ഇന്ദിരയെ രക്ഷിക്കാൻ വിമാനം റാഞ്ചിയവരെ ഒടുവിൽ പരമോന്നത പദവികളിൽ വാഴിച്ച് പ്രത്യുപകാരം ചെയ്തു

192

കടപ്പാട് Sunil Rc Raj

1978 ഡിസംബർ 20, സമയം വൈകിട്ട് 5:46. 126 യാത്രക്കാരെയും വഹിച്ചു കൊണ്ട് കൽക്കട്ടയിൽ നിന്ന് ലക്നൗ വഴി ഡൽഹിയിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ IC – 410 നമ്പർ ബോയിങ് 737 വിമാനം ലക്നൗ വിമാനത്താവളത്തിൽ നിന്ന് പറന്നു പൊങ്ങി.വെള്ള ഖദർ ധാരികൾ ആയ രണ്ടു യുവാക്കൾ വിമാനത്തിന്റെ 15 ആം നിരയിലുള്ള തങ്ങളുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് പതിയെ കോക്പിറ്റിന്റെ അടുത്തേയ്ക്ക് നടന്നു. യാത്രക്കാർ ആരും അവരെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ എന്ന് പരിചയപ്പെടുത്തിയ അവർ തങ്ങൾക്ക് കോക്പിറ്റ് സന്ദർശിക്കാൻ അനുവാദം വേണമെന്ന് ഫ്ലൈറ്റ് അറ്റെണ്ടന്റ് ജി വി ഡേയോട് അഭ്യർഥിച്ചു. എന്നാല് അതിനുള്ള അനുവാദം തനിക്ക് നൽകാൻ പറ്റില്ല എന്നും പൈലറ്റ് ക്യാപ്റ്റൻ എം എൻ ബട്ടിവാലയോട്‌ അതിനുള്ള അനുമതി നൽകാമോ എന്ന് താൻ അന്വേഷിക്കാം എന്നും ഡേ പറഞ്ഞു.അപ്പൊൾ വിമാനം ഡൽഹിയില് നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റുകൾ മാത്രം അകലെയായിരുന്നു.

ക്യാപ്റ്റനോട്‌ സംസാരിക്കാൻ ആയി ഡേ കോക്പിറ്റിന്റെ വാതിൽ തുറന്നതും ഡേ യെ തള്ളി മാറ്റി അവർ രണ്ടു പേരും കോക്പിറ്റിന്റെ ഉള്ളിലേയ്ക്ക് ഇടിച്ചു കയറി. ഒരാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് ക്യാപ്റ്റൻ ബട്ടിവാലയുടെ നേർക്ക് ചൂണ്ടി. മറ്റേയാൾ തന്റെ കൈവശം ഉണ്ടായിരുന്ന ബോംബ് പുറത്തെടുത്തു.അവർ ക്യാപ്റ്റനറെ അറിയിച്ചു:

“ഈ വിമാനം ഹൈജാക്ക് ചെയ്യപ്പെ ട്ടിരിക്കുകയാണ്. ഞങ്ങൾ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ ബോലോനാഥ് പാണ്ടെയും ദേവേന്ദ്ര പാണെ്ടയും ആണ്. ഈ വിമാനത്തിൽ രണ്ടു മുൻ കേന്ദ്ര മന്ത്രിമാർ കൂടി യാത്ര ചെയ്യുന്നുണ്ട്. അവരുടെയും മറ്റു യാത്രക്കാരുടെയും ജീവൻ ഇപ്പൊൾ ഞങ്ങളുടെ കയ്യിലാണ് അതുകൊണ്ട് ഞങ്ങൾ പറയുന്നത് അനുസരിക്കുക.”
ക്യാപ്റ്റൻ അമ്പരന്നു നിൽക്കെ ബോലോ നാഥ് പറഞ്ഞു: “വിമാനം നേപ്പാളിലേക്ക് തിരിച്ച് വിടുക.!”
അപ്പൊൾ ക്യാപ്റ്റൻ പറഞ്ഞു: “സാർ, ഈ വിമാനത്തിന് നേപ്പാൾ വരെ പോകാൻ ഉള്ള ഇന്ധനം ഇല്ല.!”.
“എങ്കിൽ ബംഗ്ലാദേശിൽ ഇറക്കുക!”. “അതും സാധ്യമല്ല”: ക്യാപ്റ്റൻ അറിയിച്ചു.
“എങ്കിൽ വാരണാസി യിലേക്ക് തിരിക്കുക! വേഗം.!!”: ദേവേന്ദ്ര പാണ്ടെ തോക്ക് ചൂണ്ടി അലറി.
പുറത്ത് യാത്രക്കാർ നടന്നതൊന്നും അറിയാതെ അവരവരുടെ സീറ്റുകളിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വിമാനത്തിന്റെ വോയിസ് സിസ്റ്റത്തിലൂടെ ക്യാപ്റ്റന്റെ അനൗൺസ്മെന്റ് മുഴങ്ങി. “നമ്മുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.!!. ഡൽഹിക്ക് പകരം നമ്മൾ ഇപ്പൊൾ വരണാസിയിലേക്ക് ആണ് പോകുന്നത്.!!”

