അജയ് പള്ളിക്കര

2013 ൽ അന്നയും റസൂലും,2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ്, 2017 ൽ ക്രോസ്സ് റോഡിൽ ഒരു ചിത്രം,2016 ൽ കമ്മട്ടിപ്പാടം.അതിനു ശേഷം നാല് വർഷങ്ങൾ കഴിഞ്ഞു 2022 ൽ ഒരു സിനിമ കുറ്റവും ശിക്ഷയും.ആസിഫ് അലി,സണ്ണി വൈൻ,ഷറഫുദ്ധീൻ,സെന്തിൽ,അലെൻസിയർ മുൻ താര നിരയിൽ.കാണാൻ കൊതിക്കുന്ന പ്രതീക്ഷക്ക് വക വെക്കുന്ന ട്രൈലെർ വേറെ എന്ത് വേണം ഈ സിനിമ കാണാൻ.തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ കുറ്റവും ശിക്ഷയും. സിനിമയിലേക്ക് കടന്ന് ചെല്ലാം.മുൻ രാജീവ്‌ രവി സിനിമകൾ എടുത്താൽ അതിലെ മെക്കിങ് രീതി നമുക്ക് മനസ്സിലാകുന്നതാണ്. അതിലെ കഥയുടെ പ്രാധാന്യവും അത്‌ അവതരിപ്പിച്ച രീതിയും എല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. എന്നാൽ കുറ്റവും ശിക്ഷയിലേക്ക് വന്നാൽ അതിൽ നിന്നെല്ലാം വിപരീതമായ ഒരു കാഴ്ച്ചയും, കഥയിലേക്കുമാണ് നമ്മളെ കൊണ്ട് പോകുന്നത്.

അതുകൊണ്ട് ഒരു തവണ കാണാവുന്ന കണ്ട് മറക്കാവുന്ന ഒരു രാജീവ്‌ രവി സിനിമയയാണ് എനിക്ക് കുറ്റവും ശിക്ഷയും അനുഭവപ്പെട്ടത്.ഒരു ജ്വല്ലറിയിൽ മോഷണം പോകുകയും അത്‌ അന്വേഷിക്കാൻ വരുന്ന പോലീസ് ഓഫീസറും അവരുടെ കേരളത്തിലെ അന്വേഷണങ്ങളും ശേഷം പ്രതികളെ തേടി അവർ മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വരുകയും ശേഷം അവർക്ക്‌ സംഭവിക്കുന്നത് കാര്യങ്ങളും കാഴ്ച്ചകളുമാണ് സിനിമ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.ആരവങ്ങളോ, ആർപ്പുവിളികളോ ഇല്ലാതെ വളരെ സൈലന്റ് ആയി തുടങ്ങി സൈലന്റിൽ തന്നെ അവസാനിപ്പിക്കുന്ന സിനിമ.

 

 

ഒരു നല്ല കഥയുടെ അല്ലെങ്കിൽ കുറച്ചും കൂടി വ്യാപ്തിയെറിയ കഥയുടെ പോരായ്മ സിനിമക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു വസ്തുവിൽ തന്നെ കേന്ദ്രീകരിക്കുകയും അത്‌ അവസാനിപ്പിക്കുകയും ചെയ്തപ്പോൾ എന്തോ പോലെ തോന്നി.പ്രത്യേകിച്ച് എടുത്ത് പറയാനില്ലാത്ത രംഗങ്ങൾ, ഓർമിച്ചു വെക്കാനാകാത്ത സീനുകൾ, കഥാപാത്രങ്ങൾ അങ്ങനെ എന്തുകൊണ്ടും ഒരു രാജീവ്‌ രവി സിനിമയാണോ എന്ന് തന്നെ തോന്നി.
കഥക്കുള്ളിൽ നിന്നുകൊണ്ട് കിട്ടിയ വേഷങ്ങളെ നന്നായി എല്ലാവരും ചെയ്തിട്ടുണ്ട്, അവരുടെ കഥാപാത്രത്തിന് 100 ശതമാനം നീതി പുലർത്തി എന്ന് പറയാം.

