ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെങ്കിലും, അത് ഒരുപാട് അപകടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് ഇത് വലിയ അപകടമാണ്. അടുത്തിടെ ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക് വീഡിയോ’ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യഥാർത്ഥ വീഡിയോയിൽ ബ്രിട്ടീഷ് ഇന്ത്യൻ പെൺകുട്ടി ‘സാറ ​​പട്ടേൽ’ ആയിരുന്നു , എന്നാൽ അവരുടെ യഥാർത്ഥ മുഖത്തിന് പകരം രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഇതിനെതിരെ പ്രതികരിക്കുകയും മൊത്തത്തിലുള്ള ഈ വികലമായ മാനസികാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് ബിഗ് ബി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. അതിനുശേഷം മറ്റൊരു പ്രമുഖ ബോളിവുഡ് നടി കാജോൾ ഈ ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായിരുന്നു, കാജോളിന്റെ ഈ വ്യാജ വീഡിയോ വൈറലായിരിരുന്നു, അതിൽ കജോൾ വസ്ത്രം മാറുന്നത് കാണാം. പിന്നീട് കീർത്തി സുരേഷ്, കത്രീന..തുടങ്ങി അനവധി താരങ്ങളുടെ ഡീപ് ഫെയ്ക് വിഡിയോകളും പുറത്തിറങ്ങി.

ഇപ്പോഴിതാ ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ. സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരിൽ നവംബർ 28 മുതൽ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ അടുത്തിടെയാണ് വിഡിയോ വൈറലാകുന്നത്.

 

You May Also Like

ബ്ലൂ വെയ്ൽ പോലൊരു ഗെയിമിനെ കുറച്ചു സംസാരിക്കുന്ന ടെക്നോ ത്രില്ലർ ചിത്രം

സിനിമാപരിചയം Nerve 2016/English Vino ഒരു സമയത്ത് പത്രതാളുകളിൽ നിറഞ്ഞു നിന്ന “ബ്ലൂ വെയിൽ” എന്ന…

മഞ്ഞിന്റെ കുളിര് കോരുന്ന ഈ കാലാവസ്ഥയിൽ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഡാർക്ക്‌ മൂഡിലുള്ള ഒരു ജർമൻ “ക്രൈം മിസ്റ്ററി ത്രില്ലർ ചിത്രം

മഞ്ഞിന്റെ കുളിര് കോരുന്ന ഈ കാലാവസ്ഥയിൽ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഡാർക്ക്‌ മൂഡിലുള്ള ഒരു…

നിഷ്ക്കളങ്കതയുടെ നായകർ, നരനിലെ മുള്ളം കൊല്ലി വേലായുധനും കാന്താരയിലെ ശിവയും

Mobin kunnath നിഷ്ക്കളങ്കതയുടെ നായകർ. മുള്ളം കൊല്ലി വേലായുധനും , ശിവയും ഒരേ മനസാക്ഷിയും വലിയ…

ഒന്നരലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂര്‍ സിനിമ

Sudheesh Mohan (ചിത്രത്തിന്റെ സംവിധായകൻ ) ഒന്നരലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂര്‍ സിനിമ Making Story…