അൽപ സമയത്തിനകം ബോലോനാഥ് കോക്പിറ്റിൽ നിന്ന് പുറത്തിറങ്ങി യാത്രക്കാരോട് സംസാരിക്കാൻ തുടങ്ങി:
“ഞങ്ങൾ യൂത്ത് കോൺഗ്രസ് ഐ നേതാക്കൾ ആണ്. അടിയന്തിരാവസ്ഥ യുടെ പേരിൽ മൊറാർജി സർക്കാര് ജയിലിൽ പിടിച്ചിട്ടിരിക്കുന്ന ഇന്ദിര ഗാന്ധിയെ മോചിപ്പിക്കുക, സഞ്ജയ് ഗാന്ധിയുടെ പേരിൽ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കുക ഇതാണ് ഞങ്ങളുടെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ സർക്കാര് അംഗീകരിച്ചില്ലെങ്കിൽ ഞങ്ങൾ ഈ വിമാനം തകർക്കും.! എന്നാല് യാത്രക്കാർ ആരും ഭയപ്പെടേണ്ടാ. ഞങൾ “ഗാന്ധിയൻ” കോൺഗ്രസ്കാരാണ്‌ അതുകൊണ്ട് നിങ്ങളെ ആരെയും ഞങ്ങൾ ഉപദ്രവിക്കില്ല. “ഇന്ദിര ഗാന്ധി സിന്ദാബാദ്,!” “സഞ്ജയ് ഗാന്ധി സിന്ദാബാദ്.!”.
:അയാള് പ്രസംഗം നിർത്തി.

ഏതാനും മിനിറ്റുകൾക്കകം വിമാനം വരാണാസി എയർപോർട്ടിൽ ലാൻഡ് ചെയ്തു. തുടർന്ന് ഉത്തർപ്രദേശ് മുഖ്യന്ത്രി രാം നരേഷ് യാദവുമായി സംസാരിക്കണം എന്ന് റാഞ്ചികൾ ആവശ്യപ്പെട്ടു. അതേ തുടർന്ന് യാദവ് അടിയന്തിരമായി വാരണാസിയിൽ എത്തുകയും റാഞ്ചികളുമായി വയർലേസിൽ സന്ധി സംഭാഷണങ്ങൾ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭ്യർത്ഥന അനുസരിച്ച് വിമാനത്തിലെ സ്ത്രീകളെയും വിദേശികളും മോചിപ്പിക്കാൻ റാഞ്ചി കൾ തയാറായി. തുടർന്ന് എന്ന് രാത്രി മുഴുവൻ മുഖ്യമന്ത്രി യുമായുള്ള അവരുടെ സന്ധി സംഭാഷണങ്ങൾ തുടർന്നു. ഇന്ദിരയെ മോചിപ്പിക്കണം സഞ്ജയ് ഗാന്ധിയുടെ കേസുകൾ പിൻവലിക്കണം എന്ന അവരുടെ ആവശ്യങ്ങൾ ഒരിക്കലും അംഗീകരി ക്കരുത് എന്ന് പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കർശന നിർദേശം ഉണ്ടായിരുന്നതിനാൽ രാം നരേഷ് യാദവ് റാഞ്ചി കൾക്ക് യാതൊരു ഉറപ്പുകളും കൊടുത്തിരുന്നില്ല. അതിനാൽ റാഞ്ചികൾ നിരാശരായി. പിറ്റേന്ന് രാവിലെ ആറുമണി ആയപ്പോഴേക്കും വിമാനത്തിലെ ചൂട് വളരെയധികം കൂടിയിരുന്നു. അതിനാൽ വിമാനത്തിന്റെ സൈഡ് വാതിലുകൾ തുറന്നിടാൻ റാഞ്ചികൾ പൈലറ്റിന് നിർദേശം നൽകി. വാതിലുകൾ തുറന്ന തക്കത്തിന് കുറേ യാത്രക്കാർ പുറത്ത് ഇറങ്ങി ഓടി രക്ഷപെട്ടു.

