ഫാൻസി ഡ്രസ്സും ഹാലുസിനേഷനും വേറേ. അങ്ങനെ അങ്ങനെ സംഭവ ബഹുലമായ മൂന്ന് മണിക്കൂറാണ്.എന്നാലും ഇർഫാൻ പത്താന്റെയൊക്കെ ഒരു ഗതികേട് നോക്കണേ .പണ്ട് പ്ലേയിങ്ങ് ഇലവണിൽ ഇല്ലാതെ CSK യുടെ ബെഞ്ചിൽ ഇരിക്കുന്നത് കണ്ടിട്ട് പോലും എനിക്കിത്ര സങ്കടം തോന്നിയിട്ടില്ല ! ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഇങ്ങനെ വന്നു പോകുന്നുണ്ട് ആർക്കും ഒരു ഐഡന്റിറ്റിയുമില്ല എന്ന് മാത്രമല്ല ആരോടും നമ്മൾ ഇമോഷണലി കണക്ട് ആകുന്നില്ല .ബാക്കിയുള്ള കഥാപാത്രങ്ങൾ പോട്ടേ മൂന്ന് മണിക്കൂർ ഉണ്ടായിട്ടും നായകനോട് പോലും ഒരു അറ്റാച്ച്മെന്റ് തോന്നുന്നില്ലന്നേ.ആരൊക്കെയോ വരുന്നു പോകുന്നു എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു .എന്തായാലും ഇന്ന് മുതൽ ഓഫർ ഉണ്ട് .മൂന്ന് മണിക്കൂറുള്ള പടം ട്രിം ചെയ്ത് രണ്ടര മണിക്കൂർ ആക്കിയിട്ടുണ്ട് !നിങ്ങളുടെ വിലപ്പെട്ട അര മണിക്കൂർ കോബ്രയുടെ അണിയറ പ്രവർത്തകർ നിങ്ങൾക്ക് തിരിച്ചു തന്നിരിക്കുന്നു ഗയ്‌സ് .പകരം നിങ്ങളുടെ രണ്ടര മണിക്കൂർ അവർക്ക് വേണ്ടി ത്വജിക്കാൻ മനസ്സുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തിയേറ്ററിലേക്ക് ചെല്ലുവിന് ഈ ഓഫർ ഓണം വരെ മാത്രം .മൂന്ന് മണിക്കൂറുള്ള ചിത്രം ഇന്നു മുതൽ വെറും രണ്ടര മണിക്കൂർ മാത്രം !! അതും വെറും 200 രൂപക്ക് വൗ ! ചിയാൻ വിക്രമിന്റെ കോബ്ര .

Leave a Reply
You May Also Like

നമ്മെപ്പോലെ മജ്ജയും മാംസവുമുള്ള ഒരു കൂട്ടം മനുഷ്യർ യഥാർത്ഥത്തിൽ അനുഭവിച്ച കാര്യങ്ങളാണല്ലോ എന്ന ചിന്ത നിങ്ങളെയും വേട്ടയാടും

Society of the Snow (2023) Spanish Jaseem Jazi ഇത്രത്തോളം ശ്വാസം മുട്ടിച്ചൊരു സിനിമാ…

തനിക്കൊരു മനുഷ്യക്കുഞ്ഞിനെ വേണമെന്ന് പൂച്ചയോട് യുവതി. വൈറലായി പൂച്ചയുടെ പ്രതികരണം.

സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള ഒന്നാണ് വളർത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹവും മനോഹരമായ നിമിഷങ്ങളും. ഒട്ടനവധി നിരവധി തവണ ഇതുപോലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിട്ടുണ്ട്.

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Sanal Kumar Padmanabhan കഴിഞ്ഞ പോയ വര്ഷങ്ങളിലെ ഏറ്റവും വേദനയുള്ള , മറക്കാൻ ആഗ്രഹമുള്ള കാഴ്ച…

പുതിയ തമിഴ് സിനിമയായ വിറ്റ്നസിന്റെ പ്രമേയത്തിൽ പറയുന്ന ജോലി ഇപ്പോഴും ഇന്ത്യയിൽ നിലവിൽ ഉണ്ടോ ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി പുതിയ തമിഴ് സിനിമയായ വിറ്റ്നസ് (Witness ) എന്ന…