അന്യൻ എന്ന സിനിമ നമ്മെ പഠിപ്പിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
691 VIEWS

അന്യൻ സിനിമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം….

അജയ് പള്ളിക്കര

2005 ജൂൺ 17 ന് റിലീസ് ചെയ്ത ഒരു തമിഴ് സിനിമ.അത്‌ കാത്തിരുന്നത് എക്കാലത്തെയും ജനമനസ്സുകളിൽ ഇടം നേടിയെടുക്കാൻ കെൽപ്പുള്ള ഒരു സിനിമയായിരിക്കും എന്ന് ആരും ഓർത്തില്ല.വിക്രം വിവിധ ഗേറ്റപ്പുകളിൽ എത്തിയ സിനിമ, ഷങ്കർ സംവിധാനം ചെയ്ത സിനിമ ഹാരിസ് ജയരാജിന്റെ മ്യൂസിക് അങ്ങനെ സിനിമയിലേക്ക് ആകർഷിക്കാൻ ഒരു പ്രേക്ഷകന് എന്താണോ വേണ്ടത് അതെല്ലാം അടിഞ്ഞുകൂടിയ സിനിമ. അത്‌ വീണ്ടും കാണുമ്പോൾ ഇപ്പോഴും ആ സിനിമയും കാഴ്ച്ചയും കഥയും നിലനിന്ന് പോകുന്നു എന്നതാണ് സത്യം. ഒരു ചെറിയ പോരായ്മ പോലും ഇല്ലാതെ എല്ലാം കൊണ്ടും നമ്മെ ഞെട്ടിച്ച, കാഴ്ച്ചയുടെ മറ്റൊരുലോകത്തേക്ക് കൂട്ടി കൊണ്ടുപോയ, സ്‌ക്രീനിൽ എല്ലാവരും തകർത്ത, പറയാൻ വാക്കുകൾ കിട്ടാതെ വരുന്ന ഒരു സിനിമ തന്നെയാണ് അന്യൻ.

അന്യന്റെ പിറവി അമ്പിയിലൂടെയായിരുന്നു.അമ്പി ഒരു ലോയർ ആണ് തന്റെ മുന്നിലുള്ള തെറ്റുകളെ ചൂണ്ടി കാണിക്കുന്ന ഒരു മനുഷ്യൻ.ഒരു കത്ത് പോസ്റ്റ്‌ ചെയ്തിട്ടായിരുന്നു അയ്യാളുടെ ജീവിതത്തിലേക്ക് അയ്യാൾ ഒരുദിവസം കാലെടുത്തു വെച്ചത്.ആ ഒരു ദിവസം നേരിടേണ്ടി വന്ന കാര്യങ്ങൾ
1- ജനങ്ങൾ റോഡിൽ കാറി തുപ്പുന്നത്
2-ട്രാഫിക് റൂൾസ് പാലിക്കാത്തത്
3-മോശമായ വസ്തുക്കൾ വിൽക്കുന്നത്
4-ബസ്സിൽ പോകുമ്പോൾ സ്ത്രീകൾക്ക് മര്യാദ കൊടുക്കാത്തത്
5-വീട്ടുവാടക കൂട്ടി മേടിക്കുന്ന ആളുകൾ
6-കണ്മുന്നിൽ ഒരാൾ രക്തം വാർന്നു കിടന്നിട്ടും ഒരു വണ്ടിയും പോലും രക്ഷിക്കാൻ നിർത്താത്തത്,
ഒരാൾ നിന്നിട്ടും പുതിയ വണ്ടി, കാർ രക്തം ആകും എന്ന് കരുതി അയാളും പോയത്.