അൽപ്പസമയത്തിനകം സർക്കാര് നിർദേശ പ്രകാരം റാഞ്ചി കളിൽ ഒരാളുടെ പിതാവ് അവിടെയെത്തി. അയാള് മകനോട് വളരെ വികാരപരമായി വയർലെസ് വഴി സംസാരിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടു.ഇതോടകം തങ്ങളുടെ ആവശ്യങ്ങൾ ഒന്നും സർക്കാര് അംഗീകരിക്കില്ല എന്ന് ഉറപ്പായിരുന്നു റാഞ്ചികൾ ക്ഷീണിതരും നിരാശരും ആയിരുന്നു. പിതാവിന്റെ ആവശ്യ പ്രകാരം അവർ രണ്ടു പേരും ഇന്ദിര – സഞ്ജയ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി കീഴടങ്ങാൻ സന്നദ്ധരായി പുറത്തേയ്ക്ക് വന്നു. ഉടൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.അങ്ങനെ ഇന്ത്യയിലെ മൂന്നാമത്തെ വിമാന റാഞ്ചലും ലോകത്തെ ആദ്യത്തെ ഗാന്ധിയൻ വിമാന റാഞ്ചലും ആയ ആ സംഭവം അവിടെ അവസാനിച്ചു.

ബോലോനാഥും ദേവേന്ദ്ര പാണ്ടേയും ഉപയോഗിച്ചത് കളിത്തോക്ക് ആയിരുന്നു എന്നും അവരുടെ ബോംബ് ക്രിക്കറ്റ് ബോളിൽ തുണി ചുറ്റിയത് ആയിരുന്നു എന്നും പിന്നീട് നടന്ന അന്വേഷണത്തിൽ വെളിപ്പെട്ടു.ഈ സംഭവങ്ങൾക്ക് ഒൻപത് മാസത്തിനു ശേഷം മൊറാർജി മന്ത്രി സഭ താഴെ പോകുകയും ഇന്ദിരയുടെ പിന്തുണയോടെ ചരൺ സിംഗ് അധികാരത്തിൽ വരികയും ചെയ്തു. തന്റെ വിശ്വസ്തരായ ശിഷ്യന്മാർക്ക് ഇന്ദിര തക്കതായ പ്രതിഫലം തന്നെ നൽകി.ബോലോനാഥ്ന്റെയും ദേവേന്ദ്ര പാണ്ടേയുടെയും കേസുകൾ പിൻവലിച്ചു അവരെ ജയിൽ മോചിതരാക്കി. 1980 ലെ ഉത്തർപ്രദേശ് നിയമസഭ ഇലക്ഷനിൽ ഇരുവർക്കും പാർട്ടി ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ച് എംഎൽഎ മാരാക്കി. 1980 മുതൽ 85 വരെയും 89 മുതൽ 91 വരെയും അവർ എംഎൽഎ മാരായിരുന്നു. കൂടാതെ ദേവേന്ദ്ര അടുത്ത കാലം വരെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു. ബോലോ നാഥ് ആവട്ടെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും തുടർന്ന് എ ഐസിസി സെക്രട്ടറിയും ആയി. അങ്ങനെ ഇന്ദിരയെ രക്ഷിക്കാൻ വിമാനം റാഞ്ചിയവരെ കോൺഗ്രസ്സ് അതിന്റെ പരമോന്നത പദവികളിൽ വാഴിച്ച് പ്രത്യുപകാരം ചെയ്തു.