ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ലോകപ്രശസ്തയായ മോഡൽ, മികച്ച അഭിനേത്രി, 1994 ലെ മിസ് വേൾഡ്,ഇന്ത്യയിലെ പ്രശസ്തവും പ്രസിദ്ധവുമായ സിനിമാ കുടുംബത്തിലെ വധു, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന വ്യക്തിത്വം.1973 നവംബർ 1 ന് കർണ്ണാടകയിലെ മംഗലാപുരത്ത് ജനനം. മറെെൻ ബയോളജിസ്റ്റായ കൃഷ്ണരാജയും, എഴുത്തുകാരിയായ വൃന്ദരാജ്റായ് യും ആണ് അച്ഛനമ്മമാർ, ഐശ്വര്യയുടെ ജനനത്തോടെ മംഗലാപുരം വിട്ട് മുംബെെയിൽ എത്തിയ ആ കുടുംബം ഐശ്വര്യയെ മുംബൈയിലെ സാന്താക്രൂസ് ആര്യ വിദ്യാമന്ദിർ ഹൈസ്കൂളിലും ചർച്ച് ഗേറ്റിലുള്ള ജയ്ഹിന്ദ് കോളേജിലും മാട്ടുംഗയിലുള്ള രൂപാ റെൽ കോളേജിലും പഠിപ്പിച്ചു.
തുളു ഹിന്ദി മറാഠി ഇംഗ്ലീഷ് ഹിന്ദി കന്നഡ ഭാഷകൾ സംസാരിയ്ക്കാനറിയാവുന്ന ഐശ്വര്യ ആർക്കിടെക്ചർ പഠനത്തിനിടെ മോഡലിംഗ് ചെയ്തു.1994 ൽ ഫെമിന മിസ് ഇന്ത്യാ മത്സരത്തിൽ സുസ്മിതാ സെന്നിനു പിറകിൽ രണ്ടാം സ്ഥാനം വരെയെത്തി. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത് മിസ് വേൾഡ് പുരസ്കാരവും നേടി. ഈ മത്സരത്തിലെ മിസ് ഫോട്ടോ ജനിക്കും ഐശ്വര്യയായിരുന്നു.അതിനുശേഷം പഠനമുപേക്ഷിച്ച് സ്ഥിരം മോഡലിംഗിൽ ശ്രദ്ധയൂന്നിയ ഐശ്വര്യ അവിടെ വച്ച് സിനിമയിലേയ്ക്കും ശ്രദ്ധ തിരിച്ചു.1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുവർ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം
തുടർന്ന് ഷങ്കറിന്റെ ജീൻസ് (1998) എന്ന തമിഴ് സിനിമ, ബോബി ഡിയോളിന്റെ പെയറായി ഓർ പ്യാർ ഹോഗയ എന്ന ഹിന്ദി സിനിമ, സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദെ ചുകെ സനം (1999) താൽ (1999) എന്നീ സിനിമകൾ, മൊഹബത്തേൻ (2000) ജോഷ് (2000), കണ്ടു കൊണ്ടേൻ (2000) എന്ന തമിഴ് സിനിമ, പിന്നീട് സഞ്ചയ് ലീലാ ബൻസാലിയുടെ തന്നെ ദേവദാസ് (2002) മണിരത്നത്തിന്റെ രാവൺ (2010) തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നു.തുടർന്ന് ബ്രൈഡ് ആന്റ് പ്രജുഡിസ് (2003) മിസ്ട്രസ് ഓഫ് സ്പൈസസ് (2005) ലാസ്റ്റ് റീജിയൻ (2007) തുടങ്ങിയ അന്തർദ്ദേശീയ സിനിമകളിലും അഭിനയിച്ചു.ഇപ്പോൾ വീണ്ടും പൊന്നിയിൻ സെൽവൻ എന്ന ഐതിഹാസിക മണിരത്നം പാൻ ഇന്ത്യൻ സിനിമയിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരുന്ന ഐശ്വര്യയുടെ ജന്മദിനമാണിന്ന്. ലക്ഷക്കണക്കിന് ആരാധകർ ആണ് പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകൾ നേരുന്നത്