2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ സജീവമാകുന്നത് . 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.ഈ സിനിമ താരത്തിന് വളരെ പ്രശസ്തി നേടിക്കൊടുത്തു.

 മാത്തന്റെ അപ്പുവായി പ്രക്ഷഹൃദയങ്ങളിൽ കയറിപ്പറ്റിയ താരം വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ടൗട്ട്, കുമാരി, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളിൽ നായികയായും പ്രാധാന്യമുള്ളതുമായ വേഷങ്ങളും ചെയ്തു. കരിയറിൽ ചില താഴ്ചയും ഐശ്വര്യക്ക് നേരിടേണ്ടി വന്നു. അർച്ചന 32 നോട് ഔട്ട് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലൂടെ താരം തെന്നിന്ത്യയിലും അറിയപ്പെട്ടു.

ഗാർഹിക പീഡനത്തിന്റെ കഥപറയുന്ന അമ്മു എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു. തമിഴിൽ റിലീസ് ചെയ്ത വിഷ്ണുവിശാൽ ചിത്രം ഗാട്ടാ ഗുസ്തി (കാട്ടാ കുസ്തി) ആണ് താരത്തിന്റെതായി ഒടുവിൽ റിലീസ് ചെയ്ത മെഗാഹിറ്റ് ചിത്രം.മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയെ പ്രിയങ്കരി ആക്കിയത്.

ദുൽഖറിന്റെ ചിത്രം കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടെതായി ഒടുവിൽ റിലീസായ ചിത്രം . പ്രതീക്ഷയുണർത്തുന്ന സിനിമ. ഇപ്പോൾ ഗ്ലാമർ വസ്ത്രത്തിൽ ഏറെ സുന്ദരിയായി ഐശ്വര്യ ചെയ്ത ഒരു സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു.

കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി

1990 സെപ്റ്റംബർ 6ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം.ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി.ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി.ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.

കൂടുതൽ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

 

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

You May Also Like

ഹിന്ദി സിനിമകളിലെ ദേശസ്നേഹത്തിന്റെ കുത്തൊഴുക്കിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ‘അനേക്’

Prasanth Prabha Sarangadharan ‘മനോരമ തങ്ജം’ എന്ന 32 കാരിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ…

‘കുറുനരി’ യുമായി ചാർമിള

“കുറുനരി”യുമായി ചാർമിള പ്രശസ്ത ചലച്ചിത്ര താരം ചാർമിള ആദ്യമായി ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്…

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ മലയാളം ഗാനമാണ് ദേവദൂതർ പാടി. ‘ന്നാ താൻ…

ക്ളീൻ ഷേവ് ചെയ്താൽ മഞ്ജുവിന്റെ അനുജനാക്കാമെന്നു മധുച്ചേട്ടൻ പറഞ്ഞു, പിന്നൊന്നും നോക്കിയില്ല

മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്ന് യുവനടൻ അനുമോഹൻ. അതുകൊണ്ടാണ് ലളിതം…