അങ്ങനെ നിറയെ പ്രശ്നങ്ങൾ ഒരു ദിവസം അനുഭവിക്കേണ്ടി വന്ന അമ്പി അന്ന് രാത്രി തന്നെ താൻ അയച്ച കത്ത് വീണ്ടും കാണുകയും. അത്‌ നോക്കുകയും ചെയ്യുന്നു. അവിടുന്നാണ് അന്യൻ പിറവിയെടുക്കുന്നത്. ശേഷം തെറ്റുകൾ ചെയ്ത എല്ലാവരെയും അവർ ചെയ്ത തെറ്റുകൾക്കനുസരിച്ചു അതിന്റെ ആഴം അനുസരിച്ചു കൊല്ലുന്നു.തന്റെ ഉള്ളിൽ ഒതുക്കിയ പ്രേമം പുറത്ത് പറയാനാകാതെ വിഷമിച്ചിരിക്കുന്ന അമ്പി സ്നേഹം തുറന്ന് പറയുകയും അവൾ അത്‌ നിരസിക്കുകയും ചെയ്യുന്നു.പിന്നീട് തന്റെ സ്നേഹം തുറന്ന് കാട്ടാൻ പുതിയൊരു വേഷം അണിഞ്ഞതാണ് റെമോ .തന്റെ നടക്കാതെ പോയ പ്രണയ സാക്ഷാൽക്കാരം റൊമോയിൽ അമ്പി തീർത്തു. അമ്പി തെറ്റുകൾ ചൂണ്ടി കാണിച്ചുകൊണ്ടിരുന്നപ്പോൾ ആ തെറ്റുകൾക്ക് വിധി എഴുതാൻ അന്യൻ ഉടലെടുത്തു.തന്റെ പ്രണയം പൂവണിയാൻ റെമോയും അമ്പിയുടെ കൂടെ കൂടി.
************
അന്യൻ എന്ന സിനിമ നമുക്ക് കാണിച്ചു തന്നത്…അല്ലെങ്കിൽ തുറന്ന് തന്നത് വെറും സിനിമ മാത്രമായിരുന്നില്ല ആ സമയത്തെ ജീവിത ചുറ്റുപാടുകളെ,  ഭരണകൂടത്തിനെതിരെ,  പ്രതികരിക്കാതെ ജീവിക്കുന്ന ജനങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്ന ഒരു സിനിമയും കൂടിയായിരുന്നു. സിനിമയുടെ കണ്ടന്റ് നോക്കിയാൽ ഇപ്പോഴും റിലേറ്റ് ചെയ്യപ്പെടാൻ കഴിയുന്നതുമാണ്. സ്റ്റോറി , ഡയറക്ഷൻ , ആക്ടിങ് , മ്യൂസിക് , ബാക്ഗ്രൗണ്ട് , ആക്ഷൻ , കാമറ അങ്ങനെ എല്ലാം സൂപ്പർ ആയിരുന്ന സിനിമ. അഭിനയം കൊണ്ട് എല്ലാവരും തകർത്താടിയ സിനിമ, കഥ പറഞ്ഞ രീതി, 3 മണിക്കൂറിനടുത്ത് തീർത്ത വിസ്മയം. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഒരുപാട് സീനുകൾ പ്രിയപ്പെട്ടതാണ്.

ഓർത്ത് വെക്കാൻ ഒരുപാട് കാര്യങ്ങൾ, ഡയലോഗ്, പാട്ടുകൾ തന്ന സിനിമയും കൂടിയാണ്. ഓരോ സീനും, ഷോട്ടുകളും മികച്ചു നിന്നു. കഥയും കഥ കൊണ്ടുപോയതും നമ്മളെ കൂട്ടിയായിരുന്നു. അവരെ പോലെ നമ്മുടെ മുഖങ്ങൾക്കും ഭാവ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. അതിനിടയിൽ നല്ല പാട്ടുകളും, സിനിമയോടൊപ്പം ബാക്ഗ്രൗണ്ടും കൂടെ കൂടി, ആക്ഷൻ രംഗങ്ങൾ എല്ലാം വൃത്തിക്ക് ചെയ്തു വെച്ചു. ഒരുപാട് മെസ്സേജ് ജനങ്ങൾക്ക് കൊടുത്തുകൊണ്ടേയിരുന്നു. കൂടെ ചിരിക്കാനും നമുക്ക് പല സ്ഥലങ്ങളിലും അവസരങ്ങൾ തന്നുകൊണ്ടേ ഇരുന്നു.അവസാനം മനസ്സ് 100 ശതമാനം സംതൃപ്തി ആയി. എനിക്ക് മാത്രമല്ല പലർക്കും ആയിട്ടുണ്ടാകും എന്ന് കരുതുന്നു.
_________________
മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളും അമ്പിയിൽ അവസാനിക്കുമ്പോൾ വീണ്ടും അന്യന്റെ പിറവിയിലൂടെ ആണ് സിനിമ അവസാനിക്കുന്നത്. വേണമെങ്കിൽ Anniyan 2 ആലോചിക്കാവുന്നതാണ് തീർച്ചയായും ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