അജയ് പള്ളിക്കര

ഇവിടെ രണ്ടും മൂന്നും ഭാഗമുള്ള സിനിമയുടെ ആദ്യ പാർട്ട്‌ ഇറങ്ങിയിട്ട് തന്നെ click ആവാൻ അല്ലെങ്കിൽ പ്രേക്ഷക മനസ്സ് കീഴടക്കാൻ കഴിയാതെ പോകുന്നു. അപ്പോഴാണ് ആദ്യ ഭാഗം ഇറക്കാതെ ആദ്യം തന്നെ രണ്ടാം ഭാഗം ഇറക്കി ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. സത്യം പറയാലോ ഈ സിനിമയുടെ അണിയറക്കാർ ചെയ്ത ഏറ്റവും മണ്ടത്തരമാണ് അത്‌.തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ “ഒറ്റ് ” സംവിധാനം Fellini Tp, Kunjacko Boban,Arvind Swami എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒരുപാട് നല്ല അഭിപ്രായങ്ങൾ സിനിമയിടേതായി ഇറങ്ങിയ സമയത്ത് വന്നിരുന്നു എന്തിനായിരുന്നു എന്ന് മനസ്സിലായില്ല,അടുത്ത പാർട്ടുകൾക്ക് ആയുള്ള അവസാനത്തെ രംഗങ്ങൾ ഞെട്ടിച്ചു എന്നും ഒരുപാട് വായിച്ചിരുന്നു എന്നാൽ ഒരു ഞെട്ടലും ഉണ്ടാക്കിയില്ല.സിനിമ “പോര ” എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കഥയും, സംവിധാനവും,മേക്കിങ്ങും, അഭിനയങ്ങളും അങ്ങനെ സിനിമയുടേതായ എല്ലാം തന്നെ ഒരുപിടി താഴെ നിൽക്കുന്നതായിരുന്നു അല്ലെങ്കിൽ എടുത്ത് പറയത്തക്ക ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്തോ എവിടെയൊക്കെയോ വരാൻ ഉണ്ടെന്ന ബോധ്യം ആദ്യം മുതൽ അവസാനം വരെയും സിനിമ നിലനിർത്തുന്നുണ്ട്, പല രംഗങ്ങളും നമുക്ക് ഊഹിക്കാൻ കഴിയുന്ന രംഗങ്ങൾ തന്നെയായിരുന്നു, അരവിന്ദ് സ്വാമിയുടെ പല സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മോശം തോന്നിയത് ഇതിൽ മാത്രമെന്നാണ് എനിക്ക് തൊന്നിയത്.മറ്റു പ്രകടനങ്ങളിലും എടുത്ത് പറയത്തക്ക ഒന്നും ഉണ്ടായിരുന്നില്ല. ലാഗും ഒഴുക്ക് കുറവും അനുഭവപ്പെട്ടു. ബാക് ഗ്രൗണ്ടും മ്യൂസിക്കും നന്നായില്ല ആദ്യത്തെ ഗാനം മാത്രം മുഴുവനും backwards ആയിട്ട് കാണിച്ചത് കൊണ്ട് കണ്ടിരിക്കാം എങ്കിലും അതും ശരിക്കും പോലെ തോന്നിയില്ല.കഥയും, ഓർമ തിരിച്ചു കിട്ടാൻ വേണ്ടിയുള്ള യാത്രയും, അതിൽ തിരിച്ചറിഞ്ഞ നിമിഷങ്ങളും, ആക്ഷനുകളും അങ്ങനെ സിനിമ കഴിഞ്ഞപ്പോഴും ക്യാഷ് പോയല്ലോ എന്നോർത്ത് ഇരിക്കുക തന്നെയായിരുന്നു.സിനിമ കണ്ടിട്ടില്ലെങ്കിൽ കണ്ടിട്ട് അഭിപ്രായം പറയുക. കണ്ടവർ നിങ്ങളുടെ റിവ്യൂ ചുവടെ ചേർക്കുക.

Leave a Reply
You May Also Like

എന്താണ് ‘സിസു’ എന്ന വാക്കിന്റെ അർത്ഥം ?

Sajan Ramanandan Sisu (2022) ജോൺ വിക്കേട്ടൻ നാലാം വട്ടം വരുന്നതിന്റെ ത്രില്ലിൽ ഇരിക്കുന്നതിനിടെ ആണ്…

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു.…

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘വീരസിംഹ റെഡ്ഡി’ ഒഫീഷ്യൽ ട്രെയിലർ

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘വീരസിംഹ റെഡ്ഡി’ ഒഫീഷ്യൽ ട്രെയിലർ. ജനുവരി 12 റിലീസ്. മൈത്രി മൂവി…

അമരത്വം കൈവരിച്ച “അമരം”

Aneesh Nirmalan അമരത്വം കൈവരിച്ച “അമരം”. “ആരൊക്കെ അച്ഛനെ കൈ വിട്ടാലും കൈവിടാത്ത ഒരാളുണ്ട്. കണ്ടാ..…