AIDS ആയുധമാണൊ?

നൂറ്റാണ്ടുകള്‍ക്കു മുന്നേ മനുഷ്യന്‍ തീ കണ്ടു പിടിച്ചു അത് ഭക്ഷണം പാകം ചെയ്യാനോ അതോ അയല്‍ ഗോത്രങ്ങള്‍ താമസിക്കുന്ന ഗുഹാ മുഖാത്ത് തീ വെച്ച് അവരെ നശിപ്പിക്കാനോ എന്നു നമുക്ക് അറിയില്ല.കാരണം കണ്ടു പിടിച്ച പല കണ്ടുപിടുത്തങ്ങളും മനുഷ്യന്‍ ദുരുപയോഗമാണ് ചെയ്തത് എന്ന് വിഷ്ദീകരണത്തിന്റെ ആവശ്യം ഇല്ലതെ തന്നെ നമുക്ക് അറിയുന്ന ഒരു പരമ രഹസ്യമായ പരസ്യമാണ്.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ മാത്രം കേട്ട് പരിചയ പെട്ട ഒരു മഹാ മാരിയാണ് AIDS! അതിനു മുമ്പ് നമുക്ക് പരിചയം ഉള്ള മഹാ മാരികള്‍ ‘കോളറയും,കുഷ്ട്ടവുമൊക്കെയാണ്. അങ്ങനെ ഉള്ള മഹാ മാരികളെ തുരത്താന്‍ പണ്ടത്തെ ജനങ്ങള്‍ ഒരു പുതിയ ആരാധന മൂര്‍ത്തികള്‍ തന്നെ  ഉണ്ടായി അതാണു ഇന്നു ചില നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ‘മാരിയമ്മയുംമാരി തെയ്യങ്ങളും.

HIV(Human immunodeficiency virus) എന്ന ഒമനപ്പേരില്‍ നമ്മള്‍ കേട്ട് പരിചയം ഉള്ള AIDS(Acquired immune deficiency syndrome)എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നാം തിയ്യതി പത്രങ്ങളിലെ ഒന്നാം പേജില്‍ ചുവന്ന റിബ്ബണ്‍ കാണുമ്പോള്‍ പാവം ആഫ്രിക്കയിലെ കുരങ്ങന്‍ മാരെ ശപിച്ച് കൊണ്ട് ആ മാസം തുടങ്ങും.പക്ഷെ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പൂറമാണ് ഈ മഹാ മാരി ഇന്നു ലോകത്തു വാഴുന്നത് എണ്‍പതുമുതല്‍ രണ്ടായിരത്തി ഏഴു വരെ ഇരുപത്തിഅഞ്ച് മില്ല്യണ്‍ ജനങ്ങളെയാണ് ഇതുവരെ ഈ മഹാമാരി കൊല ചെയ്തത് എന്നാണ് കണക്ക് അതിനെക്കാള്‍ ഏറെ പേര്‍ വൈറസ് പിടിപ്പെട്ട് പ്രധിരോധ ശേഷി നഷട്ടപ്പെട്ട് ജീവച്ചവമായി കഴിയുന്നുണ്ട്. അതില്‍ ഒന്നും അറിയാത്ത കോടിക്കണക്കിനു കുരുന്നുകളും!.

ആയിരക്കണക്കിനു മനുഷ്യര്‍ക്ക് ദിനേന HIV വൈറസ് പിടിപെടുന്നുണ്ട് എന്നണു കണക്കുകള്‍ അതില്‍ പത്തു ശതമാനവും നമ്മുടെ ഭാരതത്തില്‍!! വരും ദിവസങ്ങളില്‍ നമ്മുടെ കണ്‍ മുന്നില്‍ നിന്നും AIDS രോഗികളുടെ  രോദനം കേള്‍ക്കുന്ന അവസ്ഥ നമ്മുക്കും ഉണ്ടാകും എന്നര്‍ഥം!! അങ്ങനെ കാണേണ്ട ഒരു സാഹചര്യം ഉണ്ടാവരുതേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. കണക്കുകള്‍  നിരത്തി ആധികാരികമയി എഴുതാന്‍ ഞാന്‍ ആളല്ല.ഇവിടത്തെ വിശയവും അതല്ല.

നമുക്ക് എല്ലാവര്‍ക്കും അറിയുന്ന ഒരു ‘സത്യം’ ഉണ്ട്  എയിഡ്‌സ്  മനുഷ്യരില്‍ വന്നത് കുരങ്ങു വഴിയാണ് എന്ന പച്ചക്കള്ളമായ ഒരു സത്യം? മുമ്പത്തെ ഒരു പോസ്റ്റില്‍ ഞാന്‍ പറഞു എന്ത് വേണ്ടാത്തരവും ചെയ്ത് പാവം മ്രഗങ്ങളൂടെ തലയില്‍ കെട്ടി വെക്കുന്ന പരിപാടി ഇന്നും  ഇന്നലേയും തുടങ്ങിയത് അല്ല എന്നര്‍ഥം.

