ബോളിവുഡ് ബോക്സോഫീസിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം കൂടി വേണ്ടി വരുമെന്ന് അജയ് ദേവ്ഗണ്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
84 SHARES
1007 VIEWS

മലയാളത്തിൽ വൻവിജയം നേടിയ ദൃശ്യം സീരീസിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചത് അജയ് ദേവ്ഗൺ ആയിരുന്നു. ദൃശ്യം 2 ഹിന്ദിയിൽ ഇപ്പോൾ അഭൂതപൂർവ്വമായ വിജയമാണ് നേടുന്നത്. 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ് ചിത്രം. അജയ് ദേവ്ഗണിനൊപ്പം തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം തുടർപരാജയങ്ങളിലൂടെ ശോഭ നഷ്ടപ്പെട്ട ബോളിവുഡിന് വലിയൊരു ആശ്വാസമാകുകയാണ്. ദൃശ്യത്തിന്റെ വിജയത്തെ കുറിച്ചും ബോളിവുഡ് പ്രതിസന്ധിയെ കുറിച്ചും പ്രതികരിക്കുകയാണ് ഇപ്പോൾ അജയ് ദേവ്ഗൺ. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം. എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തിങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്.വലിയ കാര്യങ്ങള്‍ നടപ്പിലാക്കുകയും ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരെക്കുറിച്ചുള്ള സിനിമകള്‍ ചെയുകയും വേണം. . ആരാലും അറിയപ്പെടാത്ത അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അവരുടെ ത്യാഗങ്ങള്‍ അന്നത്തെ കാലത്ത് മാത്രമല്ല ഇന്നും പ്രസക്തമാണ്. അവര്‍ ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിയവരാണ് . അത്തരത്തിലുളള ചില കഥകളുടെ ജോലിയിലാണിപ്പോൾ ” – അജയ് ദേവ്ഗണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.