fbpx
Connect with us

Entertainment

ഷാജി കൈലാസിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Published

on

ഷാജി കൈലാസിലേക്ക് ഒരു തിരിഞ്ഞുനോട്ടം

അജയ് പള്ളിക്കര

1989 ൽ 24 ആം വയസ്സിൽ സുരേഷ് ഗോപിയെ നായകനാക്കി ” ന്യൂസ്‌ ” എന്ന ആദ്യ സിനിമ.എന്നാൽ ആ സിനിമ ഹിറ്റ് ആയിരുന്നില്ല.എന്നാലും 24 ആം വയസ്സുകാരനായ സംവിധായകനെ എല്ലാവരും ശ്രെദ്ധിച്ചു. അയ്യാളിൽ നിന്നും എന്തൊക്കെയോ മലയാള സിനിമക്ക് നൽകാനുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. എന്നാൽ രണ്ടാമത്തെ ചിത്രവും ഏവരെയും നിരാശരാക്കി.സിനിമയുടെ പേര് “സൺ‌ഡേ 7 Pm “. ത്രില്ലർ വിഭാഗമായിരുന്നു സിനിമ എങ്കിലും Box Officil വലിയ പരാജയം തന്നെയായിരുന്നു.ആദ്യ രണ്ട് സിനിമകളും വിചാരിച്ചത്ര വരാത്തത് കൊണ്ട് ഇത് തനിക്ക് പറ്റിയ പണിയല്ല എന്നും, തന്റെ കളമല്ല എന്നും അയ്യാൾ കരുതി.

അതുകൊണ്ട് തന്നെയാണ് കോമഡിയിൽ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചത്.പത്രപ്രവർത്തകനായ രഞ്ജി പണിക്കർ എന്ന സുഹൃത്തിന്റെ രചനയിലായിരുന്നു സിനിമ പ്ലാൻ ചെയ്തത്.”ഡോക്ടർ പശുപതി ” എന്ന് സിനിമക്ക് പേരിട്ടു.ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി പശുപതി മാറി.ഷാജി കൈലാസ് അതോടെ ഉറപ്പിച്ചു തന്റെ കളം,തന്റെ ഇടം കോമഡി തന്നെയാണെന്ന്.രഞ്ജി പണിക്കർ എന്ന എഴുത്തുകാരൻ ഭാവിയിൽ തനിക്ക് വേണ്ടി എഴുതുമെന്നും അവയൊക്കെ തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിക്കുമെന്നും ഷാജി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.ഡോക്ടർ പശുപതി നൽകിയ ഊർജത്തിൽ നിന്നും “സൗഹൃദം ” “കിലുക്കാം പെട്ടി ” “നീലകുറുക്കൻ “എന്നീ സിനിമകൾ ഷാജി സംവിധാനം ചെയ്തു.

Advertisement

എന്നാൽ നീലകുറുക്കൻ ശരാശരി വിജയം നേടി എന്നോതൊഴിച്ചാൽ box Office ൽ ഈ സിനിമകൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.സിനിമ ലോകം ഷാജിയെ എഴുതി തള്ളി.ഷാജിക്ക് ഇനിയൊരു മടങ്ങിവരവ് അസാധ്യമല്ല എന്ന് ഏവരും വിശ്വസിച്ചു.തലയും മനസ്സും നിറയെ നിരാശ നിറച്ചു ഷാജി കൈലാസ് ഒരു ഹിറ്റിനു വേണ്ടി ദാഹിച്ചു.അങ്ങനെ ഇരിക്കെ സുഹൃത്ത് രഞ്ജി പണിക്കരുമായി ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്ന ഒരു ദിവസം മുന്നിൽ കിടന്ന ഒരു മാഗസിൻ ചൂണ്ടി കാട്ടി ഷാജി കൈലാസ് രഞ്ജി പണിക്കരോട് ചോദിച്ചു ഈ കവർ ചിത്രത്തിൽ നിന്ന് ഒരു സിനിമ ഉണ്ടാക്കാൻ കഴിയുമോ.