ആഫ്രിക്കയിലെ കുരങ്ങില്‍ നിന്നുമാണു HIV രോഗാണു ഉണ്ടായത് എന്നാണു പൊതു അറിവ്.എന്നാല്‍ ഒരൊറ്റ കുരങ്ങു പോലും എയിഡ്‌സ് പിടിച്ച് നരഗിച്ച് മരിച്ചതായി ഒരു ശാസ്ത്രവും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് സത്യം.എന്നാല്‍  കുരങ്ങില്‍ നിന്നും മനുഷ്യ ശരീരത്തില്‍ അണുക്കള്‍ ‘മൃഗ രതി’ മൂലം ആദിവാസികള്‍ ആയ മനുഷ്യരില്‍  വന്നു എന്നാണു ശാസ്ത്രത്തിന്റെ കണ്ടെത്തല്‍!! നമ്മള്‍ ‘കാടന്‍മാര്‍’ എന്നു വിശേഷിപ്പിക്കുന്ന ഒരു ആദിവാസി സമൂഹത്തിനും പരിചയമില്ലാത്ത രണ്ട് ‘രതി’ രീതിയാണ് മൃഗരതിയും ,സ്വവര്‍ഗ രതിയും അത് പരിഷ്‌കാരികള്‍ ആയ സംസ്‌കാരമുള്ള ‘നാടന്‍ മാരുടെ’ രീതിയാണ്.

ജേക്കബ് സീഗളും ലില്ലി സീഗളും ചേര്‍ന്ന്  The Origin of AIDS എന്ന  ഒരു പ്രബന്ധം എഴുതുകയുണ്ടായി അതില്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പുറം ലോകം അത്ര അങ്ങ് കേള്‍ക്കാത്ത കാര്യങ്ങളാണ്.അധോലോകത്തെ തെമ്മാടികളെ ബന്ധികളാക്കി ജയിലില്‍ അടക്കുന്നു. മൂന്നു മാസം കഴിഞാല്‍ പുറത്തു വിടാം എന്ന കരാറിന്റെ അടിസ്ഥനത്തില്‍ വൈറസ് ആണെന്നു പറയാതെ അവര്‍ക്കു ഇന്‍ഞ്ചക്ഷന്‍ അടിക്കുന്നു .ദിവസങ്ങള്‍   കൊണ്ട്  അവരുടെ ശരീരം ഇല്ലതാക്കും എന്നു കരുതിയവര്‍ക്കു തെറ്റി.കരാരിന്റെ അടിസ്ഥനത്തില്‍ അവര്‍ പുറത്ത് വന്നു. ശരീരത്തില്‍ കയറിയ വൈറസുകള്‍ വര്‍ഷങ്ങളോളം ‘ഉറങ്ങി’ കിടന്നു. അധോലോകത്തില്‍ നിന്നും വന്ന തെമ്മാടികള്‍ വീണ്ടും അവരുടെ പഴയ ജീവിത രീതിയില്‍ തന്നെ തുര്‍ന്നു  സ്വവര്‍ഗ രതിയും,മയക്കു മരുന്നും ,വേശ്യാ സഹവാസവും ആയി കൊണ്ട് തന്നെ. അവര്‍ മുഖേനയാണ് ലോകത്ത് എയിഡ്‌സ് പടര്‍ന്നു എന്നാണ് സീഗള്‍ മാരുടെ കണ്ടെത്തലുകള്‍.ആദ്യമായി എയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്തതും പെന്റഗണില്‍ ആണെന്നും അവര്‍ സമര്‍ഥിക്കുന്നു.

സ്വന്തം ചെയ്തികളാല്‍ വന്ന തെറ്റുകള്‍ ദരിദ്ര രാജ്യങ്ങളുടെ ചുമലില്‍ കെട്ടിവെക്കുന്ന പരിപാടി ലോക പൊലീസ് കളിക്കുന്നവര്‍ക്കുള്ള കാര്യം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അപ്പോള്‍ ഏതെങ്കിലും രജ്യത്തേയോ ഒരു ജന സാമൂഹത്തേയോ നശിപ്പിക്കാന്‍ വേണ്ടി കണ്ടുപിടിച്ച ‘ആയുധം ‘ആയിരിക്കും HIV എന്നും തള്ളിക്കളയാന്‍ പറ്റില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് ലോകത്തു വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും എന്നു പറഞ്ഞു  കണ്ടു പിടിച്ച ആണവോര്‍ജ്ജം, ഒന്നും അറിയാത്ത ലക്ഷക്കണക്കിനു പച്ച മാംസങ്ങളുടെ മേലെ അതും ഉറങ്ങി കിടക്കുന്ന ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചത്.