ഒന്നാം ഭാഗം തിയേറ്ററിൽ വെറും ഇരുപതുപേർക്കൊപ്പം കണ്ടു , ഇപ്പോൾ സൂചികുത്താൻ ഇടമില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
267 VIEWS

കെജിഎഫ് ചാപ്റ്റർ 2 ആവേശം സൃഷ്ടിക്കുകയാണ്. സിനിമ കണ്ടവർക്കെല്ലാം വളരെ നല്ല അഭിപ്രായമാണ്. പലരും സിനിമയെ കുറിച്ച് വാചാലമാകുകയാണ്. പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. അമ്മാതിരി രോമഞ്ചമാണ് സിനിമ നൽകുന്നത്. അഹ്‌നാസ് നൗഷാദിന്റെ ഈ ആസ്വാദനക്കുറിപ്പ് വായിച്ചാൽ നിങ്ങൾക്കത് മനസിലാകും

Ahnas Noushad

“എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് 2018 ഡിസംബർ ഫഹദിന്റെ “ഞാൻ പ്രകാശനൊക്കെ” വളരെ പോസിറ്റീവ് റെസ്പോൺസ് കിട്ടി നിക്കുന്ന ടൈമിൽ കെ ജി എഫി നെ കുറിച്ചുള്ള ഒരു ഫേസ്ബുക് പോസ്റ്റ്‌ കണ്ണിൽ പെട്ടു ഒന്നും നോക്കില്ല പിറ്റേന്ന് തന്നെ പടം കാണാൻ തീരുമാനിച്ചു ! കൊല്ലം ജി മാക്സിൽ അന്ന് കെജിഎഫ് കാണാൻ പോയപ്പോൾ ഒരു ഇരുപത് പേര്‌ കാണും..ആളുകളുടെ എണ്ണം കുറവായിരുന്നെങ്കിലും കിട്ടിയ കയ്യടിക്ക് ഒരു കുറവും ഇല്ലായിരുന്നു അമ്മാതിരി മാസ്സ് അല്ലായിരുന്നോ!!”

“ജീവിതത്തിൽ ആദ്യമായിട്ടാണ് അത്രയും കുറവ് ഓഡിയൻസിന്റെ കൂടെ ഇരുന്നിട്ടും അമ്മാതിരി ഒരു തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയത് .ഇന്ന് ഇപ്പൊ ദാ വർഷം മൂന്നായി അന്ന് കെ ജി എഫ് തിയേറ്ററിൽ മിസ്സായവർ ഒരാഴ്ച മൂന്നേ ടിക്കറ്റ് ബുക്ക്‌ ചെയ്ത് കാത്തിരുന്നു.എത്ര ദൂരം യാത്ര ചെയ്താലും കെ ജി എഫ് നല്ലൊരു തിയേറ്ററിൽ ആദ്യ ദിവസം തന്നെ കാണണം എന്ന് പലരും വാശി പിടിച്ചു .കുന്നോളം പ്രതീക്ഷയായിരുന്നു പലർക്കും. ഇന്ന് സിനിമ കാണാൻ പോയപ്പോൾ ശെരിക്കും ഞെട്ടി പോയി .ഫാമിലി ഓഡിയൻസ് ഉൾപ്പടെ വന്നിരുന്ന് കയ്യടിയും ബഹളവും ഒന്നും പറയണ്ടാ മൊത്തത്തിൽ ഒരു ഉത്സവത്തിനൊക്കെ പോയ പ്രതീതി..!! എനിക്ക് തോന്നുന്നു ബാഹുബലിക്ക് ശേഷം മലയാളികൾ ഒന്നടങ്കം ഇത്രത്തോളം ആകാംഷയോടു കൂടി കാത്തിരുന്ന് തിയേറ്ററിൽ ആഘോഷമാക്കി മാറ്റിയ ചിത്രം വേറെയില്ല !”

“തിയേറ്റർ എക്സ്പീരിയൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് .ഓരോ ഡയലോഗിനും കയ്യടി അതിപ്പോ നായകന് മാത്രമല്ല നായകന് എതിരെ നിൽക്കുന്നവർ പറയുന്ന ഡയലോഗിന് ഉൾപ്പെടെ ഇജ്ജാതി കയ്യടി . ഒന്നും വേണ്ടാ യാഷിനെ സ്‌ക്രീനിൽ കണ്ടാൽ തന്നെ രോമാഞ്ചമാണ്. പുല്ല് അങ്ങേര് അത് എന്തോന്ന് കണ്ടിട്ട്
അസൂയ തോന്നിപോയി..സഞ്ജയ്‌ ദത്ത് കൂടുതൽ സ്കോർ ചെയ്യുമെന്നാ ഞാൻ കരുതിയത് .പക്ഷേ അധീരയെക്കാളും ഞെട്ടിച്ചത് മ്മടെ പ്രധാന മന്ത്രിയാണ് ”