സ്വയം തീ കൊളുത്തി കത്തിയെരിയുന്ന രാജീവ്‌ ഗോ സ്വാമിയുടെ ചിത്രമായിരുന്നു കവർ പേജിൽ.രഞ്ജിയുടെ ചിന്തയിൽ ഒരു സിനിമയുണ്ടായി അതാണ് “തലസ്ഥാനം “.അതോടെ അവരിരുപേരുടെയും പടയോട്ടം തുടങ്ങി.തലസ്ഥാനം തലസ്ഥാനം മൊത്തം ഇളക്കിമറിച്ചു വിജയം സ്വന്തമാക്കിയിരുന്നു.
സുരേഷ് ഗോപി സൂപ്പർ പദവിയിലേക്ക്‌ നടന്നടുത്ത ചിത്രം കൂടിയായിരുന്നു അത്‌.തലസ്ഥാനത്തിന്റെ മഹാ വിനയത്തോടെ ഷാജി ഒരു കാര്യം തീരുമാനിച്ചു ഇനി മറ്റു കാറ്റഗറിയിലേക്ക് ഇല്ല ആക്ഷൻ ത്രില്ലറുകൾ തന്നെയാണ് തന്റെ ലോകം എന്ന്.കേരളത്തിൽ ഡ്രഗ്സ് മാഫിയ പിടിമുറുക്കുന്ന കാലം.അതിനെതിരെയാകട്ടെ അടുത്ത സിനിമയെന്ന് അവർ തീരുമാനിച്ചു.അതിന്റെ ഫലമായിരുന്നു “ഏകലവ്യൻ “.

മമ്മുട്ടിയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ കഥാപാത്രത്തിന്റെ ഡെപ്ത് മനസ്സിലാക്കാതെ വേണ്ട എന്ന് വെക്കുകയായിരുന്നു. പകരം സുരേഷ് ഗോപി എത്തുകയായിരുന്നു.ഈ സിനിമയോടെ മമ്മുട്ടിക്കും മോഹൻലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പർ സ്റ്റാർ ആയി സുരേഷ് ഗോപി മാറുകയായിരുന്നു.
അടുത്ത ചിത്രം “സ്ഥലത്തെ പ്രധാന പയ്യൻസ് “.ജഗദീഷ് എന്ന കോമഡി നടനെ ആക്ഷൻ ജോണറിൽ പരിവേശിപ്പിച്ച ചിത്രം.ജനകീയനായ ആഭ്യന്തര മന്ത്രിയായി ജഗതീഷ് കസറി.വൻ ഹിറ്റായി മാറിയ ആ സിനിമക്ക് ശേഷം 1993 ൽ ഷാജി,രഞ്ജി, സുരേഷ് ഗോപി കൂട്ടുകെട്ടിൽ “മാഫിയ “സിനിമ സംഭവിച്ചു.
ബാംഗ്ലൂർ ചിത്രീകരിച്ച ഈ സിനിമ ഒരു അധോലക കഥയാണ് പറഞ്ഞത്.

രവി ശങ്കർ കഥാപാത്രമായി വീണ്ടും സുരേഷ് ഗോപി തിളങ്ങിയ ചിത്രം.പിന്നീട് 1994 ൽ ആണ് “കമ്മീഷണർ “ചെയ്യുന്നത്. അത്‌ വരെ ഉണ്ടായിരുന്ന സകല ബോക്സ്‌ ഓഫീസ് റെക്കോർഡുകളും ഭരത് ചന്ദ്രൻ തകർത്തു.ഷാജിയുടെ മുൻ ചിത്രങ്ങളെ പോലെ കമീഷണറും കേരള രാഷ്ട്രീയത്തിൽ വിവാദനങ്ങൾ സൃഷ്ടിച്ചു.
എന്തായാലും ഭരത് ചന്ദ്രൻ എന്ന പോലീസ് ഓഫീസറെ കേരളത്തിലെ പോലീസുകാർ മാതൃകയായി കാണാൻ തുടങ്ങി.കമ്മീഷണർക്ക്‌ ശേഷം ഷാജി കൈലാസ് രഞ്ജി പണിക്കരെ വിട്ട് രഞ്ജിത്തിനെ അടുത്ത ചിത്രം എഴുതാൻ ഏല്പിച്ചു.”രുദ്രാക്ഷം ” ആയിരുന്നു സിനിമ.സിനിമ Box Office ദുരന്തമായി മാറി.അധോലക കാഴ്ച്ചകൾ തന്നെയായിരുന്നു ഈ സിനിമയുടെയും പശ്ചാത്തലം.

