അജയ് പള്ളിക്കര

ഹോസ്പിറ്റലിന്റെ വരാന്തയിൽ പ്രസവത്തെ മുഖാമുഖം കാണിച്ചു തുടങ്ങിയിട്ടുള്ള സിനിമകൾ മലയാളത്തിൽ നിരവധിയാണ്. വിക്രമാദിത്യൻ, ഓം ശാന്തി ഓശാന അതൊക്കെ ഈ ഗണത്തിൽ പെടുന്നു. പ്രസവമുറിയിൽ നിന്നും പിടയുന്ന സ്ത്രീ (ഭാര്യ ) വരാന്തയിൽ ടെൻഷൻ അടിച്ചു ഉലാത്തുന്ന പുരുഷൻ (ഭർത്താവ് ) അങ്ങനെ വളരെ തമാശരൂപത്തിലും ഒരുതരം ക്ലീഷേയുമായ ആ രംഗത്തിൽ തന്നെയാണ് ഉസ്താദ്‌ഹോട്ടലിന്റെയും തുടക്കം. ഒരാൺകുട്ടി വേണമെന്ന ഭർത്താവിന്റെ (സിദ്ദിഖ് ) ആഗ്രഹത്താൽ ഒന്നും, രണ്ടും പ്രസവിക്കുന്ന ഭാര്യ. അവസാനം അഞ്ചാമത്തെ പ്രസവത്തിന് ലേബർ റൂമിലേക്ക്‌ കയറ്റുമ്പോൾ ഭർത്താവ് ഗൾഫിൽ ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചു അന്ന് ആൺകുട്ടി പിറന്നപ്പോൾ കുട്ടിയെ കാണാൻ ഭാര്യ കാത്തുനിന്നില്ല മരിച്ചിരുന്നു.

മരിച്ചവിവരവും ഒപ്പം ആൺകുട്ടി പിറന്നതിന്റെ സന്തോഷം എല്ലാം ഉൾപ്പെടെ സിദ്ദിഖ് നാട്ടിലേക്കു വരുകയും. അന്ന് ആ മരണച്ചടങ്ങിൽ പ്രസിവിച്ച ആൺകുട്ടിയെ ഉപ്പൂപ്പ (തിലകൻ ) എടുക്കുകയും ആദ്യമായി മധുരം അവന്റെ നാവുകളിലേക്ക് വെക്കുകയും അവനെ ഫൈസി എന്ന് സംബോധനയും ചെയ്യുന്നിടത്ത് നിന്നും ഉസ്താദ്‌ ഹോട്ടൽ തുടങ്ങുന്നു.ഉസ്താദ് ഹോട്ടൽ, റഷീദ് സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ്ഹോട്ടൽ. ദുൽഖർ സൽമാൻ, നിത്യ മേനോൻ, തിലകൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു.

വെപ്പുകാരൻ കരീമിന്റെ (തിലകൻ) മകന്റെ മകനായ ഫൈസിയുടേ ആഗ്രഹം മികച്ച ഒരു ഷെഫായി ലണ്ടനിലെ ഒരു വലിയ റസ്റ്റോറന്റിൽ ജോലി ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹത്തിനു എതിരു നിന്ന ഉപ്പ അബ്ദു റസാഖു(സിദ്ദിഖ്) മായി പിണങ്ങിപ്പിരിഞ്ഞ് ഉപ്പൂപ്പയുടേ ഹോട്ടലിൽ ജോലിയെടുക്കുന്നു. ആളുകളുടെ വിശപ്പു മാറ്റി വയറും മനസ്സും നിറക്കുന്ന കരീമിക്കയുടേ പാചകത്തിന്റെ രസക്കൂട്ട് സ്വായത്തമാക്കുകയും വിദേശ ജോലി നിരാകരിച്ച് ചുറ്റുമുള്ള ജീവിതങ്ങളെ മനസ്സിലാക്കി അവർക്കൊപ്പം പാചകത്തിന്റെ കൈപ്പുണ്യവുമായി വിജയിത്തിലേക്കെത്തുന്ന ഫൈസി (ദുൽഖർ സൽമാൻ) എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ഉസ്താദ്‌ ഹോട്ടൽ എന്ന് ഒറ്റവരിയിൽ സിനിമയെ വിശേഷിപ്പിക്കാം.

ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഉസ്താദ്‌ ഹോട്ടൽ.മാത്രവുമല്ല തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രമായിരുന്നു ഉസ്താദ്‌ ഹോട്ടലിലെ. മാജിക് ഫ്രൈംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചത്. ഗോപിസുന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ് മഹേഷ്‌ നാരായണനും കൈകാര്യം ചെയ്യുന്നു. പടം തിയേറ്ററിൽ ഇറങ്ങുന്നതിനുമുന്പേ ഇതിലെ ഓരോ പാട്ടും ജനശ്രദ്ധ നേടിയവയായിരുന്നു. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, പാടിയവർ അപ്പങ്ങളെമ്പാടും” അന്ന കാതറിന വളയിൽ.
മേൽ മേൽ” : നരേഷ് അയ്യർ, അന്ന കാതറിന വളയിൽ.
“സുബ്ഹാനല്ലാ” :നവീൻ അയ്യർ, കോറസ്
“വാതിലിൽ ആ വാതിലിൽ” :ഹരിചരൺ, കോറസ്.
“സഞ്ചാരി നീ”: ഗോപി സുന്ദർ