അവരുടെ കോമ്പിനേഷൻ സീനുകളും, പരസ്പരം ഉള്ള ഡയലോഗും എല്ലാം നന്നായിരുന്നു.സിനിമ കാണുമ്പോഴും അതിന്റെ വിഷ്യലിങ്ങിലും, മേക്കിങ് രീതിയിലും രാജീവ്‌ രവി ടച്ച് കാണാം.പക്ഷെ ഇപ്രാവശ്യം കഥ തിരഞ്ഞെടുത്തതിൽ പാളിപ്പോയി എന്നാണ് എനിക്ക് തോന്നിയത്.കഥയോടൊപ്പം സിനിമയോടൊപ്പം നമ്മളും സഞ്ചരിക്കുമ്പോൾ ചെറുതായി ചില ഇടങ്ങളിൽ lag ഫീൽ ചെയ്തു എന്നാൽ എന്തെങ്കിലും വരാൻ പോകുന്നുണ്ടോ, എന്തെങ്കിലും സംഭവിക്കുമൊ എന്നൊക്കെയുള്ള ഒരാകാംഷ അപ്പോഴും നിലനിന്നിരുന്നു.പക്ഷെ ഒന്നും തന്നെ ഉണ്ടായില്ല എന്ന് വേണം പറയാൻ.

 

 

സിനിമക്ക് പറ്റിയ അല്ലെങ്കിൽ സിനിയോട് ചേർന്ന ഒരു Background എന്തായാലും സിനിമക്ക് ഉണ്ടായിരുന്നു. അത്‌ വേണ്ട സമയത്ത് വേണ്ട രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്.സിനിമ പോലീസിന്റെ അവസ്ഥ നമുക്ക് മുന്നിൽ കാണിച്ചു തരുന്നുണ്ട്.കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കുറ്റവാളികളെ തേടി പിടിച്ചു കോടതിയിൽ മറ്റും ഹാജർ ആക്കിയാൽ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോകുന്നതും, ആ കേസിന്റെ കുറ്റവാളികൾ ഊരിപോകുന്ന സംഭവത്തെ നമുക്ക് മുന്നിലേക്ക് അവതരിപ്പിക്കാൻ അല്ലെങ്കിൽ ഒരു സിനിമയാക്കി കാണിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നോ എന്ന് തോന്നി.

സിനിമയുടെ ട്രൈലർ കണ്ടപ്പോൾ പലരും പല അഭിപ്രായങ്ങൾ പറഞ്ഞത് ശ്രെദ്ധയിൽ പെട്ടിരുന്നു തമിഴിലെ കാർത്തിക് നായകനായ തീരൻ സിനിമയെ വെല്ലും എന്നൊക്കെ ആയിരുന്നു കമന്റ്‌ വന്നിരുന്നത്, ട്രൈലെർ കണ്ടപ്പോൾ ഞാനും കുറച്ചൊക്കെ പ്രതീക്ഷിച്ചിരുന്നു.എന്നാൽ ആ പ്രതീക്ഷകളൊന്നും തന്നെ ഇല്ലാതെയാണ് കണ്ട് തുടങ്ങിയതും.എന്നാൽ ആ കഥയും, സിനിമയും ആ തിയറ്ററിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ കുറ്റവും ശിക്ഷയും എന്നിൽ ഒന്നും അവിശേഷിപ്പിക്കുന്നുമില്ല.നല്ല കഥകൾ തിരഞ്ഞെടുത്തു മികച്ച സംവിധാനവുമായി രാജീവ്‌ രവി ഇനിയും വരട്ടെ. ഇറങ്ങാൻ പോകുന്ന നിവിൻ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്ന തുറമുഖം നല്ല സിനിമാകട്ടെ എന്നാശംസിക്കുന്നു

Leave a Reply
You May Also Like

സു​രേ​ഷ് ഗോ​പി കാ​ര​ണ​മാ​ണ് കോ​മേ​ഴ്‌​സ്യ​ല്‍ സി​നി​മ​യി​ലേ​ക്ക്‌ താൻ എത്തിയതെന്ന് അ​ഭി​രാ​മി

അഭിരാമി മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് . അഭിനേത്രി മാത്രമല്ല ടെലിവിഷൻ അവതാരകയും റിയാലിറ്റി ഷോ ജഡ്ജിയുമാണ്…

”സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ ? ഇതിങ്ങനെയേ വരികയുള്ളൂവെന്ന് എനിക്ക് ആദ്യമേ അറിയാം”

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച്…

നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ

Anirudh Narayanan · നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ.അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്ന…

രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്, അപര്‍ണാ ബാലമുരളി നായിക

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ കന്നഡ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച…