അജയ് പള്ളിക്കര
അവസാനം ആ അമ്മ അവർ രണ്ടുപേരുടെയും ‘അമ്മ ആയി മാറുകയായിരുന്നു. ആ അമ്മക്ക് ലോകത്തിൽ ഇവരുടെ അമ്മയായി ജീവിക്കുക എന്ന ഭാഗ്യവും, സന്തോഷവും.2002 ൽ കമലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ നമ്മൾ. ഒരുപക്ഷെ അന്നത്തെ കാലത്ത് ഒരുപാട് ആഘോഷിച്ച ഒരു സിനിമയും കൂടിയായിരുന്നു.ആ ആഘോഷത്തിന് പ്രധാന പങ്കുവഹിച്ചത് ഇതിലെ മ്യൂസിക് തന്നെയാണ്. സിനിമയിൽ മ്യൂസിക് ഡയറക്ടർ നോക്കിയപ്പോൾ ഒരു നിര തന്നെ ഉണ്ടായിരുന്നു
മോഹൻ സിതാര, കൈതപ്രം ദാമോദരൻ നമ്പൂതിരി, സ്റ്റീഫൻ ദേവസി .പിന്നെ എങ്ങനെ പാട്ടുകൾ എല്ലാം ഹൃദയത്തിൽ പതിയാതെ ഇരിക്കും.ഒരു പാട്ട് പോലും മോശമില്ല, ഇപ്പോഴും, എപ്പോഴും കേട്ടാൽ കെട്ടിരിക്കുന്നവ തന്നെയായിരുന്നു.മാത്രവുമല്ല ഒരുപാട് ചിന്തയിലേക്ക് വരെ കൊണ്ടെത്തിക്കാനും കഴിയുന്നവയായിരുന്നു.
1: En Karalil
2 :Sukhamaanee Nilaavu
3 :Sooryane Kaikkumbilil
5 :Ennamme Onnu Kaanaan
6 :Kaathu Kaathoru
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതും “Kaathu Kaathoru Mazhayathu ” എന്ന് തുടങ്ങുന്ന ഗാനമാണ്. അതിന്റെ തുടക്കത്തിലുള്ള ഭാഗം പാടിയാൽ തന്നെ ഉള്ളിൽ നിന്നും എന്തൊക്കെയോ കയറി പോകുന്ന പോലെ തോന്നും. ആ പാട്ടിന്റെ ഇടയിൽ ഉള്ളതും അത് അവസാനിക്കുമ്പോഴും അങ്ങനെ പ്രത്യേക തരം ഫീൽ തന്നെയാണ് വ്യക്തിപരമായി എനിക്ക് ആ പാട്ടിനോട്.
ഇനി സിനിമയിലേക്ക് വന്നാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് സിനിമയും കാഴ്ച്ച വെച്ചിട്ടുള്ളത്. ആ കഥയെ നല്ല രീതിയിൽ പറഞ്ഞു അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.ആ ചേരിയും, അവിടുത്തെ ആളുകളും,അവർ രണ്ടുപേരുടെയും കഷ്ടപ്പാടുകളും, കോളേജ് രംഗങ്ങളും, കോളേജിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും,തല്ലുകളും, കോളേജിന്റെ പുറത്ത് നടക്കുന്ന കാര്യങ്ങളും അങ്ങനെ പതിയെ തുടങ്ങി കഥയുടെ ആഴത്തിലേക്ക് പ്രേഷകനെയും കൂട്ടി കൊണ്ട് പോകുവാനും എല്ലാം നല്ല രീതിയിൽ പറഞ്ഞു പോകാനും കഴിഞ്ഞിട്ടുണ്ട്.
അതിൽ പോരായ്മയായി തോന്നിയത് പ്രകടനങ്ങളായിരുന്നു.പ്രത്യേകിച്ച് ജിഷ്ണുവിന്റെയും സിദ്ധാർഥ് ന്റെയും പ്രകടനങ്ങൾ നന്നാക്കാമായിരുന്നു എന്നൊക്കെ പല സ്ഥലങ്ങളിലും തോന്നിപോകും. എന്നാൽ പല രംഗങ്ങളും മനസ്സിൽ തട്ടുക തന്നെ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് അവസാനത്തോടടുക്കുമ്പോൾ.
ഏറ്റവും ബോർ ആയി തോന്നിയത് സിനിമയിലെ ബാക്ഗ്രൗണ്ട് ആയിരുന്നു. പ്രധാനപ്പെട്ട പല രംഗങ്ങളിലെയും ബാക്ഗ്രൗണ്ട് മോശം ആയാണ് തോന്നിയത്.
ഈ സിനിമ ഇറങ്ങിയതിന് ശേഷം ഭാവന എന്ന നടിയെ വെച്ച് ഒരുപാട് കളിയാക്കലുകൾ നടന്നത് ഓർക്കുന്നു. തമാശക്കാണെങ്കിലും പലപ്പോഴും പറയുമായിരുന്നു ‘നിന്നെ കാണാൻ ഭാവനയെ പോലെ ഉണ്ട് ‘ എന്നും “നമ്മൾ സിനിമയിലെ ഭാവന എന്നും ” ഒക്കെ.അതുപോലെ തന്നെ സിനിമ ഇറങ്ങി കുറേ കഴിഞ്ഞിട്ടായിരുന്നു KPAC ലളിതയുടെ മകനാണ് സിദ്ധാർഥ് എന്ന് ഞാൻ മനസ്സിലാക്കിയത്. ശേഷം ജിഷ്ണു എന്ന നടനെ മലയാള സിനിമക്ക് നഷ്ടമായതും വേറൊരു വസ്തുത.
സിനിമയിലെ ബാലചന്ദ്രമേനോൻ അവതരിപ്പിച്ച കഥാപാത്രവും മാവിന്റെ ചുവട്ടിൽ നിന്നുള്ള പഠിപ്പിക്കലും ഒക്കെ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഒക്കെ ഓർമവന്നു, കലാഭവൻ ഷാജോൺ, മിഥുൻ രമേശ്, വിജീഷ് അങ്ങനെ ഇപ്പോഴത്തെ ആളുകളുടെ ഒരു പഴയ മുഖവും, പ്രകടനങ്ങളും ഒന്നും കൂടി കാണാൻ കഴിഞ്ഞു.
NB: സിനിമകൾ ഒരു ഓർമ മാത്രമായി അവശേഷിക്കുന്നില്ല ഓർമകളായി തിരിച്ചു വന്നുകൊണ്ടേ ഇരിക്കും.