Ajay Balachandran ന്റെ കുറിപ്പ്

എങ്ങനെയും ജനസംഖ്യവർദ്ധിപ്പിച്ച് ലോകം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായിട്ടാണ് മുസ്ലീങ്ങൾ നടക്കുന്നത് എന്ന ആരോപണം ഒരു സംഘി പ്രചാരണായുധമാണ്. മുസ്ലീങ്ങളുടെ അടിസ്ഥാന വികാരം കുട്ടികളെ പെറ്റുകൂട്ടലാണ് എന്നാണ് സംഘികൾ അടിയുറച്ച് വിശ്വസിക്കുന്നത് എന്ന് ചില മെസേജുകളിൽ നിന്ന് തോന്നിപ്പോവും. സെൻ കുമാർജി ഒക്കെ പറയുന്നത് കേട്ടിട്ടില്ലേ? ഇത്തരമൊരു മെസേജ് ഇപ്പോൾ കിട്ടിയതേയുള്ളൂ. ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ നാലഞ്ചെണ്ണം കിട്ടി. ഇക്കാര്യത്തിൻ്റെ വസ്തുത പറഞ്ഞ് ബിജെപിക്കാരെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്. [ഞാൻ ശ്രമിച്ച് നോക്കി പരാജയപ്പെട്ടിട്ടുണ്ട്.] എന്തായാലും ചില കാര്യങ്ങൾ പറയാം.

ഒരു രാജ്യത്തെ ഫെർട്ടിലിറ്റി റേറ്റ് 2.1 ആണെങ്കിൽ ശരാശരി ആയുസ്സ് വർദ്ധിക്കാത്തിടത്തോളം കാലം ജനസംഖ്യ വർദ്ധിക്കില്ല എന്നതാണ് ഒരു തത്ത്വം. 2.1 ഫെർട്ടിലിറ്റി റേറ്റ് എന്ന സാങ്കേതിക പ്രയോഗം കേട്ട് പേടിക്കേണ്ട, സംഗതി സിമ്പിളാണ്. ഒരു രാജ്യത്തെ സ്ത്രീകൾ ജീവിതകാലത്ത് ശരാശരി എത്ര കുട്ടികളെ പ്രസവിക്കുന്നു എന്നതാണ് ഇത്. 10 സ്ത്രീകൾക്ക് 21 കുട്ടികളാണുള്ളതെങ്കിൽ ഫെർട്ടിലിറ്റി റേറ്റ് 2.1 ആണ്. ഈ 21 കുട്ടികളിൽ [ശരാശരി] ഇരുപത് പേർ (ഇതിൽ പകുതി സ്ത്രീകളാണല്ലോ?) പ്രായപൂർത്തിയെത്തി ദാമ്പത്യത്തിലേർപ്പെട്ട് അടുത്ത തലമുറയിൽ 21 കുട്ടികളുണ്ടാവും എന്നതാണ് തത്ത്വം. മരിച്ചുപോവുകയോ വിവാഹം കഴിക്കാതിരിക്കുകയോ കുട്ടികളുണ്ടാകാതിരിക്കുകയോ ഒക്കെ കാരണമാണ് 2 എന്ന ഫെർട്ടിലിറ്റി റേറ്റിന് പകരം 2.1 ആവുന്നത്.
ഇനി രണ്ട് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളുടെ ഉദാഹരണമെടുക്കാം. ഒരു ഷിയ ഭൂരിപക്ഷ രാജ്യവും ഒരു സുന്നി ഭൂരിപക്ഷ രാജ്യവുമാണ് ഉദാഹരണമായി എടുത്തിരിക്കുന്നത്.

