അജയ് പള്ളിക്കര
കിനാവൂർ എന്ന ദേശത്തെ സ്വപ്നഭൂമി എന്ന ഗ്രാമത്തിൽപ്പെട്ടവർ.എല്ലാം കൂട്ടി 403 കുടുംബങ്ങൾ.അവിടെയുള്ള മനുഷ്യർ മൊത്തം സുന്ദരകില്ലാടിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്.സ്വപ്നഭൂമിയിൽ വെള്ളമില്ല.സ്വപ്നഭൂമി മരുഭൂമിയായി മാറുകയാണ്.വേദപുരം കില്ലാടിയുടെ ഇളയമുറക്കാരൻ, കില്ലാടി കുടുംബത്തിലെ കുട്ടി അവിടുന്ന് തന്നെ വന്ന് ഞങ്ങളുടെ സ്വപ്നഭൂമിയിൽ കിണറ് കുഴിക്കണം. അത് നിങ്ങളെ കൊണ്ടേ സാധിക്കു.
ഫാസിൽ കഥയും,നിർമാണവും ഒരുക്കി മുരളി കൃഷ്ണൻ സംവിധാനം ചെയ്ത് 1998 ൽ റിലീസ് ചെയ്ത മലയാള സിനിമ സുന്ദരാകില്ലാഡി . എന്റെ ഒക്കെ ചെറുപ്പകാലത്ത് ഈ സിനിമയും ഇതിലെ ഗാനവും ഒക്കെ കേട്ട് ഒരുപാട് ഡാൻസ് കളിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇതിലെ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവരും പലർക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയും സിനിമയിലെ ഗാനങ്ങളും ഇപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. ഔസേപ്പച്ചൻ ആയിരുന്നു സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത്.
1 :മനസ്സിൽ വളർന്ന് പൂത്ത ചെമ്പരുന്ത്
2 :നാടോടി തെയ്യവും
3 :ഭൂമി പ്രപഞ്ചങ്ങളേ
4 :കൂടാരക്കൂട്ടിൽ
5 :മാത്രം പുലരുമ്പോ
6 :പഞ്ചമുടിപ്പഴ
സിനിമയിൽ എനിക്ക് പ്രിയപ്പെട്ട പാട്ടും എന്റെ കുട്ടികാലത്തെ ഓർക്കാൻ പറ്റുന്ന പാട്ടും നാടോടി തെയ്യവും എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു. സിനിമയിൽ ഉള്ള എല്ലാ ഗാന രംഗങ്ങളും സിറ്റുവേഷൻസ് അനുസരിച്ചു തന്നെയാണ് പ്ലെയിസ് ചെയ്തിരിക്കുന്നത്.സിനിമയിലേക്ക് വന്നാൽ പോലും ആ ഗ്രാമങ്ങളും ആ ഗ്രാമങ്ങളിലെ കഥാപാത്രങ്ങളെയും, ഗ്രാമത്തെയും നല്ല രീതിയിൽ ആവിഷ്കരിക്കാനും നമ്മളിലേക്ക് എത്തിക്കാനും അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു വലിയ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. അവർ കഥാപാത്രങ്ങൾക്ക് അനുസരിച്ചു തന്നെ പ്രകടങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട്. ഇന്ന് ഇപ്പോൾ ഈ സിനിമ കാണുമ്പോഴും കണ്ടിരിക്കാൻ തോന്നുന്നു അല്ലെങ്കിൽ കാണുമ്പോൾ നമ്മെ ഫീൽ ചെയ്യിപ്പിക്കുന്നു എന്നുണ്ടെങ്കിൽ അത്രത്തോളം സിനിമക്ക് ജീവൻ ഉണ്ടെന്ന് തന്നെയാണീ നമ്മൾ മനസ്സിലാക്കേണ്ടത്. ദിലീപ്, ശാലിനി, ദേവയാനി, അശോകൻ, നെടുമുടി വേണു, കുതിരവട്ടം പപ്പു, ബാബു നമ്പൂതിരി, രമ്യ സലിം, നന്ദു, സാദിഖ്, ശങ്കരാടി ..അങ്ങനെ എല്ലാവരും പ്രകടനം കൊണ്ട് ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട്.
സ്വപ്നഭൂമിയിൽ കിണർ കുഴിക്കാൻ കില്ലാടിയെ തേടി വരുന്നതും, കില്ലാടി ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോൾ അവർ എല്ലാം വാക്ക് പറഞ്ഞു ഉറപ്പിക്കുകയും, ശേഷം കില്ലാടിയെ വരവേൽക്കുന്നതും, സ്വപ്നഭൂമിക്കാരുടെ ആചാരങ്ങൾ മനസ്സിലാക്കുന്നതും, ആ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നതും, കിണർ കുഴിക്കുന്നതിനിടയിലുള്ള തമാശകളും, ഒപ്പം നേരിടേണ്ടി വന്ന കാര്യങ്ങളും, അപകടം പറ്റുന്നതും, അവസാനം ഒരു കുടം വെള്ളം കാണുമ്പോൾ എല്ലാം മറന്ന് പുതിയൊരു ജീവിതം ജീവിക്കുന്ന സ്വാനഭൂമിയിലെ ആളുകളും കില്ലാടിയുടെ സന്തോഷവും അങ്ങനെ ഒരുപാട് നല്ല രംഗങ്ങളും, ആകാംഷ നിറഞ്ഞ കാര്യങ്ങളും കാഴ്ച്ചക്ക് വെക്കുമ്പോൾ ഇന്നും കണ്ടിരുന്നു പോകുന്ന കാഴ്ച്ചകൾ അല്ലെങ്കിൽ സിനിമ തന്നെയാണ്. കഥ കൊണ്ടും,മേക്കിങ് കൊണ്ടും, ഡയലോഗ് കൊണ്ടും, പ്രകടനങ്ങൾ കൊണ്ടും, പാട്ടുകൾ, ബാക്ഗ്രൗണ്ട് കൊണ്ടും നമ്മെ കൂടുതൽ ആഴത്തിൽ ഇഴക്കി ചേർന്ന സിനിമ.