Ahnas Noushad
തുനിവ് ഫസ്റ്റ് റിപ്പോർട്ട്
തുനിവിൽ ആകെയുള്ള ഒരൊറ്റ പോസിറ്റീവ് ഈ മനുഷ്യനാണ്. പുള്ളിയുടെ ആ ഒരു ആറ്റിട്യൂട്, സ്വാഗ് ഒരു രക്ഷയുമില്ല ഈ അടുത്തെങ്ങും പുള്ളിയെ ഇത്രയും എനെർജെറ്റിക്കായി കണ്ടിട്ടില്ല കാണാനും കിടിലം ലുക്ക്.സ്ക്രീൻഷോട്ട് ഒക്കെ എടുത്ത് കവർ പിക്ക് ആക്കാൻ പറ്റിയ കഥാപാത്രം .ഇതല്ലാതെ വേറേ ഒന്നുമില്ല ഈ പടത്തിൽ രണ്ടരമണിക്കൂർ മനുഷ്യനെ ഇരുത്തി പുഴുങ്ങി കളഞ്ഞു.. ഓർത്ത് വെക്കാൻ നല്ലൊരു മൊമെന്റ് ഇല്ലാ, നല്ലൊരു പാട്ടില്ലാ ..എന്തിന് അധികം പറയുന്നു നല്ലൊരു ബിജിഎം പോലും ഇല്ലന്നേ .എള്ളുണ്ട പോലത്തെ ഒരു കഥ !അതിന് പറ്റിയ കുറേ മണ്ടൻകഥാപാത്രങ്ങൾ
പോലീസ്, കമാൻഡോ, നേവി തുടങ്ങി വരിവരിയായി വന്ന് പോകുന്ന ഒരു ലോഡ് മണ്ടന്മാർ .അല്ലേലും ഹൈജാക്കിങ്ങ് പടങ്ങളിൽ നായകൻ ഒഴിച്ച് ബാക്കിയെല്ലാരും മണ്ടന്മാർ ആയിരിക്കുമല്ലോ !കിട്ടിയ സ്പേസിൽ മഞ്ജു കയ്യടി വാങ്ങിയിട്ടുണ്ട് 😍വേറേ എടുത്ത് പറയാൻ ആയിട്ട് നല്ല കഥാപാത്രങ്ങൾ ഒന്നുമില്ല !!എന്നാലും വിനോദിന് ഇത് എന്ത് പറ്റിയോ എന്തോ? എന്നും എപ്പോഴും ഒരു തീരൻ ഒന്നും പള്ളിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലന്നെ! അത്യാവശ്യം നല്ലൊരു സ്റ്റാൻഡേർഡ് ഐറ്റം എടുത്തൂടെ പുള്ളിക്ക് അതിനുള്ള കഴിവ് ഉണ്ടല്ലോ..
ഇതിപ്പോ ഓരോ സിനിമ കഴിയുമ്പോഴും മോശമായിക്കൊണ്ടിരിക്കുവാണ് .ഒറ്റ നോട്ടത്തിൽ പോസ്റ്റ് വായിക്കുമ്പോൾ നെഗറ്റീവ് മാത്രം അടിച്ചു വിടുന്ന ഡീഗ്രേഡിങ്ങ് പോസ്റ്റ് ആയിട്ട് തോന്നാം ! പോസിറ്റീവ് വശം എഴുതണം ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരുന്നു ഒന്നും കണ്ടില്ലാ അതുകൊണ്ടാ ഇഷ്ട നടനും ഇഷ്ട സംവിധായകനും വീണ്ടും ഒന്നിച്ചപ്പോൾ, ഒരു ആവറേജ് നിലവാരം പ്രതീക്ഷിച്ചാണ് കേറിയത് .തകർത്തു കളഞ്ഞു എന്നേ ഹോ !!കൂടുതൽ ഒന്നും പറയുന്നില്ല ആദ്യ കാഴ്ചയിൽ യാതൊരു തരത്തിലും ഇമ്പ്രെസ്സ് ചെയ്യിക്കാത്ത ഹൈജാക്കിങ്ങ് ഫീൽ ഗുഡ് സർവൈവൽ ത്രില്ലറാണ് തുനിവ് 🚶♂️🚶♂️