മനുഷ്യനെ വിഷമിപ്പിക്കാനായിട്ട് ഓരോ സിനിമകൾ പടച്ചു വിട്ടോളും !

171

Ahnas Noushad, Monu V Sudarsan

മനുഷ്യനെ വിഷമിപ്പിക്കാനായിട്ട് ഓരോ സിനിമകൾ പടച്ചു വിട്ടോളും എന്തൊരു കഷ്ടമാണെന്ന് നോക്കണേ. ഒരെണ്ണം ആണെങ്കിൽ പോട്ടേന്ന് വെക്കാം ഇത് അങ്ങനെ വല്ലോം ആണോ?? 4 എണ്ണം അതും പല രീതിക്കല്ലേ മനുഷ്യനെ കരയിപ്പിച്ച് കളഞ്ഞത് ഹൊ !ആ വെട്രിമാരന്റെ സിനിമയുടെ ക്ലൈമാക്സാണ് ചങ്ക് തകർത്തു കളഞ്ഞത് .സായ് പല്ലവി ഒരു രക്ഷയുമില്ലന്നേ Top Class Performance നമിച്ചു .4 സിനിമകളുടെ ക്ലൈമാക്സിൽ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചട്ടുണ്ടെങ്കിൽ അത് വിഘ്നേശിവന്റെ ചിത്രമാണ് ബാക്കിയെല്ലാം ട്രാജഡിയാണ് മക്കളേ . കൂട്ടത്തിൽ ഗൗതം മേനോന്റെ ചിത്രമാണ് ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും അതുപോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതും

Netflix's Paava Kadhaigal to release on December 18. Watch teaser - Movies  Newsസുധാ കൊങ്ങാരയുടെ ചിത്രം Personally എനിക്ക് അത്രക്ക്‌ വലിയ സംഭവമായി തോന്നിയില്ല ഒരു ആവറേജ് ആയിട്ടേ തോന്നിയുള്ളൂ എന്തൊക്കെയോ ഒരു മിസ്സിംഗ്‌ ഉള്ളത് പോലെയൊരു തോന്നൽ, പുള്ളിക്കാരിയിൽ നിന്ന് ഒരുപാട് അങ്ങ് പ്രതീക്ഷിച്ചതുകൊണ്ടാണോ എന്നറിയില്ല, ബിത്വ കാളിദാസ് പൊളി !കണ്ടിരിക്കുന്നവരെ പല പല അവസ്ഥകളിലൂടെ കൂട്ടികൊണ്ട് പോകുന്നതോടൊപ്പം മാനസികമായി വല്ലാണ്ട് അസ്വസ്ഥപ്പെടുത്തുന്ന 40 മിനിറ്റ് പോലും തികച്ചില്ലാത്ത 4സിനിമകൾ അതാണ് Paava Kadhaigal 😥 ആരായാലും ഒന്ന് കരഞ്ഞു പോകുവടാ ഉവ്വേ അമ്മാതിരി ഐറ്റമാണ്.

കണ്ട് നിർത്തി മണിക്കൂറുകൾ ആയിട്ടും ചെവിയിൽ വന്നലയ്ക്കുന്നത് ഒരു മുറിയിൽ പൂട്ടിയിടപ്പെട്ട നിറഗർഭിണിയുടെ നിലവിളികളാണ്… അവളുടെ യാചനകൾ ആണ്… കൈവിട്ടുപോയി എന്നറിഞ്ഞിട്ടും അത് കൂട്ടക്കാതെ വയറിൽ പിടിച്ച് സ്വയം സമാധാനിക്കാൻ ശ്രമിക്കുന്ന, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നൂറ് സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ അമ്മയുടെ ചങ്ക് പിളർക്കുന്ന തേങ്ങലുകൾ ആണ്.

“എനക്ക് വാന്തി എടുക്ക തോണുത് മാ ” എന്ന് പറഞ്ഞ് അവൾ മുറി വീട്ടിറങ്ങുന്നത് മുതൽ തീ പിടിച്ചു തുടങ്ങിയത് കണ്ടിരിക്കുന്നവന്റെ ഉള്ളിൽ കൂടി ആയിരുന്നു… എഴുന്നേറ്റ് നില്കാൻ ത്രാണി ഇല്ലാതെ “ഡോക്ടർകിട്ട് കൂട്ടിട്ട്പോ അപ്പ..”എന്ന് കെഞ്ചുന്ന നിമിഷം മാറുന്ന അച്ഛന്റെ ഭാവത്തിൽ മരവിച്ചു പോയത്, കത്തുന്ന യഥാർഥ്യത്തിന്റെ തീയിൽ വെണ്ണീറായി തുടങ്ങിയത് ഞാൻ കൂടിയാണ്.. ചെവിയിൽ കുടുങ്ങിയ ഇയർഫോണിൽ അവിടം മുതൽ കേട്ടു തുടങ്ങുന്ന ഞരക്കങ്ങളും, കരച്ചിലുകളും… അടുത്ത കാലത്തെങ്ങും ഒരു സിനിമയും എന്നെ ഇത്രത്തോളം അസ്വസ്ഥനക്കിയിട്ടില്ല.. ഇത്രയും വേട്ടയാടിയിട്ടില്ല…

ഒടുക്കം “സത്ത് പോയിട്രെ പ്പാ… ടോയ്ലറ്റ് പോണം തൊറന്ത് വിട്..ഡിഗ്നിറ്റിയൊടെ സാക വിട് പ്പാ “എന്ന് അബോധാവസ്ഥയിൽ പറഞ്ഞ് നിർത്തി, അവളിൽ നിന്ന് ഒഴുകിയിറങ്ങുന്ന രക്തത്തിന്റെയും മൂത്രത്തിന്റെയും കൂടെ അവളെ കാണിച്ചുതരുന്നുണ്ട് വെട്രിമാരൻ.. അത്രയും നേരം എങ്ങനെയോ തൊണ്ടയിൽ തടഞ്ഞ് നിർത്തിയ കരച്ചിൽ സകലമാന വേലികെട്ടുകളും തകർത്ത് ഒഴുകാൻ തുടങ്ങിയ നിമിഷം…മകളുടെ സന്തോഷത്തിലുപരി അഭിമാനം എല്ലാം എന്ന് കരുതുന്ന അയാളെ പോലുള്ളവർ എത്രത്തോളം.. ആലോചിക്കുമ്പോൾ അയാൾ മാത്രമല്ല ചുറ്റിലുമുള്ള സമൂഹം കൂടിയാണ് ആ മനുഷ്യനെ മൃഗം ആക്കി മാറ്റുന്നത്.. രക്തത്തെ ഇല്ലാതാകുന്നത്തിലേക്ക് സ്വയം കൊണ്ട് ചെന്നിറക്കുന്നത്..

അത്രയും പ്രിയപ്പെട്ട സായി പല്ലവി . നിങ്ങൾ ഉള്ള് നോവിച്ച പോലെ ഈയടുത്തകാലത് ആരും എന്നെ വേദനിപ്പിച്ചിട്ടില്ല.. കരയിച്ചിട്ടില്ല.. പ്രകാശ് രാജ്, വെട്രിമാരൻ.. എന്ത് പറയാൻ ആണ് നിങ്ങളെ കുറിച്ച്… വാക്കുകൾ തികഞ്ഞെന്ന് വരില്ല.. പാവ കഥൈകൾ… അനുഭവമാണ്… കാണേണ്ടതാണ്…