അജയ് പള്ളിക്കര
എത്രയും ബഹുമാനപ്പെട്ട കോര സാറിന്, അനിയച്ചാരുടെ കാല് പോക്കാ. ഒരു രണ്ടു മാസമെങ്കിലും കിടന്നാലെ ഒക്കൊള്ളുന്നാ തോന്നുന്നേ. മരുന്ന് വെച്ച് പാറ പൊട്ടിക്കാൻ നോക്കി. പൊട്ടിയത് അവന്റെ കാലിന്റെ എല്ലാ. എന്നാ ചെയ്യാനാ…കൃഷി ഉടനെ ചെയ്തില്ലെങ്കിൽ അവനും ഭാര്യയും മകനും കുടിവെള്ളമില്ലാതെ ചാവും എന്ന സ്ഥിതിയാ, അതുകൊണ്ട് കുറച്ചു ദിവസം ഞാനിവിടെ നിന്നാലോ എന്നാലോചിക്കാ. പിന്നെ നമ്മുടെ ആന്റപ്പനും, കുട്ടപ്പായിയും, മൊയ്തീനും അവിടെ എന്നാ എടുക്കുവാ. അവരെ കുറച്ചു ദിവസം ഇങ്ങോട്ട് അയച്ചിരുന്നേൽ ഞങ്ങൾക്ക് ഒരു സഹായം ആയേനെ. ഒക്കുമെങ്കിൽ വട്ട ചിലവിനു പത്ത് അയ്യായിരം രൂപ അയച്ചാൽ വലിയ ഉപകാരം, എന്ന് സ്വന്തം ചാണ്ടികുഞ്ഞ്.
1998 ൽ ലാൽജോസിന്റെ സംവിധാനത്തിൽ മലയാളത്തിന് എന്നും ഓർമിപ്പിക്കാൻ സമ്മാനിച്ച ഒരു മറവത്തൂർ കനവ് എന്ന സിനിമ. കഥ കൊണ്ടും, കാഴ്ച്ച കൊണ്ടും, കഥാ പാത്രങ്ങൾ കൊണ്ടും, എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച സിനിമ.സിനിമ പോലെ തന്നെ അത്രയും ഇഷ്ട്ടം ഇതിലെ ഓരോ പാട്ടുകളും ആയിരുന്നു. വിദ്യാസാഗറിന്റെ മ്യൂസിക് തന്നെയാണ് അതിന് കാരണവും.
1 :Kanninila
2 :Karunaamayane
3 :Mohamaay
4 :Pandengadee Nattil
5 :Sundariye Sundariye
6 :Thaarakkoottam
7 :Thinkalkkuri
എല്ലാ പാട്ടുകളും ഇഷ്ട്ടം തന്നെയാണ്. എങ്കിലും കൂടുതൽ ഇഷ്ട്ടം “Sundariye Sundariye ” എന്ന് തുടങ്ങുന്നത് തന്നെ. അതിന്റെ തുടക്കം കേൾക്കുമ്പോഴേ രോമാഞ്ചം ഉളവാക്കുന്ന തരത്തിൽ അത്രയും ഇഷ്ട്ടം….
ഒരു നാട് മൊത്തം അയ്യാളെ തെറ്റുകാരൻ എന്ന് വിശ്വസിച്ചു. എല്ലാവരും അയ്യാളെ ആ കണ്ണ് കൊണ്ട് നോക്കി നിന്നു. ആ സത്യം അയ്യാൾ എല്ലാവരെയും ബോധ്യപ്പെടുത്തി അവസാനം നമ്മളെയും.കഥയിലൂടെ നമ്മൾ മുഴുകി ചേർന്ന് കണ്ടിരിക്കുമ്പോൾ അവരുടെ സന്തോഷവും, വേദനയും, ദുഃഖങ്ങളും എല്ലാം നമ്മളുടേതും കൂടി ആയി മാറുകയായിരുന്നു.കോമഡിയും കഥയോടൊപ്പം കൊണ്ട് പോകുവാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരുപാട് രംഗങ്ങൾ ഇന്നും പ്രിയപ്പെട്ടത് തന്നെയാണ്.