രുദ്രാക്ഷം കൊണ്ട് ഉണ്ടായ ആകെ ഒരു നേട്ടം ആനി എന്ന താര സുന്ദരിയെ ഭാര്യയായി കിട്ടി എന്നത് മാത്രമാണ്.രുദ്രാക്ഷത്തിന്റെ ക്ഷീണം തീർക്കാൻ ഒരു Mega Hit ആവശ്യമായിരുന്നു.അതുകൊണ്ട് രഞ്ജി പണിക്കരെ തന്നെ എഴുതാൻ വിളിച്ചു.ഒരു കളക്ടറുടെ ജീവിതത്തിലെ വെല്ലുവിളികളെ സിനിമയാക്കാൻ തീരുമാനിച്ചു.1995 ൽ അത്‌ സംഭവിച്ചു “ദി കിങ് ” എന്ന സിനിമയിലൂടെ.മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിങ് നേടിയത്.ഷാജി കൈലാസിന്റെ ഫ്രെമിന്റെ പരകോടിയായിരുന്നു സിനിമയിൽ കാണാൻ സാധിച്ചത്.സിനിമക്ക് ശേഷം ഇരുവരും പിരിഞ്ഞു.പിന്നീട് ഷാജിയുടേതായി എത്തിയത് “മഹാത്മ “എന്ന ഫ്ലോപ്പ് ആയിരുന്നു.

അതിന് ശേഷം രഞ്ജിത്തിന്റെ തിരക്കഥയിൽ “അസുരവംശം “.മനോജ്‌ കെ ജയനെയും, ബിജു മേനോനെയും സൂപ്പർ സ്റ്റാറുകളാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ അസുരവംശവും പരാജയമായി.അമിതമായ Violence അസുരവംശത്തിന്റെ പരാജയത്തിന് കാരണമായി.പിന്നീട് ഷാജി കൈലാസ് ബിജു മേനോനെ നായകനാക്കി എടുത്ത സിനിമയാണ് “ശിവം “2002 ജൂൺ മാസത്തിലായി സിനിമ റിലീസ് ആയത് ബി ഉണ്ണികൃഷ്ണൻ ആയിരുന്നു രചന നിർവഹിച്ചത്.ചെറിയ ബഡ്ജറ്റിൽ ചുരുങ്ങിയ കാലയളവുകൊണ്ട് ചിത്രീകരിച്ച സിനിമയും കൂടിയാണ്.അതുകൊണ്ട് തന്നെ മുടക്ക് മുതൽ പിടിക്കാൻ സിനിമക്ക് കഴിഞ്ഞു.
വമ്പൻ വിജയമായിരുന്നേൽ ഒരുപക്ഷെ ബിജു മേനോന്റെ കരിയർ തന്നെ മാറിയേനെ.എങ്കിലും തന്റെ അഭിനയമികവ് കാണിക്കാൻ പ്രേക്ഷകർക്ക് മനസ്സിലാക്കിപ്പിക്കാൻ ശിവം കൊണ്ട് സാധിച്ചു.

ഒരു മാറ്റം വേണം എന്ന് ഷാജി കൈലാസിനു തോന്നി തുടങ്ങിയ സമയം.ഒരു ഹിറ്റ് അത്യാവശ്യം. ദേവാസുരത്തിന്റെ ചട്ടകൂടിൽ അതുപോലൊരു സിനിമയെടുക്കാൻ തീരുമാനിച്ചു.രഞ്ജിത്ത് തന്നെ തിരക്കഥ എഴുതി”ആറാം തമ്പുരാൻ “എന്ന Mega Hit അവിടെ ജനിച്ചു.മോഹൻലാലിനോപ്പം ആദ്യമായി ഒന്നിച്ചപ്പോൾ തന്നെ ഒരു മെഗാ ഹിറ്റ് ലഭിച്ചതോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായാകനായി ഷാജി കൈലാസ് മാറി.അത്‌ വരെ തുടർന്നുവന്ന ഫോർമുലകളിൽ എല്ലാം മാറ്റം കൊണ്ട് വന്നു.പിന്നീട് ആ മാറ്റം തുടർന്നുള്ള സിനിമകളിൽ കൊണ്ടുവരാനായിരുന്നു ഷാജിയുടെ ശ്രെമം.

പിന്നീട് ആറാം തമ്പുരാന് ശേഷം”ദി ട്രൂത്ത് ” “FIR “എന്നീ ശരാശരി വിജയം നേടാനെ ഷാജിക്ക് കഴിഞ്ഞുള്ളു.ട്രൂത്തിന് തിരക്കഥ എഴുതിയത് S N സ്വാമിയായിരുന്നു.FIR ഡെന്നിസ് ജോസഫ് എഴുതി.ശേഷം 2000 ൽ ആണ് “നരസിംഹം” വന്നത്.രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി ഒരുക്കിയ ആ സിനിമ മലയാളത്തിലെ ഏറ്റവും വലിയ Mega Hit ആയി.ഷാജിയുടെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും വലിയ Hit.നരസിംഹത്തിന്റെ മുകളിൽ അടുത്ത ഹിറ്റിനായി വീണ്ടും തയ്യാറെടുത്തു.അതിനുശേഷം രഞ്ജിത്തിന്റെ തിരക്കഥയിൽ” വല്യേട്ടൻ “വന്നു. അതും വൻ ഹിറ്റ് ആയി.പിന്നീട് ഷാജി കൈലാസ് എന്ന സംവിധായകന് വീഴ്ച്ചയുടെ കാലമായിരുന്നു.വാഞ്ജിനാഥൻ “,”താണ്ടവം “” വിഷ്ണു “”ജന “എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി തുടർച്ചയായി പരാജയങ്ങൾ.

Advertisement

മോഹൻലാൽ നായകനായ താണ്ടവത്തിന്റെ പരാജയം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ഇടക്കെത്തിയ “നാട്ടുരാജാവ് ” ശരാശരി വിജയമായി.പിന്നീട് രണ്ട് സൂപ്പർ ഹിറ്റുകൾ B ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ “ദി ടൈഗർ “, എ കെ സാജന്റെ തിരക്കഥയിൽ ചിന്താമണി കൊലക്കേസ്.എന്നാൽ ദിലീപുമായി ആദ്യമായി കൈകോർത്ത “ദി ഡോൺ ” കനത്ത പരാജയമായി.പിന്നീട് SN സ്വാമിയുടെ തിരക്കഥയിൽ “ബാബാകല്യാണി ” എന്ന ഹിറ്റ്.

ബാബകല്യാണിക്ക് ശേഷം ഷാജി കൈലാസ് തന്റെ കരിയറിലെ മോശം കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.”അലിബായ് “”ടൈം “”സൗണ്ട് ഓഫ് ബൂട്ട് “”റെഡ് ചില്ലീസ് “”ദ്രോണ”ഇടക്ക് “കേരള കഫെ ” സീരിസിലെ “ലളിതം ഹിരൺ മയം ” എന്ന ചിത്രവും ഷാജി ചെയ്തു.ദ്രോണയുടെ പരാജയശേഷം സിനിമ ഉപേക്ഷിച്ചാലോ എന്ന് വരെ ആലോചിച്ചു.പിന്നീട് വീണ്ടും ഷാജിയെ തിരിച്ചു കൊണ്ട് വന്നത് മമ്മുട്ടി ആയിരുന്നു.മമ്മുട്ടിക്ക് വേണ്ടി “ആഗസ്റ്റ് 15 ” എന്ന സിനിമ ഒരുക്കി.അതും Box Office ദുരന്തം ആയി.പിന്നീട് 17 വർഷങ്ങൾക്ക് ശേഷം രഞ്ജി പണിക്കർ ഷാജിക്ക് വേണ്ടി “ദി കിംഗ് & കമ്മീഷണർ ” എഴുതി.ആവർത്തന വിരസത മൂലം അതും വലിയ പരാജയമായി.ശേഷം “സിംഹാസനം ” “മദിരാശി “”ജിഞ്ചർ “അങ്ങനെ എല്ലാ സിനിമയും പരാജയപ്പെട്ടു. പരാജയത്തിന്റെ കനത്ത വിഷമത്തിൽ നിൽക്കുന്ന ഷാജി കൈലാസ് ഒരു വലിയ തിരിച്ചു വരവിനു ഒരുങ്ങുകയാണ്.ഇത്തവണ പ്രഥ്വിരാജിനെ നയനക്കായി”കടുവ “എന്ന സിനിമയിലൂടെ. കഥ Jinu V ebraham ന്റേത്.ആ സിനിമ വലിയ വിജയമായി പഴയ തലയെടുപ്പോടെ മലയാള സിനിമയിൽ സജീവമായി ഉണ്ടാകട്ടെ,കടുവക്കും ഷാജി കൈലാസിനും എല്ലാവിധ ആശംസകളും നേരുന്നു.

 

 1,220 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment6 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story33 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment15 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »