സാധാരണക്കാർ ഭൂരിഭാഗവും പോകാത്ത എയർപോർട്ടിലെ ചായവിലയല്ല, സാധാരണക്കാർ പോകുന്ന പെട്രോൾ പമ്പിലെ പെട്രോൾ വിലയാണ് കുറയ്‌ക്കേണ്ടത്

368

പ്രധാനമന്ത്രി ഇടപെട്ടു വിമാനത്താവളങ്ങളിൽ ഇനിമുതല്‍ ചായയ്ക്ക് 15 രൂപ, കാപ്പിക്ക് 20, പഴംപൊരിക്ക് 15..!ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്‌നാക്‌സിന് 200 രൂപ, ഇങ്ങനെയൊക്കെയാണ് വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില. എന്താ ജനസ്നേഹം ! തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചു പ്രധാനമന്ത്രിയെ കൊണ്ട് വില കുറപ്പിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ 100 രൂപയാണ് ഷാജിയില്‍നിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതരോട് വിലയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഇതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ഇദ്ദേഹത്തിന് ലഭിച്ചു

ഹോ വലിയ കാര്യമായിപ്പോയി. ബീമാനത്താവളത്തിലെ ചായക്കും പഴംപൊരിക്കും വിലകുറച്ചാൽ അംബാനിക്ക് നഷ്ടമുണ്ടാകില്ല. വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വിലയക്കെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യന് ഒടുവില്‍ പ്രധാനമന്ത്രി തന്നെ ഉപഭോക്തൃനീതിയുടെ തണലുമായെത്തിയത്രെ. വലിയ കാര്യമായിപ്പോയി. ഈ മഹാരാജ്യത്തിലെ ഇന്ധനവിലക്കെതിരെ ശബ്ദമുയര്‍ത്തിയത് ലക്ഷോപലക്ഷം മനുഷ്യരാണ്. അതുകാണാതെയാണ് ചായവിലക്കെതിരെ ശബ്ദമുയർത്തിയ ഒരാൾക്ക് വേണ്ടി വിലകുറച്ചു മഹാപ്രധാനമന്ത്രി അല്പ ബുദ്ധിക്കാരുടെ കൈയടി വാങ്ങിയത്. സാധാരണക്കാർ ഭൂരിഭാഗവും പോകാത്ത എയർപോർട്ടിലെ ചായവിലയല്ല സാധാരണക്കാർ പോകുന്ന പെട്രോൾ പമ്പിലെ പെട്രോൾ വിലയാണ് കുറയ്‌ക്കേണ്ടത്.