അജയ് പള്ളിക്കര

പത്ത് നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ്, അന്ന് ഭരിച്ചിരുന്ന പ്രതാഭശാലിയായ കാർന്നൊർ ഉണ്ടായിരുന്നു.അവർ തഞ്ചാവൂരിൽ നിന്നും ഒരു നൃത്തക്കാരിയെ കൊണ്ട് വന്ന് താമസിപ്പിച്ചു. നാഗവല്ലി എന്നായിരുന്നു ആ തമിഴത്തിയുടെ പേര്.തമിഴത്തി രാമനാഥൻ എന്ന പേരുള്ള നൃത്തക്കാരനുമായി പ്രേമത്തിലായിരുന്നു.
ഒരുദിവസം കാർന്നൊർ ഈ രഹസ്യങ്ങൾ ഒക്കെ അറിഞ്ഞു. അന്ന് നാഗവല്ലിയെ തേക്കിനിയിൽ വെച്ച് വെട്ടിക്കൊന്നു.8 ആം ദിവസം ദുർഗാഷ്ടമി രാത്രിയിൽ നാഗവല്ലിയുടെ പ്രേതാന്മാവ് കാർന്നോരെ കൊല്ലാൻ അകത്ത് വരെ കയറിച്ചെന്നു. പക്ഷെ രക്ഷപ്പെട്ടു.

അതിൽ പിന്നെ നാഗവല്ലിയുടെ പ്രേതാന്മാവ് തീരാപകയുമായി അലഞ്ഞു നടക്കാൻ തുടങ്ങി.1993 ൽ ഡിസംബർ 25 ന് റീലിസ് ചെയ്ത മലയാള സിനിമ മണിച്ചിത്രത്താഴ് . കണ്ടാലും കണ്ടാലും മതിവരാത്ത എന്നാൽ അത്രമേൽ പ്രിയപ്പെട്ട ഒരു എവർഗ്രീൻ ക്‌ളാസിക് സിനിമ. സംവിധാനം – ഫാസിൽ,  സ്ക്രീൻ പ്ലേ – മധു മുട്ടം,  ഹിന്ദി, തമിഴ്, മലയാളം മൂന്ന് ഭാഷകളിലായി ഇറക്കിയ സിനിമ. സിനിമയെ കുറിച്ച് പറയുന്നതിന് മൂൻപ് സിനിമയുടെ സംഗീതത്തെ കുറിച്ച് എന്തായാലും പറയണം. കാരണം അതിലെ ഗാനങ്ങൾ ഇഷ്ടമില്ലാത്തവർ ഉണ്ടാവാൻ ചാൻസ് കുറവാണ്.

Music : MG Radhakrishnan,
Score :Thattil Antony Johnosn.

1 :Akkuthikku
2 :Kumbam Kulathil Das
3 :Oru Murai Sujatha &Yesudas Chithra
4 :Palavattom Pookkalam
5 :Pazhamthamizh
6 :Uthunga Shailangal Poem
8 :Varuvanillarumee

പ്രിയപ്പെട്ടതും അല്ലാത്തതുമായ ഗാനങ്ങൾ സിനിമയിൽ ഉള്ളത് കൊണ്ട് എനിക്ക് പ്രിയപ്പെട്ടത് ” Palavattom Pookkalam ” എന്ന് തുടങ്ങുന്ന ഗാനമാണ്. ഒരുപാട് തവണ ഈ പാട്ട് കേൾക്കുകയും ഒപ്പം ഒരുപാട് ഓർമകളിലേക്ക് നമ്മെ കൊണ്ടുപോകാനും കഴിയുന്ന ഒരു പാട്ട് തന്നെയായിരുന്നു. ഇതിൽ ഫേമസ് ആയ പാട്ടുകളും ഇപ്പോഴും കേട്ടാൽ കേട്ടിരിക്കുന്ന പാട്ടുകൾ തന്നെയായിരുന്നു. ഇന്ന് ഈ സിനിമ ഇറങ്ങിട്ടു 29 വർഷങ്ങൾ ആയി എന്ന് പറയുമ്പോൾ 29 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സിനിമ ഓർത്ത് വെക്കണമെങ്കിൽ അത്രത്തോളം നമ്മുടെ മനസ്സുകളിൽ ഈ സിനിമക്ക് ആഴം അപ്പോഴും ഇപ്പോഴും ഉണ്ട് എന്നത് തന്നെയല്ലേ അർത്ഥം.