“റോക്കിക്ക് പറ്റിയ എതിരാളി പുള്ളിക്കാരി തന്നെയാണ് !രവീണക്ക് അങ്ങനെ ഒരുപാട് സീൻ ഒന്നുമില്ലായിരുന്നു പക്ഷേ വന്ന് പോയ സീനിൽ എല്ലാം പുള്ളിക്കാരി ചുമ്മാ തീ ആയിരുന്നു!
ആ ക്ലൈമാക്സൊക്കെ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞ് പോയി .കെജിഎഫിനെ പറ്റി എനിക്ക് ഒരു കുറ്റവും പറയാനില്ല അന്യായ ഐറ്റമാണ് രോമാഞ്ചത്തിന്റെ ഒരു അയ്യര് കളിയാണ് !”

“കെജിഎഫിലെ ജനങ്ങൾക്ക് റോക്കിയെ കാണുമ്പോഴുള്ള ഒരു ധൈര്യവും ആവേശവുമൊക്കെയില്ലേ അതൊക്കെ സിനിമ കണ്ടിരിക്കുന്ന നമുക്കും ഫീൽ ചെയ്യും അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌. റോക്കി മാസ്സ് കാണിക്കുവാണേൽ നമ്മൾക്ക് രോമാഞ്ചം റോക്കി ഒന്ന് പതറിയാൽ റോക്കിയുടെ കണ്ണൊന്ന് നിറഞ്ഞാൽ തിയേറ്റർ നിശബ്ദമായിരിക്കും ! കെജിഎഫ് വെറും ഒരു മാസ്സ് സിനിമ അല്ലന്നേ അതിനുമപ്പുറം എന്തൊക്കെയോ ആണ്… റോക്കി എന്ന കഥാപാത്രത്തോട് വല്ലാത്തൊരു അടുപ്പം തോന്നി പോകും
1972 ലെ ഗോഡ്ഫാദർ ഗ്യാങ്ങ്സ്റ്റർ സിനിമകളുടെ ടെക്സ്റ്റ്‌ ബുക്ക്‌ ആണേൽ !!”

“ഇന്ന് മുതലങ്ങോട്ട് പ്രശാന്ത് നീലിന്റെ കെജിഎഫ് മാസ്സ് മസാല സിനിമകൾക്കുള്ള ടെക്സ്റ്റ്‌ ബുക്കാണ് വെറും തട്ട് പൊളിപ്പൻ മാസ്സ് കാണിക്കാതെ ഒരു മാസ്സ് സിനിമയിൽ എവിടെ ഇമോഷണൽ സീനുകൾ വർക്ക് ഔട്ടാകും.. റൊമാൻസ് വർക്ക് ആകും എന്നൊക്കെ പഠിക്കണമെങ്കിൽ കെജിഎഫ് കാണണം കണ്ട് പഠിക്കണം ! കൂടുതൽ ഒന്നും പറയുന്നില്ല . ടിക്കറ്റ് കിട്ടുമെങ്കിൽ കേറി കണ്ടോളു . സെന്റർ സീറ്റിലെ ഇരിക്കൂ ഏറ്റവും, പുറകിലെ ഇരിക്കു എന്നൊക്കെ വാശി പിടിച്ചാൽ ശെരിയാകില്ല ടിക്കറ്റ് ഉണ്ടോ ഫ്രണ്ട് റോ ആണേലും പോയി ഇരുന്ന് കണ്ടേക്കണം അന്യായ ഐറ്റമാണ് 🙏🏻🙏🏻”

“ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ല ചിലപ്പോൾ ഞാൻ ഇന്നോളം എഴുതിയ റിവ്യൂസിൽ ഏറ്റവും മോശം റിവ്യൂ ഇതായിരിക്കും എന്തോ എന്റെ മൈൻഡ് അങ്ങോട്ട് ക്ലിയർ ആയില്ല പടത്തിന്റെ ഹാങ്ങോവറിൽ നിക്കുവാണ്! ടിക്കറ്റ് ഉണ്ടായിരുന്നേൽ ഇന്ന് ഒന്നൂടെ കണ്ടേനെ . നിങ്ങൾ പോയി പടം കാണ് പൊളിയാണ് കിടുവാണ്. “

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്