Mammootty, Sreenivasan, Biju Menon, Divyaa Unni, Nedumudi Venu, Kalabhavan Mani, Sukumari, Mohini, Oduvil Unnikrishnan, Meghanadhan, James, Augustine , Baburaj,Sadiq അങ്ങനെ നിരവധി കഥാപാത്രങ്ങൾ അവരവർക്ക് കിട്ടിയ വേഷങ്ങൾ ജീവിച്ചു കാട്ടി തരുകയും ഓർക്കും വിധത്തിൽ പ്രകടനം കാഴ്ച്ച വെക്കാനും കഴിഞ്ഞിട്ടുണ്ട്.
Michel ഉം Mery യും സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ സ്ഥലം വാങ്ങുന്നതും, സ്ഥലത്തെ വെള്ളത്തിന്റെ ഉറവ ആരും കാണാതെ അടക്കുന്നതും, ശ്രീനിവാസൻ, നെടുമുടിവേണു കോമ്പിനേഷൻ സീനുകളും, കോമഡികളും,അനിയന് പരിക്ക് പറ്റിയതോടെ ചേട്ടൻ ചാണ്ടി വരുന്നതും,അവിടെ ഉണ്ടാകുന്ന തർക്കങ്ങളും, വാശിയും, തല്ല് കഴിഞ്ഞുള്ള ഓട്ടവും, പച്ച മുട്ട കഴിപ്പും,കോഴിയെ കൊല്ലുന്നതും,തൂങ്ങാനുള്ളത് അറുക്കുന്നതും,ചാണ്ടിയുടെ കൂട്ടുകാരന്മാർ വരുന്നതും, പാത്രങ്ങൾ എറിയുന്ന കോമഡിയും, വണ്ടിക്ക് വട്ടം ചാടിയുള്ള സീനും ആക്ഷൻ രംഗങ്ങളും,ചാണ്ടിയോട് ആനിക്ക് തോന്നുന്ന പ്രണയവും,
വാഴ കൃഷി നശിപ്പിക്കുന്നതും അത് പിടി കൂടുന്നതും, ശേഷം ഉള്ള രംഗങ്ങളും അങ്ങനെ അങ്ങനെ ഒരു മറവത്തൂർ കനവ് കനവ് പോലെ ഇന്നും മനസ്സിൽ ഒരറ്റത്തു തന്നെ ഇരിപ്പുണ്ട്.
കോര സർ ആരാണെന്ന് പോലും കാണിക്കാതെ അയാളോടുപ്പം ബഹുമാനവും, ആ കഥാപാത്രവും അങ്ങനെ ഒരാളുണ്ടെന്ന് നമ്മുടെ ഉള്ളിൽ തോന്നിപ്പിച്ച സിനിമ.(അങ്ങനെ ഒരാളുണ്ടെങ്കിൽ അതിൽ ആരെ കാസ്റ്റ് ചെയ്യും 🤔)ഇതിന് ശേഷം വന്ന സുന്ദര കില്ലാടിയിലും ഈ സിനിമയിലും കണ്ട ഒരേ പോലെയുള്ള സീൻ പാറ പൊട്ടിക്കുമ്പോൾ പൊട്ടില്ലെന്ന് കരുതി അടുത്തേക്ക് വരുമ്പോൾ പെട്ടെന്ന് പൊട്ടുന്നത്.
(ഇതുപോലെത്തെ സീൻ മറ്റു ഏതെങ്കിലും സിനിമകളിൽ ഉണ്ടോ 🤔)മറവത്തൂരിൽ വില്ലന്മാരുടെ ശല്യം ഇനിയും ഉണ്ടായേക്കാം. ബാബുരാജും ,മേഘനാഥനും പക ഇപ്പോഴും ഉണ്ട്. തെറ്റ് ഉണ്ടാക്കാൻ മരുതും പളനിച്ചാമിയും തക്കം പാത്തു തന്നെ നിൽക്കുന്നുണ്ട്, പുതിയ പാർട്ടി വളർത്തി കൊണ്ടുവരാനും രൂപപ്പെടുത്താനും ചാണ്ടിയുടെ കൂട്ടുകാരന്മാർ വണ്ടി ഇറങ്ങുന്നുമുണ്ട്, കഴിയാതെ പോയ പ്രണയം വീണ്ടും തുടങ്ങാൻ ആനിയുടെ മുഖത്തെ സന്തോഷം മതി, (അന്നേ ആലോചിച്ചിരുന്നേൽ ഇതിനൊരു സെക്കന്റ് പാർട്ടിനുള്ള വക ഉണ്ടായിരുന്നില്ലേ 🤔)
സ്നേഹപൂർവ്വം
അജയ് പള്ളിക്കര