‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മായാനദി, വരത്തൻ എന്നീ സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ഐശ്വര്യ. കൂടാതെ തെലുങ്കിലും വരവറിയിച്ചിട്ടുണ്ട്.
വിവാഹത്തെ കുറിച്ചും വിവാഹാനന്തര ജീവിതത്തെ കുറിച്ചും മലയാളത്തിന്റെ പ്രിയ താരം ഐശ്വര്യ ലക്ഷ്മിക്ക് വളരെ ബോൾഡായ അഭിപ്രായം തന്നെയുണ്ട്. സ്ത്രീയ്ക്കും പുരുഷനും വിവാഹജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തിക ഭദ്രതയും മാനസികമായ പക്വതയും ആവശ്യമാണ്. ഒരു 25 വയസെങ്കിലും അയാലേ ആ മാനസിക പക്വത ഉണ്ടാകൂ എന്നാണു എന്റെ അഭിപ്രായം. എല്ലാര്ക്കും അങ്ങനെയാണ് എന്ന അഭിപ്രായം എനിക്കില്ല. ഒരാൾക്ക് മറ്റൊരാളുമായി ജീവിതം പങ്കിടണം എന്ന തോന്നൽ ഉണ്ടാകുന്ന പ്രായം ആണ് അയാളുടെ വിവാഹ പ്രായം. അത് ചിലപ്പോൾ നാല്പതോ നാല്പത്തിയഞ്ചോ ആകാം. കുടുംബത്തേക്കാൾ വ്യക്തി തന്നെയാണ് തീരുമാനം എടുക്കേണ്ടത്. ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിതം നയിക്കണം എന്ന തോന്നൽ എനിക്കുണ്ടാകുന്നതുവരെ കരിയറിൽ ശ്രദ്ധിച്ചു മുന്നോട്ടു പോകാനാണ് താത്പര്യം.
***