CBI 5 The Brain

അജയ് പള്ളിക്കര

CBI യുടെ നാല് പാർട്ടുകളും വീണ്ടും കണ്ട് തീർത്തു. ഇന്നാണ് അവസാന ഭാഗവും കണ്ട് തീർന്നത്. കണ്ട് കഴിഞ്ഞപ്പോൾ ഇങ്ങനെയൊരു പോസ്റ്റ്‌ ഇടണം എന്ന് തോന്നി.മാത്രവുമല്ല അഞ്ചാം ഭാഗത്തിന്റെ കാഴ്ച്ചക്ക് മുൻപ് വീണ്ടും പഴയത് കാണണം എന്നും തോന്നിയിരുന്നു.കാലഘട്ടം മാറുന്നതിനു അനുസരിച്ചു കഥയിലും, കഥാപാത്രങ്ങളിലും,മേക്കിങ്ങിലും മാറ്റം കൊണ്ട് വന്ന CBI സീരീസ്.ആദ്യം ഇറങ്ങിയത് ഒരു CBI ഡയറികുറിപ്പ്.

CBI ജനങ്ങളുടെ ഇടങ്ങളിൽ ചെറിയൊരു സംസാരത്തിൽ ഒതുങ്ങി ചേർന്ന കാലഘട്ടം അല്ലെങ്കിൽ അത്ര പ്രചാരണം കിട്ടാത്ത കാലം. ആ സന്ദർഭത്തിലാണെന്ന് തോന്നുന്നു ഇങ്ങനെ ഒരു സിനിമ. എന്താണ് CBI എന്നും CBI യുടെ ആവശ്യകത അല്ലെങ്കിൽ എങ്ങനെ വരുന്നു ഏത് സന്ദർഭത്തിൽ വരുന്നു എന്നെല്ലാം വ്യക്തമാക്കി തന്ന സിനിമ.

ആ സിനിമയും കഥാപാത്രങ്ങളും നമ്മൾ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത് അതിന്റെ മ്യൂസികും പിന്നെ കാസ്റ്റിങ്ങും അന്വേഷണ രീതിയും എല്ലാം തന്നെയായിരുന്നു. പോലീസിനെ കൊണ്ട് കേസ് തെളിയിക്കാൻ പറ്റാതെ വരുന്ന സാഹചര്യവും ശേഷം CBI ലേക്ക് കൈമാറ്റപ്പെടുകയും. കേസ് വിശദമായി പഠിച്ചു അതിൽ ഒളിഞ്ഞു കിടക്കുന്ന സത്യത്തെ പ്പുറത്തു കൊണ്ട് വരുന്ന അയ്യരും കൂട്ടരും. ശേഷം വന്ന ജാഗ്രതയും, സേതുരാമയ്യരും അതേ പറ്റേൺ തുടർന്നു. അതിൽ ഓർത്ത് വെക്കാൻ ഒരുപാട് നിമിഷങ്ങളും, കഥാപാത്രങ്ങളും, അന്വേഷണത്തിന്റെ വിവിധ തലങ്ങളിൽ നിന്നും നമുക്ക് കാണിച്ചു തരുകയും ചെയ്തു.

കാണുന്ന പ്രേക്ഷകന് ഒട്ടും മടുപ്പില്ലാതെ ഓരോ കേസും ജനങ്ങളുടെ താല്പര്യം മൂലം, സർക്കാരിന്റെയും,കോടതി ഉത്തരവിന്റെയും പുറത്ത് CBI ഏറ്റെടുത്ത് സത്യം പുറത്ത് കൊണ്ട് വന്നു. അങ്ങനെ CBI യും കൂട്ടരും നമ്മളിൽ കൂടുതൽ ശ്രെദ്ധയും താല്പര്യവും ചെലുത്തി എന്ന് പറയാം.ആ background മ്യൂസിക്കും,മമ്മുട്ടിയുടെ നടത്തവും, രീതികളും,അന്വേഷണ ഘട്ടത്തിൽ കേസിന്റെ തെളിവിനായി ചാക്കോയുടെ വേഷ മാറ്റവും എല്ലാം നമ്മൾക്ക് കൂടുതൽ ഇഷ്ട്ടമായി.കൂടാതെ മുകേഷും,ജഗതിയും,സായ്കുമാറും അങ്ങനെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഇടവും നേടി. ISOW MOSI ആയതും, കലാഭവൻ മണിയുടെ കഥാപാത്രവുമെല്ലാം കൂടുതൽ ഓളം CBI എന്ന സീരിസിനെ ഉയർത്താൻ സഹായിച്ചു.

2005 ൽ നേരറിയാൻ CBI യും വന്നു. അന്ന് സംഭവിച്ചത് ഒരുപാട് നിഗൂഢതകളുടെ ഇടയിലേക്കായിരുന്നു CBI യുടെ വരവുണ്ടായത്. അതുകൊണ്ട് ഒരുപാട് വെല്ലുവിളികളും ഉണ്ടായിരുന്നു. ഒരുപാട് പേരോട് മറുപടിയും പറയേണ്ടതായി വന്നു.കാലഘട്ടം മാറുമ്പോൾ കാഴ്ച്ചകളും, കഥയും മറപ്പെടുന്നു എന്ന് പറയുന്നത് ശരിയാണെന്നു നേരറിയാൻ കാണിച്ചു തന്നു. പ്രേതങ്ങളുടെയും, ഭൂതങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കഥകളുള്ള ആ കണിമംഗലത്തേക്ക് പോലീസ് പേടിച്ചു അന്വേഷണം അവസാനിപ്പിച്ച കണിമംഗലത്തേക്ക് സത്യം എന്താണ് തെളിയിക്കാനും ഒപ്പം നിഗൂഢതകൾ എല്ലാം പുറത്ത് കൊണ്ടുവരാനുമായിരുന്നു CBI വന്നതും ശ്രെമിച്ചതും.ഒരു കൊലപാതകത്തിന്റെ അന്വേഷണ പാതയിൽ കോമഡികളും, ആക്ഷനും ഒപ്പം ആ അന്വേഷണ ഗൗരവും ഒട്ടും ചോരാതെ തന്നെ നമ്മളിലെക്ക്‌ എത്തിച്ച സിനിമ.