ഒരു ഷെഫിന്റെ ജീവിതവും,ഒരു ഹോട്ടലിന്റെ അവസ്ഥകളും, ഒപ്പം പ്രണയവും,പ്രണയ വിരഹവും, കുടുംബബന്ധങ്ങളുടെ അകൽച്ചയും, ഒരച്ഛന്റെ വേദനയും, ഒരുപ്പൂപ്പാന്റെ ആഗ്രഹങ്ങളും, വിശപ്പിന്റെ അവസ്ഥകളും അവസാനം സന്തോഷത്തിന്റെ ആർത്തിരംഭവുമായി സിനിമ നമുക്ക് മുന്നിൽ എത്തുമ്പോൾ തികച്ചും ഉസ്താദ്‌ഹോട്ടലിലെ ഭക്ഷണം വളരെ സ്വാദ് തരുന്നതാണ്. ഏത് രീതിയിൽ പെട്ട പ്രേക്ഷകനും കഴിക്കാവുന്ന ധമ്മിട്ട ബിരിയാണിയാണ് ഉസ്താദ്‌ ഹോട്ടൽ എന്ന സിനിമ. മേക്കിങ്, ക്യാമറ നന്നായിരുന്നു.

അതുപോലെ എല്ലാവരുടെയും അഭിനയങ്ങൾ എടുത്തുപറയാം. ദുൽഖർ സൽമാൻ – ഫെയ്സിയായും (ഫൈസൽ)തിലകൻ – കരീം ആയും വേഷമിടുമ്പോൾ നിത്യ മേനോൻ – ഷഹാനസിദ്ദിഖ് – റസാക്ക് അഹമ്മദ്മാമുക്കോയ – ഉമ്മർപ്രവീണ – ഫരീദജിനു ജോസ് – ബീച്ച് ബേ ചെയർമാൻലെന – ഫാത്തിമജയപ്രകാശ് – നാരായണൻ കൃഷ്ണൻമണിയൻപിള്ള രാജു – ചെഫ് ബാബുഭഗത് മാനുവേൽവിഷ്ണു വിജയൻലിറ്റിൽ സ്വയമ്പ്കുഞ്ചൻ – ഡ്രൈവർ അബ്ദുള്ളപ്രേം പ്രകാശ് – ബാങ്ക് മാനേജർഡൊമിനിക്ക – ക്രിസ്റ്റീനകലാഭവൻ ഷാജോൺ – ഡ്രൈവർആസിഫ് അലി – അതിഥിതാരംജിഷ്ണു – മെഹ്റൂഫ്രാജ് കലേഷ്സിജ റോസ്സിതാരഎന്നിവർ താരങ്ങളിൽ നിന്നും കഥാപാത്രത്തിലേക്ക് പരിവേഷപ്പെടുമ്പോൾ ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു. ആ ജീവിതമായ സിനിമകണ്ട് ഒന്ന് സങ്കടപ്പെട്ടേക്കാം, സന്തോഷിച്ചേക്കാം അതാണ് ഈ സിനിമയുടെ വിജയം.

സിനിമ ഇറങ്ങിയിട്ട് ഒരുപാട് ആയെങ്കിലും ഇപ്പോഴും ടി വി യിൽ വന്നാൽ ചാനൽ മാറ്റാൻ തോന്നില്ല, പാട്ടുകൾ കെട്ടാൽ കേട്ടിരിക്കും. ഇന്നും ഉസ്താദ്‌ ഹോട്ടൽ ജനങ്ങൾക്കിടയിലുണ്ട്, അവരുടെ ഭക്ഷണം ഇന്നും ജനങ്ങൾ കഴിക്കുന്നുമുണ്ട്. വയറുനിറക്കാതെ ഇന്നും വിളമ്പുന്ന ഉസ്താദ്‌ ഹോട്ടലിനു ഹൃദയം നിറഞ്ഞ കയ്യടി.

Leave a Reply
You May Also Like

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയർ ഇന്ന് 38-ാം വാർഷികത്തിലേക്ക്

Bineesh K Achuthan മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയർ ഇന്ന് 38-ാം…

‘മുകൾപ്പരപ്പ്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”മുകൾപ്പരപ്പ് “എന്ന…

വലിയ ക്യാൻവാസിലുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മുന്നിലേക്ക് വെക്കാവുന്ന മലയാളത്തിന്റെ മണമുള്ള ചരിത്ര സിനിമ

രജിത് ലീല രവീന്ദ്രൻ സ്പോയ്ലർ അലേർട് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ അവസാന രംഗങ്ങളിൽ നങ്ങേലി എന്ന…

പ്രസംഗത്തിന് ക്ഷണിച്ചാൽ വേദിയിൽ രവീന്ദ്ര സംഗീതം പടി കാണികളെ അമ്പരപ്പിച്ചിരുന്ന അരവിന്ദൻ

അരവിന്ദ നയനം…! Nishadh Bala ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുള്ള ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര…