അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ഗാനം പുറത്തുവിട്ടു. ‘ഭോലാ’യിലെ ‘ദില്‍ ഹേ ഭോലാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയാവുന്നത് അമലാ പോളാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഭോല.ചിത്രത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭോലാ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അസീം ബജാജാണ്.ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദീപക് ഡോബ്റിയൽ, ഗജ്റാജ് റാവു, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

 

Leave a Reply
You May Also Like

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

കുരുതി അഭിനേതാക്കളുടെ പ്രകടനം കൊണ്ടും അതിലെ രംഗങ്ങൾ കൊണ്ടും നമ്മുടെ മനസുകളെ വളരെ അസ്വസ്ഥമാക്കുന്ന ഒരു…

ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇഷ്ടരാഗം”

ഇഷ്ടരാഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ…

ഏലിയൻ ആയി അനാർക്കലി മരയ്ക്കാർ, ‘ഗഗനചാരി’ ട്രെയിലർ

“ഗഗനചാരി” ട്രെയിലർ. ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന…

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ ജോ ആൻഡ് ജോയ്ക്ക്…