  1. ഇറാൻ: [ഒരു ഷിയ ഭൂരിപക്ഷ രാജ്യം]

1989- ൽ ഇറാഖുമായുള്ള യുദ്ധം തീർന്നശേഷം ജനസംഖ്യാവർദ്ധനവ് അന്നത്തെ രീതിയിൽ തുടർന്നാൽ ജനങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വിദ്യാഭ്യാസവും പാർപ്പിടവും തൊഴിലും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഗവണ്മെൻ്റിന് സാധിക്കാതെ വരും എന്ന വസ്തുത ഭരണകൂടത്തിന് ബോധ്യം വന്നു. ഈ ഘടകങ്ങളൊക്കെ പരിഗണിച്ച് രണ്ട് കുട്ടികളുള്ള കുടുംബമാണ് ഇസ്ലാം മതം താല്പര്യപ്പെടുന്നത് എന്ന് ഭരണകൂടം പ്രസ്താവിച്ചു.

അന്ന് ഇറാനിൽ ഒരു ശരാശരി സ്ത്രീ 6 കുട്ടികളെ പ്രസവിക്കുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ 8.1 ആയിരുന്നു ഫെർട്ടിലിറ്റി റേറ്റ്!! ഇത് 2011 ഓടെ 4 ആയി കുറയ്ക്കുക എന്നതായിരുന്നു ആസൂത്രകരുടെ ലക്ഷ്യം. പക്ഷേ 2000 ഓടെ തന്നെ ഫെർട്ടിലിറ്റി റേറ്റ് 2 ആയി മാറി!! ഒരൊറ്റ തലമുറ കൊണ്ട് ആറും എട്ടും കുട്ടികളെ പ്രസവിക്കുന്നതിന് പകരം സ്ത്രീകൾ ശരാശരി 2 കുട്ടികളെ പ്രസവിക്കാൻ ആരംഭിച്ചു. [ഈ മാറ്റം യൂറോപ്പിലെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ കൊണ്ടാണ് വന്നത് എന്നോർക്കുക]

പദ്ധതി വൻ വിജയമായത് കാരണം (ഇറാനിലെ ജനസംഖ്യ വർദ്ധിക്കുന്നതിന് പകരം ഈ നിലയിൽ പോയാൽ കുറയാൻ സാദ്ധ്യതയുണ്ട്) 2014-ന് ശേഷം ജനസംഖ്യാനിയന്ത്രണത്തിന് ചിലവഴിക്കുന്ന തുക കുത്തനേ വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടുതൽ കുട്ടികളുള്ള വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഇപ്പോൾ ഇവിടെ ഇറങ്ങുന്നുണ്ട്!! (ചിത്രം കാണുക – മൂന്നോ നാലോ കുട്ടികളുള്ള കുടുംബങ്ങളെ കൂടുതൽ സന്തോഷമുള്ള കുടുംബങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്)

  1. ബംഗ്ലാദേശ്: [ഒരു സുന്നി മുസ്ലീം ഭൂരിപക്ഷ രാജ്യം]

ഇറാനിലെപ്പോലെ മതപരമായ ഒരു പ്രേരണയും കൂടാതെ തന്നെ ബംഗ്ലാദേശിലെ ഫെർട്ടിലിറ്റി റേറ്റ് ഇപ്പോൾ 2.1 എത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ഉദാഹരണങ്ങളുണ്ട്!! ഈ രണ്ട് രാജ്യങ്ങളിലും പണ്ട് ഇന്ത്യയിൽ നടന്നതുപോലെ ആൾക്കാരെ ഓടിച്ചിട്ട് പിടിച്ച് ജനനനിയന്ത്രണ ശസ്ത്രക്രീയ നടത്തിയിട്ടല്ല ഈ മാറ്റമുണ്ടായത്. സർക്കാറിന് ജനനനിയന്ത്രണ പോളിസി ഉണ്ടോ ഇല്ലയോ എന്നതിനേക്കാൾ നാട്ടിൽ സ്ത്രീകൾക്ക് എത്രത്തോളം വിദ്യാഭ്യാസമുണ്ട് എന്നതാണ് ഫെർട്ടിലിറ്റി റേറ്റിനെ കൂടുതൽ സ്വാധീനിക്കുന്നത്!

ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ ഇറാനിനേക്കാളും ബംഗ്ലാദേശിനേക്കാളും ഉയർന്ന ഫെർട്ടിലിറ്റി റേറ്റാണ്. കേരളത്തിലെ മുസ്ളീങ്ങളേക്കാൾ ഉയർന്ന ഫെർട്ടിലിറ്റി റേറ്റാണ് ഉത്തർപ്രദേശിലെ ഹിന്ദുക്കൾക്ക്. 2021-ലെ സെൻസസ് അനുസരിച്ച് 2011-ലെ ഫെർട്ടിലിറ്റി റേറ്റിനേക്കാൾ കാര്യമായ കുറവ് കേരളത്തിലെ മുസ്ലീങ്ങൾക്കുണ്ടാവും എന്നൊരു പ്രവചനവും ഇരിക്കട്ടെ. നോക്കാമല്ലോ?ഇക്കൂട്ടത്തിൽ ഒരു ചോദ്യം കൂടി ചോദിക്കട്ടെ.നിങ്ങളുടെ അറിവിലുള്ള 40-45 വയസ്സിൽ താഴെ പ്രായമുള്ള എത്ര മുസ്ലീം ദമ്പതിമാർക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്? എൻ്റെ സർക്കിളിൽ – എൻ്റെ ഓർമയിൽ – ഒറ്റ കുടുംബം മാത്രമാണുള്ളത്. ഒരു കുട്ടി മാത്രമുള്ള രണ്ടുമൂന്ന് മുസ്ലീം കുടുംബങ്ങളുമുണ്ട്!!

You May Also Like

രാമന്‍ മാംസാഹാരിയെന്ന് രാമായണത്തിൽ പല ശ്ലോകങ്ങളിലും വിവരിക്കുന്നു, സസ്യാഹാരം ഹൈജാക്കിംഗ് പ്രചാര വേല

ഭാരത ഭക്ഷ്യ സംസ്കാരം വെജിറ്റേറിയൻവാദികൾ പ്രചരിപ്പിക്കുന്ന പോലെയുള്ള ഒന്നാണോ? തീർച്ചയായും അല്ല. അയിത്തം സംസ്കാരം എന്ന് പ്രചരിപ്പിക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷത്തിന്റെ മറ്റൊരു ഹിന്ദു ഹൈജാക്കിംഗ് പ്രചാര വേല മാത്രമാണ് ഈ വെജിറ്റേറിയൻ സംസ്കാരവാദവും.

കേരളത്തിൽ പോലും വനവിസ്തൃതി വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ, അപ്പോഴാണ് പരിസ്ഥിതിക്കാരുടെ രോദനം

‘പരിസ്ഥിതി മെരിച്ചു” എന്ന് പറഞ്ഞാൽ കേരളത്തിൽ കയ്യടിക്കുന്ന ഒരു മധ്യവർഗ്ഗ പൊതുബോധമുണ്ട്. പരിസ്ഥിതിക്ക് വേണ്ടി ഒരു ദയയും ഇല്ലാതെ കരയുക

സവർക്കർ മാത്രമല്ല വാജ്പേയിയും സായിപ്പിന് മാപ്പെഴുതി നൽകി ഓടി രക്ഷപെട്ടു; ഒറ്റുകാരനായി, വെളിപ്പെടുത്തി രാംപുനിയാനി

ആർഎസ്എസ് സൈദ്ധാന്തികൻ സവർക്കറെ കൂടാതെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയവരിൽ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയും ഉണ്ടെന്ന് പ്രമുഖ ചരിത്ര

ഓക്സിജൻ ഇല്ലാത്തതിനാൽ കുട്ടികൾ മരിക്കുന്നു എന്ന് പറഞ്ഞ ഡോക്ടറെ തുറങ്കടലടച്ചവർക്ക്

2017 ൽ ആണ് ഡോ. കഫിൽ ഖാൻ ജോലി ചെയ്യുന്ന യു.പി.യിലെ ഗോരഖ്പൂരിലെ BRD മെഡി:കോളേജിൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ചത്