Entertainment
ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി . ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം, ധനുഷ്… അങ്ങനെ നിരവധി നടന്മാരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.ഐശ്യര്യ ഒരു മോഡലുമാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിച്ചത് . 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം . അതിലെ അപ്പു എന്ന അപർണ്ണ വളരെ ശ്രദ്ധിക്കപ്പെട്ടു.
2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ മാരക ഗ്ലാമർ ലുക്കിൽ തിളങ്ങുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രമാണ് വൈറലാകുന്നത്.. ഡൌൺ ടൌൺ മിറർ വാരികയുടെ കവർ ചിത്രത്തിന് വേണ്ടിയാണ് താരം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആരാധകർ താരത്തെ അഭിനന്ദിക്കുന്നുണ്ട്.
View this post on Instagram
668 total views, 8 views today