ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമ എന്നാൽ വിമർശനങ്ങൾക്ക് അതീതമാണെന്ന് ചിന്തിക്കുന്നവരുടെ സൈബർ ബുള്ളിയിങ്ങിന്റെ നിലവാരം മനസ്സിലാക്കാമല്ലോ

88

Ajay AJ

നടി റിമ കല്ലിങ്ങൽ ഒരു മധ്യ വർഗ കുടുംബത്തിലെ തീൻ മേശയിൽ പോലും ഉണ്ടാവുന്ന സ്ത്രീ പുരുഷ അസമത്വത്തെ സ്വന്തം അനുഭവത്തിൽ നിന്നു സംസാരിച്ചപ്പോൾ ഒട്ടുമിക്ക വീടുകളിലെയും അമ്മമാർ കറിയിലെ കുടം പുളിയും മീൻ തലയും കഴിച്ച് മുഴുത്ത കഷ്ണങ്ങൾ കുടുംബനാഥനും മുതിർന്ന ആൺമക്കൾക്കും നൽകുന്ന സമൂഹത്തിലെ പുരുഷന്മാർ റിമയെ കളിയാക്കിയും ആക്ഷേപിച്ചും രസിച്ചു. അവർ പറഞ്ഞത് മനസ്സിലാക്കണമെങ്കിൽ സ്വന്തം വീട്ടിലോ അല്ലെങ്കിൽ അയല്പക്കത്തെ ചേച്ചിമാരോടോ ഇതിനെ പറ്റി ഒന്ന് ചോദിച്ചു നോക്കിയാൽ മതിയായിരുന്നു.

പൊതുവെ ഫെമിനിസത്തോടും പുരോഗമന ചിന്തകളോടും വെറുപ്പുള്ള ഈ കൂട്ടരുടെ മറ്റൊരു പ്രധാന ശത്രു ആണ് ഡോ. വിവേക് ബാലചന്ദ്രൻ എന്ന മല്ലു അനലിസ്റ്റ്. പക്ഷെ അദ്ദേഹത്തെ കടന്നാക്രമിക്കാൻ കഴിയുന്ന ഒരു വിഷയം അവർക്ക് ലഭിച്ചിട്ടില്ലായിരുന്നു. ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമ എന്നാൽ വിമർശനങ്ങൾക്ക് അതീതമാണെന്ന് ചിന്തിക്കുന്നവരുടെ സൈബർ ബുള്ളിയിങ്ങിന്റെ നിലവാരം മനസ്സിലാക്കാമല്ലോ. ഭർത്താവ് മരിക്കുമ്പോൾ ഉർവശി കരയുന്ന രംഗത്ത് സംവിധായികയുടെ യാതൊരു ക്രിയേറ്റിവ് ഇൻപുട്ടും ഇല്ല എന്ന് പറയുമ്പോൾ ഉർവശി കരയുക അല്ലാതെ അവിടെ ‘നേനു പക്കാ ലോക്കൽ’ പാട്ട് ഇട്ട് ഐറ്റം നമ്പർ കളിക്കണോ എന്ന് ചോദിക്കുന്നത് എത്രത്തോളം ബാലിശമായ ചോദ്യമാണ് ! സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ നിന്നും ഇതുവരെ അപ്ഗ്രേഡ് ചെയ്യപ്പെടാത്ത അത്തരം കമന്റുകൾ മറുപടിയേ അർഹിക്കുന്നില്ല.

മല്ലു അനലിസ്റ്റ് പറഞ്ഞ ഒരു കാര്യം മരണ സീൻ പ്രഡിക്റ്റബിൾ ആണെന്ന് ആയിരുന്നു. അത് ശെരിയല്ലേ. അച്ഛന്റെ മരണ വാർത്ത അറിഞ്ഞിട്ടും വൈകി വരുന്ന മകനോട് അമ്മ എങ്ങനെ ആയിരിക്കും പെരുമാറുക എന്ന് സ്കൂൾ ലെവലിൽ നിന്ന് അപ്ഗ്രേഡ് ചെയ്യപ്പെട്ടവർക്ക് മനസിലാവും. അത് കാണിക്കാൻ പാടില്ലായിരുന്നു എന്ന് മല്ലു അനലിസ്റ്റ് പറഞ്ഞ വാചകം അദ്ദേഹത്തിന്റെ വീഡിയോയിലെ ഏത് മിനിറ്റിലാണ് പറഞ്ഞിരിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം. പ്രെഡിക്റ്റബിൾ ആയ ആ സീൻ വലിച്ചു നീട്ടിയതും അത് തിരക്കഥയുടെ പോരായ്മയാണെന്നും എന്നാൽ അഭിനേതാക്കൾ കഴിവുള്ളവരായതുകൊണ്ട് അത് ആസ്വാദനത്തെ ബാധിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

സിനിമ ചെയ്യുക എന്നത് ഒരു ബിസിനസ്സും സിനിമ ഒരു പ്രോഡക്റ്റും പ്രേക്ഷകർ കസ്റ്റമേഴ്സും ആണ്. പ്രോഡക്റ്റ് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാൻ ഏതൊരു കസ്റ്റമർക്കും അവകാശം ഉണ്ട്. അല്ലാതെ ഞാൻ റിവ്യൂ ഇട്ടാൽ അത് പ്രോഡക്റ്റ് ഉണ്ടാക്കുന്ന കമ്പനിയെ ചിലപ്പോ നെഗറ്റീവ് ആയി ബാധിക്കും, അതുകൊണ്ട് മിണ്ടാതെ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്നവർ അല്ലല്ലോ നമ്മൾ. വളരെ ആരോഗ്യകരമായി വിമർശനം ഉന്നയിക്കുന്നതിൽ ഒരു തെറ്റുമില്ല.

Soorarai pottru നല്ലൊരു വാണിജ്യ സിനിമയാണ്. പക്ഷെ അതിൽ ധാരാളം ക്ളീഷേകളും ഉണ്ട്. കർഷകരുടെ പ്രശ്നങ്ങൾ, കോർപ്പറേറ്റ് വില്ലൻ, മോട്ടിവേഷൻ നൽകുന്ന ഭാര്യ, രക്ഷകനാവുന്ന നായകൻ അങ്ങനെ ക്ളീഷേകൾ ഉണ്ട്. എന്നാൽ അഭിനയ മികവും സ്ക്രീൻ പ്രെസൻസും ക്യാമറ കാഴ്ചകൾ ഒക്കെ കൊണ്ടു ആ ക്ളീഷേകൾ അരോചകമാവാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോയി. മല്ലു അനലിസ്റ്റിനെ ഇതിന്റെ പേരിൽ വിമർശനത്തിനപ്പുറം കടന്നാക്രമിക്കുന്നതും പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ഹേറ്റേഴ്‌സ് കൂട്ടമാണ്. സൈബർ ബുള്ളിയിങ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടില്ല എന്ന് മനസിലാവുന്നവർ മനസിലാവാത്തവർക്ക് പറഞ്ഞു മനസിലാക്കി കൊടുത്താൽ ഉപകാരം ആയിരുന്നു.

#മല്ലുഅനലിസ്റ്റിനൊപ്പം #malluanalyst
#SooraraiPottru