ഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?

176

 Aiswarya Krishna

ഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?

ഒന്ന് ചിന്തിച്ചു നോക്കൂ … ഒരു ഭാവന എന്നൊക്കെ പറയാമെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് ചിലർ കരുതുന്നു … അതിനു പല കാരണങ്ങൾ ഉണ്ടായേക്കാം .. നമ്മുക്ക് അത് ഒഴിവാക്കി മനുഷ്യൻ മാത്രം ഇല്ലാതായ നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കാം.

വൈദ്യുതനിലയങ്ങളിൽ ഇന്ധനം നല്കാൻ ആളില്ലാത്തതുകൊണ്ട് മനുഷ്യൻ ഇല്ലാതായ മൂന്നോ നാലോ മണിക്കൂറുകൾക്കുള്ളിൽ ലോകം രാത്രിയിൽ ഇരുട്ടിലാകും. എല്ലാ പവർ പ്ലാന്റുകളും നിശ്ചലമാകും.
24 മണിക്കൂറിനു ശേഷം ന്യൂക്ലിയർ പവർ പ്ലാനിൽ നിർമ്മിച്ച ഊർജ്ജം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഓട്ടോമാറ്റിക് സിസ്റ്റം സ്വയം മനസിലാക്കും. അത് തനിയെ നിശ്ചലമാകും. വിൻഡ്മിൽ അതിനകത്തെ ലൂബ്രിക്കന്റ് തീരുന്നത് വരെ കറങ്ങിക്കൊണ്ടിരിക്കും. അവനും നിശ്ചലമാകും. സോളാർ പാനലുകളിലെ അഴുക്കും പൊടിയും മണ്ണും വൃത്തിയാക്കാൻ ആളില്ലാതെ നശിക്കും. മനുഷ്യൻ ഇല്ലാതായി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം അണ്ടർ ഗ്രൗണ്ട് മെട്രോ ലൈനുകളിൽ വാട്ടർ പമ്പ് പ്രവർത്തിപ്പിക്കാൻ ആളില്ലാത്തതിനാൽ അവിടെ വെള്ളം കയറും. അണ്ടർ ഗ്രൗണ്ട് മെട്രോ സ്റെഷനുകളിൽ എല്ലാം വെള്ളത്താൽ നിറയും.

വളർത്തുമൃഗങ്ങൾ ഭക്ഷണം കിട്ടാതെ മരിച്ചു വീഴാൻ തുടങ്ങും. ചെറിയ മൃഗങ്ങളെ വലിയ മൃഗങ്ങൾ ഭക്ഷിക്കാൻ തുടങ്ങും. ചെറിയ മൃഗങ്ങളിൽ ചിലത് ഭൂമിയിൽ നിന്നും കുറച്ചു വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായേക്കാം. ഒരു മാസത്തിനു ശേഷം ന്യൂക്ലിയർ പ്ലാന്റുകളെ ശീതീകരിക്കാൻ സഹായിക്കുന്ന ജലം നീരാവിയാകാൻ തുടങ്ങും. അതിനാൽ ലോകത്തിൽ നിർമ്മിച്ചിരിക്കുന്ന അഞ്ഞൂറോളം പവർ പ്ലാന്റുകൾ ഓരോന്നായി പൊട്ടിത്തെറിക്കാൻ തുടങ്ങും. അതിൽ നിന്നും ഉണ്ടാകുന്ന റേഡിയോ ആക്റ്റിവിറ്റി ഭൂമിയിലാകെ പടരും. വലിയതോതിൽ മൃഗങ്ങളും വൃക്ഷങ്ങളും നശിക്കും. പക്ഷെ ഭൂമിയിലെ പച്ചപ്പ്‌ കുറച്ചു മാസങ്ങളിൽ തിരിച്ചു വരും.

ഒരു വർഷത്തിനു ശേഷം ആകാശത്ത് നിന്നും ചില വസ്തുക്കൾ വീഴാൻ തുടങ്ങും. അത് മറ്റൊന്നുമല്ല ..നമ്മള് അയച്ച കൃത്രിമ ഉപഗ്രങ്ങൾ ആണ്. 25 വർഷങ്ങൾക്ക് ശേഷം നമ്മുടെ പട്ടണങ്ങൾ എല്ലാം പകുതിയോളം വനമായി മാറും. പുല്ലുതിന്നാന്മൃഗങ്ങൾ എത്തും, അവയെ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങൾ പിന്നാലെയും. മനുഷ്യൻ ഇല്ലാതായതുകൊണ്ട് അന്തരീക്ഷമലിനീകരണം ഇല്ലാതാകും. തെളിഞ്ഞ ആകാശവും ഭൂമിയും ദൃശ്യമാകും. ദുബായ്, ലാസ് വെല്ലാസ് പോലെയുള്ള മരുഭൂമിയിൽ നിർമിച്ച പട്ടണങ്ങൾ വീണ്ടും മരുഭൂമിയായി മാറും. മുന്നൂറു വർഷങ്ങൾക്ക് ശേഷം ഉരുക്ക് കൊണ്ട് നിർമ്മിച്ച ഈഫൽ ടവർ പലതരം പാലങ്ങൾ എല്ലാം തകരും. കാരണം അതിനു പെയിന്റ് ചെയ്തു അറ്റകുറ്റപ്പണികൾ നടത്താൻ ആരുമില്ലായിരുന്നു. ഉയരമുള്ള കെട്ടിടങ്ങൾ ദ്രവിച്ച് വീഴാൻ തുടങ്ങും. നദികളെ തടഞ്ഞു നിർത്തി നമ്മൾ നിർമിച്ച ഡാമുകൾ തകർന്നു നദികൾ അവയുടെ സ്വാഭാവികമായ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങും. ലോകം മൊത്തത്തിൽ വനത്തിന്റെ പ്രതീതിയാകും.

500 വർഷങ്ങൾക്ക് ശേഷം നമ്മുടെ ഡൽഹിയും ബോംബെയും അങ്ങനെ എല്ലാം പൂർണ്ണമായും ഇല്ലാതാകും. പതിനായിരം വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ഇവിടെ ജീവിച്ചതിന് തെളിവ് അവശേഷിപ്പിച്ചുകൊണ്ട് കല്ലുകളാൽ നിർമിച്ച കാര്യങ്ങൾ അതായത് ഈജിപ്തിലെ പിരമിഡ്, ചൈനയിലെ വന്മതിൽ, മൗണ്ട് രോഷ്മോ നാഷണൽ മെമ്മോറിയൽ പോലെയുള്ളവ മാത്രം ബാക്കിയാകും. അഞ്ചുകോടി വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അവശേഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ പറയും മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു എന്ന്. അടുത്ത പത്തുകോടി വർഷങ്ങളിൽ അതും ഇല്ലാതാകും. ലോകം മനുഷ്യൻ ഇല്ലാതിരുന്ന ആ ഒരു കാലത്തിലേക്ക് മടങ്ങി പോകും. ഇരുപതുകോടി വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ കാണാൻ കഴിയുന്ന കുറെ ജീവികളില് ബുദ്ധികൂടുതൽ ഉള്ള ഒരു ജീവി ലോകത്തിൽ അധിപനാകാൻ ശ്രമിക്കുമ്പോൾ അവർക്ക് ഒരിക്കലും മനസിലാകില്ല നാം ഇവിടെ ജീവിച്ചിരുന്നു എന്ന്……..
ഭൂമി ഉണ്ടായിരുന്നാൽ മാത്രം !