ഓർത്ത് വെക്കാൻ ഒരുപാട് നിമിഷങ്ങളും സിനിമ അന്ന് നമുക്ക് തന്നിരുന്നു. മുറിയിൽ ഒറ്റക്ക് കിടന്നതും ശേഷം പശു തൊഴുത്തിൽ നിന്ന് കിട്ടിയതും, വേലു അണ്ണന്റെ ഭാവ മാറ്റവും പേടിപ്പെടുത്തുന്ന രൂപവും, ഒപ്പം ഇപ്പോഴും കണ്ടാൽ ആവേശമാകുന്ന തിലകന്റെയും മമ്മുട്ടിയുടെയും കോമ്പിനേഷൻ സീനൊക്കെ അന്നത്തെ കാലഘട്ടത്തിലും എന്തിന് ഇപ്പോൾ പോലും ഓർത്ത് വെക്കാൻ കഴിയുന്നവയാണ്. പോലീസിനെ കൊണ്ട് കഴിയാത്ത കണിമംഗലത്തെ കേസും അവസാനം CBI തെളിയിച്ചു.

മെയ്‌ 1 ആം തിയതി CBI 5 The Barin വരുമ്പോൾ എന്താണ് SN സ്വാമിയും K മധുവും നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാൻ ആഗ്രഹിച്ചിരിക്കുകയാണ്. ആകാംഷയോ, പ്രതീക്ഷയോ ഒന്നുമില്ല കാലത്തിനനുസരിച്ചു CBI യിൽ എന്തെങ്കിലും മാറ്റമോ അത്‌ നേരത്തെ പറഞ്ഞ പോലെ കഥയിൽ ആയാലും കഥാപാത്രങ്ങളിൽ ആയാലും മേക്കിങ്ങിൽ ആയാലും CBI യെ ഉപയോഗിച്ച രീതിയിൽ ആയാലും എന്ത് മാറ്റമാണ് കൊണ്ടുവന്നത്, കാഴ്ച്ചക്കൊരുക്കി വെച്ചിരിക്കുന്നത് എന്ന് കാണാൻ ഒരാഗ്രഹം. മാത്രവുമല്ല SN സ്വാമി ഒരുപാട് വർഷം എടുത്ത് ഒരുക്കി വെച്ച സ്ക്രിപ്റ്റ് എന്താണെന്ന് അറിയാൻ ചെറിയൊരു ആകാംഷ അതിൽ മാത്രം ഉണ്ട്.

ട്രൈലെർ കണ്ടപ്പോൾ വലിയ രീതിയിൽ ഇഷ്ടപ്പെട്ടില്ല എങ്കിലും സിനിമയിലേക്ക് വരുമ്പോൾ അതെല്ലാം മാറും എന്നതിന് ഉത്തരം ട്രൈലെർ തന്നതായി അനുഭവപ്പെട്ടു. മമ്മുട്ടിയുടെ ഒരു സീനുണ്ട് നെറ്റിയിൽ തൊട്ടിട്ട് ആലോചിക്കുന്നത്,പിന്നെ പുതിയ അന്വേഷണ രീതികളും, അയ്യരുടെ ഒപ്പമുള്ളവരും,
അതെല്ലാം കാലത്തിനനുസരിച്ചു മാറിയതാണെങ്കിൽ സിനിമയും കഥാപാത്രങ്ങളും സീനുകളും മാറിയിട്ടുണ്ടാകും തീർച്ച.ആ മാറ്റത്തെ കാണാൻ SN സ്വാമിയുടെയും K മധുവിന്റെയും CBI The Brain അയ്യരെ കാണാൻ കാത്തിരുന്നല്ലേ പറ്റു.എന്നാ പിന്നെ കാത്തിരുന്നേക്കാം..

***

 

Leave a Reply
You May Also Like

താൻ രാജിവയ്ക്കില്ല, ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നെന്ന് രചന നാരായണൻകുട്ടി

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് രചന…

‘ഏഴിമല പൂഞ്ചോല’ വീണ്ടും പാടി മോഹൻലാലും ചിത്രയും, ‘സ്ഫടികം’ വീണ്ടുമെത്തുന്നു

ആടുതോമയുടെയും ചാക്കോമാഷിന്റെയും ഒക്കെ കഥ പറഞ്ഞ സ്ഫടികം ഇറങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു . മോഹൻലാലിനെ നായകനാക്കി…

ഡയറക്ടറായ നിസ്സാം ബഷീറിന് റോഷാക്കിനെ കുറിച്ച് പറയാനുള്ളത്, റോഷാക്ക് കാണാൻ പോകുന്നവർ നിർബന്ധമായും ഇത് വായിക്കുക

ഡയറക്ടറായ നിസ്സാം ബഷീറിന് റോഷാക്കിനെ കുറിച്ച് പറയാനുള്ളത്.. (Rorschach കാണാൻ പോകുന്നവർ നിർബന്ധമായും ഇത് വായിക്കുക..)…

ജോൺ ലൂഥർ: ടൈറ്റിലിലെ കഥ

ജോൺ ലൂഥർ: ടൈറ്റിലിലെ കഥ കൂടി (സ്പോയിലർ ഇല്ലാ) മാത്യു – മോളി ദമ്പതികൾ മകന്…