അതാത് ദിവസങ്ങളുടെ ഇരകളാണ് ഓരോ മനുഷ്യരും
– ടൂ മെൻ

Aiswarya Mecheri

സിനിമയുടെ ട്രെയിലർ കണ്ട ഏതൊരാൾക്കും സിനിമ പ്രതീക്ഷയും ടിക്കറ്റ് എടുക്കാനുള്ള കാരണവും ആയേക്കാം, തിയേറ്ററിൽ എത്തിയപ്പോൾ വലിയ ജനസാഗരം ഒന്നുമില്ലെങ്കിലും തരക്കേടില്ലാത്ത പ്രേക്ഷകർ ഉണ്ടായിരുന്നു.സഞ്ജയ്, അബൂബക്കർ എന്നീ കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ചിത്രം അപരിചിതരായ രണ്ടു മനുഷ്യരുടെ അവരുടെ ജീവിതങ്ങളുടെ കഥയാണ് പറയുന്നത്.ഒരു റോഡ് മൂവി എന്ന കാറ്റഗറിയിൽ മലയാളത്തിൽ ലക്ഷണമൊത്ത മാതൃകയാണ് ചിത്രം നൽകുന്നത്, അത്രമേൽ ഹൃദ്യമായി സ്ക്രീനിൽ യാത്രയുടെ കുളിർമ വരച്ചിടാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

ഗംഭീര സിനിമാട്ടോഗ്രാഫിയും നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും ടെക്നിക്കലി സൗണ്ടായ ഈ സിനിമയിൽ ആദ്യാവസാനം നല്ല കഥയുടെ പിൻബലം കൂടി ചേർന്നപ്പോൾ ഔട്ട്പുട്ട് ഗംഭീരമായിട്ടുണ്ട്. സൂപ്പർതാരങ്ങളെ വെച്ച് സൂപ്പർഹിറ്റുകൾ ഒരുക്കിയ എം എ നിഷാദ് എന്ന സംവിധായകൻ ചാനൽ ചർച്ചകളിൽ സ്ഥിര സാന്നിധ്യമാണ്, അയാളുടെ നടനായുള്ള അരങ്ങേറ്റം സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ ഗംഭീരമാക്കി അവതരിപ്പിക്കാൻ സാധിച്ചു എന്നത് വിജയം തന്നെയാണ്, നിഷാദിനെ കൂടാതെ ഇർഷാദ് , ലെന, രഞ്ജി പണിക്കർ തുടങ്ങി ഒരുപറ്റം അഭിനേതാക്കളും നല്ല കഥാപാത്രങ്ങളായ് സിനിമയിലുണ്ട്. ഏതു പ്രായക്കാർക്കും ആസ്വദിച്ച് കാണാവുന്ന സിനിമയാണ് ടൂ മെൻ. തിയേറ്റർ കാഴ്ച അർഹിക്കുന്ന സിനിമ.

Leave a Reply
You May Also Like

കോൻ ബനേഗ ക്രോർപതി 15 ലെ മത്സരാർത്ഥിയ്ക്ക് രശ്‌മിക മന്ദാനയുമായി ബന്ധപ്പെട്ട ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാമെന്നു അമിതാഭ് ബച്ചൻ

കൗൺ ബനേഗ ക്രോർപതി 15-ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള പ്രമോദ് ഭാസ്‌കെ…

ആനന്ദ് ദൈവിൻ്റെ ഹിന്ദി ചിത്രം ഡൈ ഇൻ ലവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ആനന്ദ് ദൈവിൻ്റെ ഹിന്ദി ചിത്രം ഡൈ ഇൻ ലവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…

മുഖ്യധാരാ മലയാള സിനിമയിലെ നായക നിരയിലേയ്ക്കുള്ള ഷറഫിന്റെ ആദ്യ ചുവടുവെപ്പാകും ഈ സിനിമ

ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം…

തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി

തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി സിനിമാ പ്രേക്ഷകർ ആകാംഷയോടെ…