ഇടി എന്ന് പറഞ്ഞാൽ മുള്ള് ചെടി, ഏറുപടക്കം, കപ്പ, വാഴ, വാഴക്കുല അടക്ക … ഫുൾ ഓർഗാനിക് ടൂൾസ്

61

Ahnas Noushad

അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടനും, ഇബിലീസും ഒരുപോലെ ഇഷ്ടപ്പെട്ട രണ്ട് ചിത്രങ്ങളാണ് നിർഭാഗ്യ വശാൽ രണ്ട് സിനിമകളും തിയേറ്ററിൽ കാണാൻ സാധിച്ചില്ല ഇബിലീസ് കണ്ട അന്ന് കുറിച്ചിട്ടതാ രോഹിതിന്റെ അടുത്ത പടം ആദ്യ ദിവസം തന്നെ തിയേറ്ററിൽ കാണണമെന്ന്!! കള ഒരു ഒന്നൊന്നര പ്രതികാര കഥയാണ് !മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതികാര കഥ .

മേക്കിങ്ങിലെ ക്വാളിറ്റി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഒരു മാസ്റ്റർപീസ് ഐറ്റമെന്ന് നിസംശയം പറയാവുന്ന ചിത്രം .ഇടി എന്ന് പറഞ്ഞാൽ പൊരിഞ്ഞ ഇടി പക്കാ റിയലിസ്റ്റിക് ഐറ്റം ഒരു രക്ഷയുമില്ല മുള്ള് ചെടി, ഏറു പടക്കം,, കപ്പ,,വാഴ, വാഴക്കുല,, അടക്ക തുടങ്ങി ഫുൾ ഓർഗാനിക് ടൂൾസ് കൊണ്ടുള്ള അടി. ടൈറ്റിൽ കാർഡ് മുതൽ ക്ലൈമാക്സ്‌ വരെ വല്ലാത്തൊരു മൂഡിലാണ് സിനിമയുടെ പോക്ക് ആകെയൊരു ദുരൂഹത

സെക്കന്റ്‌ ഹാഫിൽ കൂടുതൽ സമയവയും നായകനും വില്ലനും മാത്രമേ സ്‌ക്രീനിൽ കാണൂ എന്തിന് അധികം പറയുന്നു ഡയലോഗുകൾ പോലുമില്ല എന്നാലും ഒരു തരി ലാഗ് ഫീൽ ചെയ്യില്ല എന്ന് മാത്രമല്ല ഇത് എന്തായി തീരും?? എങ്ങനെ അവസാനിക്കുമെന്നോർത്ത്‌ ടെൻഷൻ അടിച്ച് ഒരു പരുവം ആയിപ്പോകും . കളയിലെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ് ക്യാമറയും, മ്യൂസിക്കുമാണ് അന്യായ വർക്കാണ്
തിയേറ്റർ എക്സ്പീരിയൻസ് വേറേ ലെവൽ ❤️മായനദിയിലെ മാത്തന് ശേഷം ടോവിനോയുടെ കരിയറിൽ ഏറെ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള കഥാപാത്രമാണ് കളയിലെ ഷാജി 🔥

സിനിമയിൽ വേറൊരു ഒന്നൊന്നര മുതൽ ഉണ്ട് മക്കളേ അത് ആരാണെന്നും അങ്ങേര് എന്താണ് ഈ പടത്തിൽ ചെയ്ത് വെച്ചേക്കുന്നതെന്നും നിങ്ങൾ കണ്ട് തന്നെ അറിയണം !!തീപ്പൊരി ഐറ്റമാണ് ഇതിന് മൂന്നേ വേറൊരു സിനിമയിലും ആ മുഖം കണ്ടതായി ഓർക്കുന്നില്ല സെക്കന്റ്‌ ഹാഫ് പുള്ളിക്കാരൻ അങ്ങ് അഴിഞ്ഞാടി കളഞ്ഞു ഒരു രക്ഷയുമില്ല പാവം ഷാജി .യ്യോ ഇങ്ങനെ ഉണ്ടോ ഇടി നമിച്ചു 🙏🏻ഓമനക്കുട്ടനും, ഇബിലീസിനും സംഭവിച്ചത് കളക്ക്‌ സംഭവിക്കില്ല എന്ന് മനസ്സ് പറയുന്നു…!അത്യാവശ്യം വയലൻസും, തെറി വിളിയുമൊക്കെയുള്ള ഒരു പൊളപ്പൻ പ്രതികാര കഥ കാണാൻ താല്പര്യം ഉണ്ടോ?? ഒന്നും നോക്കണ്ടാ ധൈര്യമായിട്ട് കളക്ക്‌ ടിക്കറ്റ് എടുത്തോളൂ .