നടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി . ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം. അതിൽ അപർണ്ണ എന്ന അപ്പു ആയി ഐശ്വര്യ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി.
1990 സെപ്റ്റംബർ 6ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി.ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.
ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും താരം ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും,അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ ,കാണെക്കാണെ , ജഗമേ തന്തിരം, അർച്ചന 31 നോട്ടൗട്ട് ,പൊന്നിയിൻ സെൽവൻ , അമ്മു , കുമാരി എന്നിവയിലൂടെ താരം കേരളക്കരയിലും തെന്നിന്ത്യയിലും ഒരുപോലെ പ്രശസ്തി നേടി. ഇപ്പോൾ തിരക്കുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി.
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധക മനം കവരുന്നത്. ഇളംപച്ച കളറിലെ സാരിയും ബ്ലൗസും ഐശ്വര്യയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ചിരിയിൽ എന്താണ് രഹസ്യം കുമാരി? സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നു.