തുടക്കം മുതൽ അവസാനം വരെയും ആ കഥയെയും കഥാപാത്രങ്ങളെയും നമ്മുടെ മനസ്സിൽ ഇടം പിടിക്കത്തക്ക വിധത്തിൽ എടുക്കാനും, കാഴ്ച്ചവെക്കാനും, അതിലെ സംഭാഷങ്ങൾ, ഓരോ സീനുകൾ ഓർമകളിലേക്ക്, ഓർത്ത് ചിരിക്കാൻ വണ്ണം കഴിവുള്ളത് തന്നെയായിരുന്നു എന്ന് അന്നും ഇന്നും നമ്മൾ മനസ്സിലാക്കിയിട്ടുള്ളതാണ്.മാടമ്പിള്ളിയുടെ യഥാർത്ഥ മനോരോഗി ശ്രീദേവി അല്ല എന്നും അത്‌ ഗംഗ ആയിരുന്നെന്നും എല്ലാവർക്കും ബോധ്യപ്പെടുത്തിയ സിനിമ, നാഗവല്ലിയുടെ നടക്കാതെ പോയ പക എരിഞ്ഞു തീർന്ന സിനിമ,യഥാർത്ഥ മനോരോഗിയെ കണ്ടെത്താൻ നകുലന്റെ കൂട്ടുകാരൻ സണ്ണി അവതരിച്ച സിനിമ, സണ്ണിയെ മനസ്സിലാകാത്ത കുടുംബക്കാർക്ക് അവരുടെ എല്ലാം എല്ലാം ആയ ബ്രഹ്മദത്തൻ തന്നെ മനസ്സിലാക്കി കൊടുത്ത സിനിമ.

അങ്ങനെ പറഞ്ഞു വന്നാൽ ഒരു തലക്കൽ തൊട്ട് അവസാനം വരെ ഒരുപാട് ഒരുപാട് കാര്യങ്ങൾ പറയാൻ ബാക്കിയുള്ള സിനിമകളിൽ ഒന്ന്.കഥാപാത്രങ്ങൾ കൊണ്ടും കഥ കൊണ്ടും മലയാള സിനിമയെ വാനോളം പൊക്കിയ സിനിമ.ശോഭനയുടെ പ്രകടനവും,കുതിര വട്ടം പപ്പു,ഇന്നസെന്റ്,നെടുമുടി വേണു, KPAC ലളിത,സുധീഷ്,ഗണേഷ് കുമാർ etc എന്നിവരുടെ കോമഡികളും ഒപ്പം നല്ലൊരു ത്രേഡിനെ അവസാനം വരെ കൊണ്ടുപോകാനും അതിലേക്ക് അതിന്റെ പൂർണതയിലേക്ക് ഒരുപാട് കഥാപാത്രങ്ങളെ കൊണ്ട് വരാനും അത്‌ ഫിനിഷിങ് ആക്കുവാനും എല്ലാം അവസാനം കലങ്ങി തെളിഞ്ഞു സന്തോഷത്തോടെ അവസാനിപ്പിക്കാനും എല്ലാം സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

അതെല്ലാം നല്ല രീതിയിൽ പൂർണതയോടെ ആയത് കൊണ്ട് തന്നെയാണ് ഇന്നും ഈ സിനിമയെ ഓർക്കുവാനും അതിലെ ഗാനങ്ങൾ ആയാലും രംഗങ്ങൾ ആയാലും, മേക്കിങ് ആയാലും, ബാക്ഗ്രൗണ്ട് ആയാലും, മോഹനലിന്റെയും, സുരേഷ് ഗോപിയുടെയും പ്രകടനം ആയാലും, ഇന്റർവെൽ പഞ്ച് എല്ലാം ഓരോ ഡയലോഗ് പോലും ഇന്നും നമ്മുടെ എല്ലാം മനസ്സിൽ തങ്ങി നിൽക്കാൻ കേൾപ്പുള്ളത് ആയി മാറിയത് സിനിമയുടെ വിജയം.

 

Leave a Reply
You May Also Like

ഒരു റോബോട്ടിന്റെ പിറന്നാള്‍ ആഘോഷം !!!

ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല.

അങ്ങനെ 2 പെൺ വാമ്പയറുകൾക്ക് ഒപ്പം അടിച്ച് പൊളിച്ച് നടക്കുന്ന ഡ്രാക്കുളയെ ഒതുക്കാൻ പ്രഭു വന്നു

ഹണിമൂൺ ആഘോഷിക്കാൻ ട്രാൻസിൽവാനിയയിൽ എത്തിയതാണ് റോയിയും ഭാര്യയും. വലിയ നോമ്പ് ആയത് കൊണ്ട് റോയി ആകെ ബോറടിച്ച് ഇരിക്കുകയാണ്. നോമ്പ് പിടിചോണ്ട്

മുകുന്ദേട്ടന്‍ സുമിത്രെ വിളിക്കുന്നു

അയാള്‍: ഹലോ, അവള്‍  : ഹലോ ങ്ങ, അയാള്‍: എപ്പോ എത്തി. അവള്‍  : ഞാനിപ്പോള്‍…

പൊട്ടിച്ചി (കഥ)

പൊട്ടിച്ചി മാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം