2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.
2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം. ഇ ചിത്രമാണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.
ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് നടി ഐശ്വര്യ ലക്ഷ്മി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മണിരത്നത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പൊന്നിയിൻ സെൽവനി’ലെ പൂങ്കുഴലി’ എന്ന കഥാപാത്രത്തിന് ആരാധകരുടെ പ്രശംസ നേടി. ഡിസംബർ 2ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ‘ഗാട്ടാ കുസ്തി’ എന്ന ചിത്രത്തിൽ വിഷ്ണു വിശാലിനൊപ്പം അഭിനയിച്ചു .
ചെന്നൈയിൽ നടന്ന ‘ഗാട്ടാ കുസ്തി’യുടെ പ്രമോഷണൽ പരിപാടിയിൽ പങ്കെടുത്ത ഐശ്വര്യ ലക്ഷ്മി, ‘പൊന്നിൻ സെൽവന്’ ശേഷം തന്റെ പ്രതിഫലം വർധിപ്പിച്ചുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചു. തന്റെ ശമ്പള പാക്കേജ് വർധിപ്പിച്ചുവെന്ന വാർത്തകൾ മാധ്യമങ്ങളോട് സംസാരിക്കവെ താരം നിഷേധിച്ചു. ഒരു സിനിമ പൂർണമായും സംവിധായകന്റെ കരവിരുതാണെന്നും ഒരു കഥാപാത്രമെന്ന നിലയിൽ താൻ ആവശ്യാനുസരണം സംഭാവന നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ‘സമുതിരകുമാരി’ അഥവാ ‘പൂങ്കുഴലി’ ആയി വേഷമിട്ടു. സിനിമയുടെ രണ്ടാം പകുതിയിൽ മാത്രമാണ് അവർ പ്രത്യക്ഷപ്പെട്ടതെങ്കിലും, ഐശ്വര്യയുടെ കഥാപാത്രം വളരെ ശക്തമായിരുന്നു. 2023 ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുന്ന പൊന്നിയുടെ സെൽവൻ II എന്ന ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തെ വീണ്ടും കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതിനിടെ ‘ഗാട്ട കുസ്തി’യെന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു.തെലുങ്കില് ‘മട്ടി കുസ്തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.