ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അമ്മുവിൻറെ ട്രൈലെർ പുറത്തുവിട്ടു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ഐശ്വര്യ ലക്ഷ്മി വളരെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒക്ടോബർ പത്തൊന്പതിനു ചിത്രം റിലീസ് ചെയ്യും. പ്രശസ്ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്വഹിച്ചതും സംവിധായകൻ ചാരുകേശ് ശേഖര്‍ തന്നെയാണ്. പ്രേക്ഷകരെ ആവേശത്തിൻറെ മുൾമുനയിൽ എത്തിക്കുന്ന ഒരു ചിത്രം കൂടിയാവും അമ്മുവെന്നാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്.

Leave a Reply
You May Also Like

അന്യഗ്രഹജീവികളുടെ കയ്യിൽ നിന്നും ഭൂമി രക്ഷപ്പെട്ടുവോ ? നായകന് എന്ത് സംഭവിച്ചു ? നായകൻ നായികയുമായി ചേർന്നുവോ ?

Hari Thambayi ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നമ്മളിൽ പലരും ഇപ്പോൾ വിവിധ ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. അതിന്…

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Faizal Ka നമ്മൾ ഇതുവരെ കാണാത്ത രീതിയിൽ ഉള്ളൊരു മേകിങ് ഒന്നും അവകാശപ്പെടാൻ ഇല്ലാതെ ഇരുന്നിട്ടും,…

യേശുദാസിനെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന് ആദ്യമായി വിളിച്ചത് ആരാണ് ?

യേശുദാസിനെ “ഗാനഗന്ധര്‍വ്വന്‍ ” എന്ന് ആദ്യമായി വിളിച്ചത് ആരാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

രണ്ടു പതിറ്റാണ്ടിനുശേഷം മണിപ്പൂരിൽ ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചു

രണ്ടു പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം മണിപ്പൂരിൽ ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചു. ബോളിവുഡ് ചിത്രം ഉറി:…